Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

ആര്യാടന്‍ ഷൗക്കത്തും എം.സ്വരാജും പിവി ആന്‍വറും ഇഞ്ചോടിഞ്ച്‌ പോരാട്ടം; നിലമ്പൂര്‍ ആരു പിടിക്കും?

02 JUNE 2025 03:06 PM IST
മലയാളി വാര്‍ത്ത

More Stories...

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ബിജെപി

കേന്ദ്രമന്ത്രിയെ കരിങ്കൊടി കാണിച്ച സമരം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ പൊതുതീരുമാനം അനുസരിച്ച് ആയിരുന്നു; തെറ്റിദ്ധാരണ പടർത്തുന്ന വാർത്തകളിൽ നിന്നും മാധ്യമങ്ങൾ പിന്മാറണം; മാധ്യമ വാർത്തകൾക്കെതിരെ മന്ത്രി ഒ ജെ ജെനീഷ്

നിഷ്പക്ഷത വെടിഞ്ഞാണ് കോടിക്കണക്കിന് വോട്ടര്‍മാരെ കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരായ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍

നിലമ്പൂര്‍  ആരു പിടിക്കും. ആര്യാടന്‍ ഷൗക്കത്തും എം. സ്വരാജും പിവി ആന്‍വറും ഇഞ്ചോടിഞ്ചു  നടത്തുന്ന പോരാട്ടമാണ്. ബിജെപിക്ക് കാര്യമായ ആള്‍ബലമില്ലെങ്കിലും നിലമ്പൂരില്‍ ബിജെപിക്കുമുണ്ട് സ്ഥാനാര്‍ഥി. ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി   പി.വി. അന്‍വര്‍ അട്ടിമറി വിജയം നേടിയാല്‍ അത് യുഡിഎഫിനും എല്‍ഡിഎഫിനും ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാകും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് വിജയിച്ചാല്‍ പി.വി. അന്‍വറിന് പുറത്തിറങ്ങാന്‍ പറ്റാത്ത നാണക്കേടായി മാറും. അത് പിണറായി സര്‍ക്കാരിന്റെ വിജയമായി എല്‍ഡിഎഫ് ആഘോഷിക്കുക മാത്രമല്ല യുഡിഎഫ് തകര്‍ന്നു തരിപ്പണമാകും. ഇരുവരെയും തോല്‍പിച്ച് ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചാല്‍ ത്രികോണമത്സരത്തിലെ വിജയം എല്‍ഡിഎഫിനും അന്‍വറിനും വന്‍തിരിച്ചടിയായി മാറും.

എല്ലാവരോടും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന പിവി അന്‍വര്‍ പിടിക്കുന്ന ഓരോ വോട്ടും യുഡിഎഫിനും എല്‍ഡിഎഫിനും ആഘാതമായി മാറും. നിലമ്പൂരിലെ ജാതിക്കണക്ക് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ എന്നതില്‍ വ്യക്തതായിട്ടില്ല. നിലമ്പൂരില്‍ 45 ശതമാനം ഹൈന്ദവ വോട്ടുകളും 43 ശതമാനം മുസ്ലീം വോട്ടുകളും 11 ശതമാനം ക്രിസ്ത്യന്‍ വോട്ടുകളുമാണ്. അന്‍വറും ആര്യാടനും മത്സരിക്കുമ്പോള്‍ മുസ്ലീം വോട്ടുകള്‍ ആര്‍ക്ക് അനുകൂലമാകും എന്നതാണ് പ്രസക്തമായുള്ളത്. അന്‍വര്‍  മത്സരരംഗത്ത് തുടരാനാണ്  തീരുമാനമെങ്കില്‍ ഐക്യമുന്നണിയും ഇടതുമുന്നണിയും ഒരുപോലെ  വിയര്‍ക്കേണ്ടിവരുമെന്നതില്‍ സംശയമില്ല.

ഇടതുപക്ഷസ്ഥാനാര്‍ഥി പാര്‍ട്ടി സ്ഥാനാര്‍ഥിയും പാര്‍ട്ടിയില്‍ കരുത്തനുമായതിനാല്‍ ഇടതിന്റെ വോട്ടുകളെല്ലാം സ്വരാജിനുതന്നെ പോവും. നിലമ്പൂരില്‍ യുഡിഎഫിനെ വെട്ടിനിരത്തി  എട്ടരവര്‍ഷം സിപിഎം സ്വതന്ത്ര എംഎല്‍എ യായി പ്രവര്‍ത്തിച്ച അന്‍വറിന് വോട്ടുകള്‍ എങ്ങനെ മറിക്കാമെന്ന് നന്നായറിയാം. വോട്ടു മറിക്കുന്നതില്‍ അന്‍വര്‍ വിദഗ്ധനാണെന്ന് സിപിഎമ്മും കോണ്‍ഗ്രസും  പരസ്യമായല്ലെങ്കിലും സമ്മതിക്കും. രണ്ടു തെരഞ്ഞെടുപ്പുകളിലും യുഡിഎഫിനെ ഞെട്ടിച്ച വിജയമാണ് അന്‍വര്‍ നേടിയുത്.  

കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പോത്തുകല്ല്, വഴിക്കടവ്, എടക്കര, ചുങ്കത്തറ, അമരമ്പലം പഞ്ചായത്തുകളില്‍ അന്‍വറിന് നിര്‍ണായക സ്വാധീനമുണ്ടായിരുന്നു. ഇതില്‍ ഹിന്ദുഭൂരിപക്ഷ പഞ്ചായത്തുകളും ഉള്‍പ്പെടുന്നു എന്നതാണ് പ്രസ്തമാകാര്യം. പോത്തുകല്ലിലും ചുങ്കത്തറയിലും അമരമ്പലത്തും നിലമ്പൂര്‍ നഗരസഭയിലും ഭരണം പിടിക്കാന്‍ അന്‍വറിന് കഴിഞ്ഞു. ഈ സ്വാധീനമേഖലകള്‍ അടുത്തുവരുന്ന ഉപതിരഞ്ഞെടുപ്പില്‍ അന്‍വറിനൊപ്പം നില്‍ക്കുമോ എന്നതാണ് നിര്‍ണായക കാര്യം.തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ അന്‍വറിന്റെ  കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതല തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡെറിക് ഒബ്രിയാന്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആദ്യസംഘം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇന്ന് കേരളത്തില്‍ എത്തുകയുമാണ്.

ഈ ഉപതെരഞ്ഞെടുപ്പില്‍ ഏറ്റവും വിയര്‍ക്കുന്നത് കോണ്‍ഗ്രസാണ്. പ്രത്യേകിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഏറ്റവുമധികം വിയര്‍ക്കാന്‍ പോകുന്നത്. അന്‍വര്‍ വിജയിച്ചാലും ആര്യാടന്‍ തോറ്റാലും സതീശന്‍ മുന്നണിയോട് സമാധാനം പറയേണ്ടിവരും. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെതിരെയും രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയ അന്‍വര്‍ മത്സരരംഗത്ത് വരുന്നത് യുഡിഎഫിന് തിരിച്ചടിയാകുമോ എ്‌ന ്പരക്കെ ആശങ്കയുണ്ട്.

സതീശന്  നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കുക എന്നതിനേക്കാള്‍ മുന്നണി നിര്‍ത്തിയ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുകയെന്ന ദൗത്യവുമുണ്ട്. അന്‍വറിന്റെ യുഡിഎഫ് പ്രവേശംപോലും മുടക്കിയത് ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കിയതിന്റെ പേരിലാണ്. .ഞായറാഴ്ചത്തെ പത്രസമ്മേളനത്തില്‍, രാഷ്ട്രീയമായി മാത്രമല്ല സതീശനെ ഹരിത എംഎല്‍എ എന്നു മുദ്രകുത്താനും അന്‍വര്‍ ശ്രമിച്ചിരുന്നു. മലയോരകര്‍ഷകരുടെ ശത്രുവാണ് സതീശനുള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കളെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു അന്‍വറിന്റെ ഉന്നം.

വന്യജീവി ആക്രമണം, വനം വകുപ്പിന്റെ നഷ്ടപരിഹാരത്തിലുള്ള അപര്യാപ്തത, കാര്‍ഷിക വിളകളുടെ വിലക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ എവിടെ വോട്ടു ചോര്‍ച്ചയുണ്ടാകുമെന്നാണ് എല്ലാവരുടേയും നോട്ടം.ബിജെപി മോഹന്‍ ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കിയതോടെ ക്രിസ്ത്യന്‍ വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാകുമോ എന്ന ആശങ്ക മുന്നണികള്‍ക്കുണ്ട്. മാര്‍ത്തോമ്മാ സഭയുമായി വളരെ അടുപ്പമുള്ളതും സഭാ കൗണ്‍സില്‍ അംഗവുമാണ്  ബിജെപി സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ്.

കോണ്‍ഗ്രസിന്റെ യുവനേതാവ്  രാഹുല്‍ മാങ്കൂട്ടത്തില്‍  അന്‍വറിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തിപിണറായി സര്‍ക്കാരിനെതിരെയുള്ള പ്രചാരണങ്ങളുമായി അന്‍വര്‍ രംഗത്ത് വരുന്നത് ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുന്നതിന് കാരണമാകുമെന്ന് യുഡിഎഫ് നേതൃത്വം ഭയക്കുന്നുണ്ട്. രാത്രി പതിനൊന്ന് മണിക്ക് എത്തിയ രാഹുല്‍ പന്ത്രണ്ട് മണിയോടെയാണ് മടങ്ങിയത്. അടച്ചിട്ട മുറിയില്‍ നടന്ന ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടു

. അന്‍വറിനെ അനുനയിപ്പിക്കാണ് രാഹുല്‍ മാങ്കൂട്ടം എത്തിയതെങ്കിലും മാങ്കൂട്ടത്തിലിന്റെ നീക്കം ഫലം കണ്ടിരുന്നില്ല.  ഇതിന് പിന്നാലെയാണ് അന്‍വറിനെ മത്സരിപ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനിച്ച വിവരം പുറത്ത് വരുന്നത്. അന്‍വറുമായി ഇനി ചര്‍ച്ചകള്‍ വേണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം നേരത്തെ തീരുമാനിച്ചിരുന്നു. അന്‍വറിനെ യുഡിഎഫില്‍ അസോസിയേറ്റ് മെമ്പറാക്കാനുള്ള യുഡിഎഫ് തീരുമാനം നേരത്തെ അന്‍വര്‍ തള്ളിയിരുന്നു.

ഈ  മാസം  19നാണ് നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ 23നാണ് വോട്ടെണ്ണല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സൂക്ഷ്മപരിശോധന നാളെ  നടക്കും. നോമിനേഷന്‍ പിന്‍വലിക്കേണ്ട അവസാനദിനം  അഞ്ചാണ്. നിലമ്പൂര്‍ താലൂക്കിലെ നിലമ്പൂര്‍ നഗരസഭയും അമരമ്പലം, ചുങ്കത്തറ, എടക്കര, കരുളായി, മൂത്തേടം, പോത്തുകല്‍, വഴിക്കടവ് എന്നീ പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് നിലമ്പൂര്‍ നിയമസഭാ മണ്ഡലം. 

രാഹുല്‍ ഗാന്ധി മത്സരിച്ച് 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ 61,660 വോട്ടിന്റെ ഭൂരിപക്ഷമാണ് നിലമ്പൂര്‍ അസംബ്ലി മണ്ഡലത്തില്‍ യുഡിഎഫിന് ലഭിച്ചത്. .2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 2700 വോട്ടിന്റെ ഭൂരിപക്ഷം അന്‍വറിനു  ലഭിച്ചു. 2024 ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിയ്ക്ക് 56,363 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. അതായത്  2019 നെക്കാള്‍ 5297 വോട്ട് കുറഞ്ഞു. അതേ സമയം ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക മിന്നു വിജയം നേടുകയും ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ പ്രവചനം അച്ചട്ടായി..! കൺമുന്നിൽ പിളർന്ന് വീടുകൾ വടക്ക് വരളുന്നു, തെക്ക് കൊടും മഴ..! അലറിവിളിച്ച് ഓടി ജനം"  (1 hour ago)

പുതിയ വീടിന്റെ നിർമാണം കാണാതെ വിഷ്ണു.. നെഞ്ചുപൊട്ടി പ്രവാസി..! പാസ്‌പോർട്ടിൽ ദേ ഈ മാറ്റങ്ങൾ അറിഞ്ഞോ..!  (1 hour ago)

FIR ഇടടോ..!കോടതിയിൽ വമ്പൻ നീക്കം..! ED രണ്ടുംകല്പിച്ച്..!പിണറായിയെ ഞെട്ടിച്ച് സതീശൻ..!  (1 hour ago)

സംഘര്‍ഷം തടയാനെത്തിയ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു  (1 hour ago)

നിങ്ങളുടെ റിപ്പോർട്ടർ തന്ന സാധനമാ... അരുണിന്റെ നെഞ്ചത്തോട്ട് വെച്ചോ നടുറോഡിൽ ആടിപ്പൊടിച്ച് ടോം ജോസഫ്... ഞെട്ടി അരുൺ  (1 hour ago)

ഫോര്‍ട്ട് കൊച്ചിയിലെ കോഡര്‍ ഹൗസില്‍ തീ പിടിത്തം  (1 hour ago)

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്  (1 hour ago)

വേൽമുരുകൻ സാർ 'കിഴിച്ചിട്ടേ'... പോലീസ് ചേസിങ്... 200 KG പുകയില വളഞ്ഞിട്ട് പൂട്ടി..! വമ്പൻ നീക്കങ്ങൾ നടുറോഡിൽ"  (1 hour ago)

കെട്ടിടം തകര്‍ന്നുവീണ് പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

"അടിക്കണോ നിനക്ക്... ഞാൻ ആരെന്നറിയോ സാറേ..! അടിച്ച് പൂക്കുറ്റിയായി അശ്വന്ത്;ജാമ്യം സ്റ്റേഷന് മുന്നിൽ കാട്ടിക്കൂട്ടിയത്  (2 hours ago)

വൃത്തികേട് കാണിക്കരുത്, വിവരം അറിയും; മന്ത്രിക്കിട്ട്പൊ ട്ടിച്ച് V.D. സതീശൻ. ഒടുവിൽ ട്വിസ്റ്റ്: മന്ത്രി പറഞ്ഞത്..  (2 hours ago)

നടുറോഡില്‍ യുവതികളും ഓട്ടോ ഡ്രൈവറും തമ്മില്‍ കൂട്ടത്തല്ല്  (4 hours ago)

സുഹൃത്തായ യുവതിയെ കഴുത്തറുത്തുകൊന്ന് കനാലില്‍ തള്ളിയ ഇറച്ചിവെട്ടുകാരന്‍ അറസ്റ്റില്‍  (4 hours ago)

കോതമംഗലത്ത് ട്രാക്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു  (4 hours ago)

ടൂറിസ്റ്റ് ബസുകളുടെ കളര്‍കോട് സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് തീരുമാനിക്കാം  (4 hours ago)

Malayali Vartha Recommends