ബിജെപിക്കെതിരെ ചോദ്യശരങ്ങൾ; ഗരുതര ആരോപണങ്ങളുമായി രാഹുൽ ഗാന്ധി
ഗുജറാത്തിൽ ബിജെപി സർക്കാർ വിദ്യാഭ്യാസ മേഖലയ്ക്ക് വളരെ ചെറിയ തുകയാണ് ചെലവഴിക്കുന്നതെന്ന ആരോപണവുമായി രാഹുൽ ഗാന്ധി. വിദ്യാഭ്യാസ മേഖലയിൽ പണം ചെലവാക്കുന്ന കാര്യത്തിൽ ഗുജറാത്ത് വളരെ പിന്നിലാണ്. ഇക്കാര്യത്തിൽ രാജ്യത്ത് 26–ാം സ്ഥാനമാണ് സംസ്ഥാനത്തിനുള്ളത്. ഈ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
ഗുജറാത്തിൽ 22 വർഷത്തെ ഭരണത്തിൽ ബിജെപി നൽകേണ്ട ഉത്തരങ്ങള്‍ എന്ന പേരിൽ രാഹുൽ ഗാന്ധി നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് ട്വിറ്ററിലൂടെയുള്ള രാഹുലിന്റെ ചോദ്യങ്ങൾ. വിദ്യാഭ്യാസ മേഖലക്ക് പുറമെ ഭവന നിർമ്മാണ രംഗത്തും ബിജെപി വാക്കുപാലിച്ചിട്ടില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ ഭാഗമായി ശക്തമായ പ്രചാരണ പരിപാടികളാണ് നടക്കുന്നത്. പട്ടേൽ വിഭാഗത്തിന് പുറമെ ദളിത് വിഭാഗക്കാരും ബിജെപിക്ക് എതിരായതോടെ കോൺഗ്രസ്സ് ആത്മവിശ്വാസത്തിലാണ്. ഈ മാസം 9നും 14നുമായി രണ്ടു ഘട്ടങ്ങളായാണ് ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.
https://www.facebook.com/Malayalivartha