സ്മാര്‍ട്ട് സിറ്റിയില്‍ നിന്നു ടീകോമിനെ നഷ്ടപരിഹാരം നല്‍കി ഒഴിവാക്കാനുള്ള മന്ത്രിസഭാ തീരുമാനം കേരളം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നാണ് എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല

സ്മാര്‍ട്ട് സിറ്റിയില്‍ നിന്നു ടീകോമിനെ നഷ്ടപരിഹാരം നല്‍കി ഒഴിവാക്കാനുള്ള മന്ത്രിസഭാ തീരുമാനം കേരളം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നാണ് എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. ടീകോമും സര്‍ക്കാരും തമ്മിലുള്ള കരാര്‍ രേഖകള്‍ പുറത്തു വിട്ട അദ്ദേഹം ടീ കോം കരാര്‍ ലംഘനം നടത്തിയെന്നും കരാര്‍ ലംഘനം നടത്തിയവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്ന അഭൂതപൂര്‍വമായ നടപടിക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്നും ആരോപിച്ചു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് ദുബായ് സ്മാര്‍ട്ട് സിറ്റിയുടെ കരാര്‍ ഒപ്പു വെക്കുന്നത്. കേരളത്തിലെ 246 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു ടീകോമിനു നല്‍കി. 90,000 പേര്‍ക്ക് ജോലി നല്‍കും എന്നായിരുന്നു വാഗ്ദാനം. ടീ കോമിന്റെ വാഗ്ദാന പ്രകാരം എത്ര പേര്‍ക്ക് തൊഴില്‍ നല്‍കി എന്ന് കണക്കുകള്‍ പുറത്തു വിടണം.
കേരളത്തിലെ ചെറുപ്പക്കാരെ വഞ്ചിച്ച കമ്പനിക്കെതിരെ നടപടിയെടുക്കുകയും അവരില്‍ നിന്നു നഷ്ടപരിഹാരം ഈടാക്കുകയും ചെയ്യുന്നതിനു പകരം അവര്‍ക്ക് നികുതിദായകരുടെ പണം നഷ്ടപരിഹാരമായി നല്‍കുന്നത് ജനവഞ്ചനയാണ്. ടീകോം നടത്തിയ കരാര്‍ ലംഘനങ്ങള്‍ സര്‍ക്കാര്‍ വ്യക്തമാക്കണം. എന്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് എന്നു വ്യക്തമാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിന് ഉണ്ട്.
https://www.facebook.com/Malayalivartha