Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...

കേരളം മുഴുവന്‍ എതിര്‍ക്കത്തക്ക രീതിയില്‍ ഞാന്‍ വളര്‍ന്നെന്ന് അഖില്‍ മാരാര്‍

20 AUGUST 2026 09:38 PM IST
മലയാളി വാര്‍ത്ത

ബിഗ്‌ബോസ് ടൈറ്റില്‍ വിന്നറായ അഖില്‍ മാരാര്‍ ബി.ജെ.പി സ്ഥാനാര്‍ത്തിയായി മത്സരിച്ച് തോറ്റിരുന്നു. തന്നെ സിനിമയിലേക്ക് ക്ഷണിച്ചിട്ടും പോകാതിരുന്നത് രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ വേണ്ടിയായിരുന്നു എന്ന് അഖില്‍ മാരാര്‍ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍, പിന്നീട് സാബു ജേക്കബുമായി തെറ്റിപ്പിരിഞ്ഞാണ് അഖില്‍ മാരാര്‍ പരസ്യമായി പ്രതികരിച്ചു തുടങ്ങിയത്. ഇതോടെ സോഷ്യല്‍ മീഡിയയ്ക്കും ചാനലുകള്‍ക്കും കണ്ടന്റിന് ക്ഷാമമില്ലാതായി. ഇപ്പോഴിതാ അഖില്‍ മാരാര്‍ തന്റെ സന്തോഷത്തിന്റെ കാര്യം പങ്കുവെച്ച് സോഷ്യല്‍ ഹാന്റിലില്‍ വീഡിയോ ഇട്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച ഭയങ്കരമായിട്ട് ആസ്വദിച്ചുകൊണ്ടിരിക്കുകയാണെന്നും കേരളം മുഴുവന്‍ എതിര്‍ക്കത്തക്ക രീതിയില്‍ ഞാന്‍ വളര്‍ന്നെന്നും അഖില്‍ മാരാര്‍. തന്റെ നിലപാട് മാറ്റങ്ങളെ സോഷ്യല്‍ മീഡിയ ട്രോള്‍ കൊണ്ട് നിറക്കുമ്പോഴാണ് ഫേസ്ബുക്ക് വീഡിയോയിലൂടെ അഖില്‍ മാരാര്‍ പ്രതികരിച്ചത്.

അഖിലിന്റെ വാക്കുകള്‍

അഖിലേ കുഴപ്പമുണ്ടോ ഓകേ അല്ലേ എന്നൊക്കെ എന്നോട് പലരും ചോദിക്കുന്നുണ്ട്. ഞാന്‍ എന്റെ ലൈഫില്‍ 50 ലക്ഷവും കാറും കിട്ടിയപ്പോള്‍ പോലും ഇത്ര സന്തോഷിച്ചിട്ടില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി, കോണ്‍ഗ്രസ്, ബി.ജെ.പി, ഫെമിനിസ്റ്റുകള്‍, പുരോഗമനവാദികള്‍ എല്ലാവരും ഒരേ സ്വരത്തില്‍ ശത്രുവിന്റെ ശത്രു മിത്രം എന്ന് പറയുന്നത് പോലെ എല്ലാവരും വന്നിരുന്ന് ആഘോഷിക്കുകയാണ്. ഇത്രയും പേരുടെ ആക്രമണം ഒരാളിലേക്ക് ചുരുങ്ങുമ്പോള്‍ കേരളത്തിന്റെ പുറത്തിരുന്ന് കേരളത്തെ നോക്കിക്കാണുന്ന ഒരു ശക്തിയൊക്കെ ഉണ്ടെങ്കില്‍ ആ ശക്തിക്ക് മനസ്സിലാകുമല്ലോ, ആരുടെ ഭാഗത്താണ് ശരി, ആരുടെ ഭാഗത്താണ് തെറ്റ് എന്നത്. അത് കൊണ്ട് എന്റെ കോണ്‍ഫിഡന്‍സ് വര്‍ധിക്കുകയാണ്. എനിക്ക് ഭയങ്കര സന്തോഷം തോന്നുകയാണ്. ഇത്രയും നാള്‍ ഞാന്‍ ചിന്തിച്ചിട്ടുണ്ട്. നമ്മള്‍ എവിടെവരെ വളര്‍ന്നു എന്ന് ചോദിക്കുമ്പോള്‍ ഇതാണ് വളര്‍ച്ച. കേരളം എതിര്‍ക്കത്തക്ക രീതിയില്‍ ഞാന്‍ വളര്‍ന്നു എന്നതാണ് എന്റെ ഏറ്റവും വലിയ വളര്‍ച്ച എന്ന് ഞാന്‍ വിശ്വസിക്കുന്നു.

കാരണം ഞാന്‍ നാളിതുവരെ ഒരു രാഷ്ട്രീയ നേതാവിനെയും നിങ്ങള്‍ ഈ രീതിയില്‍ ചോദ്യം ചെയ്തുകണ്ടിട്ടില്ല. ഒരു മാധ്യമപ്രവര്‍ത്തകനും ഒരു രാഷ്ട്രീയ നേതാവിനോട് നിങ്ങളുടെ അഭിപ്രായങ്ങള്‍ മാറുന്നത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചുകണ്ടിട്ടില്ല. കാരണം അവര്‍ എല്ലാദിവസവും അഭിപ്രയങ്ങള്‍ മാറ്റിക്കൊണ്ടേയിരിക്കും. ഞാന്‍ ഈ പ്രോസസ് വലിയ രീതിയില്‍ എന്‍ജോയ് ചെയ്യുന്നു. നിങ്ങള്‍ എന്നെ എത്രത്തോളം ആക്രമിച്ചോളൂ. കാരണം മൂന്ന് വര്‍ഷം മുമ്പുള്ള എന്റെ ഇന്റര്‍ വ്യൂകളില്‍ ഞാന്‍ പറഞ്ഞത് ബിഗ് ബോസ് ജയിച്ചു വന്നുകഴിഞ്ഞപ്പോള്‍ എല്ലാവരും എന്നെ ഭയങ്കരമായിട്ട് സപ്പോര്‍ട്ട് ചെയ്തു. അതോടു കൂടി എനിക്ക് മുന്നോട്ടു പോവാനുള്ള ഊര്‍ജ്ജം നഷ്ടപ്പെട്ടു. ലൈഫില്‍ ഭയങ്കരമായി ഒതുങ്ങി പോയിട്ടുണ്ടോ എന്ന് തോന്നി. ഇപ്പോ ഞാന്‍ ചാര്‍ജ്ജായി. ഞാന്‍ സത്യമാണ് എന്നുള്ളത് കൊണ്ടും ഞാന്‍ നിശബ്ദത പാലിച്ചെങ്കില്‍ മാത്രമേ നിങ്ങള്‍ ഇപ്പോള്‍ സൃഷ്ടിക്കുന്ന അജണ്ട പോകുമെന്നുള്ളത് കൊണ്ടും, എനിക്കെതിരെ നിങ്ങള്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ഒക്കെതന്നെ പൊള്ളയാണെന്നുള്ളത് കൊണ്ടും നിങ്ങള്‍ക്ക് എന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല. നീ ഒക്കെ ചിന്തിക്കുന്നതിന് അപ്പുറത്തേക്ക് ഞാന്‍ സഞ്ചരിക്കും. നീ ഒക്കെ ചിന്തിക്കുന്നതിന് അപ്പുറത്തേക്ക് എന്നെ ഈ പ്രകൃതി എത്തിക്കും. ഇതെന്റെ വാക്കല്ല, പ്രകൃതി എനിക്കായി മാറ്റി വെച്ചേക്കുന്ന വലിയ സ്ഥാനങ്ങളിലേക്കുള്ള യാത്രയുടെ തുടക്കം മാത്രമാണെന്നും അഖില്‍ മാരാര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയില്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു  (18 minutes ago)

ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (32 minutes ago)

പുതുപ്പള്ളിയില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാത്രമല്ല, രാജ്യാന്തര മത്സരങ്ങളെ വരെ നടത്തുമെന്ന് ചാണ്ടി ഉമ്മന്‍  (36 minutes ago)

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി  (45 minutes ago)

ഓണക്കാലത്ത് കേരളത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ചു  (1 hour ago)

കേരളം മുഴുവന്‍ എതിര്‍ക്കത്തക്ക രീതിയില്‍ ഞാന്‍ വളര്‍ന്നെന്ന് അഖില്‍ മാരാര്‍  (1 hour ago)

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു  (1 hour ago)

കെപിസിസി അധ്യക്ഷനെ തീരുമാനിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല  (1 hour ago)

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രനെ നിയമിച്ചു  (1 hour ago)

നെഹ്രു ട്രോഫി വള്ളം കളി ; ഓഗസ്റ്റ് 22ന് ആലപ്പുഴയില്‍ ബുധനാഴ്ച പ്രാദേശിക അവധി  (1 hour ago)

ആഘോഷത്തിരക്കില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരായ ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യമന്ത്രി മന്ത്രി കെ.മുരളീധരന്‍  (1 hour ago)

വര്‍ക്കലയില്‍ മകനും രാണ്ടാം ഭാര്യയും ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹോപകരണങ്ങള്‍ അടിച്ചുതകര്‍ത്തു  (2 hours ago)

'ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; കീർത്തനയെ ഒറ്റി കാവ്യ ക്യാമറ കണ്ടതും ചാടി ഇറങ്ങി ഞാൻ എല്ലാം പറയാം...!  (3 hours ago)

എനിക്ക് 16 വയസ്സാകുമ്പോൾ ഞാൻ പുറത്തിറങ്ങും സാറേ..! അപ്പൂപ്പനെ കൊന്നത് അച്ഛൻ..! സ്വന്തം തന്തയെ പെടുത്താനും 13 കാരിക്ക് PLAN B  (3 hours ago)

വീണ വിജയൻറെ ഇന്റർനെറ്റ് കോളുകള്‍..ED മൂടോടെ തൂക്കി..! ദുബായിലേക്ക് 85 ലക്ഷം മറിച്ചു..?! വിവേകിന് എല്ലാം അറിയാം..?!  (3 hours ago)

Malayali Vartha Recommends