റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരണപ്പെട്ടു
റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരണപ്പെട്ടു. ആലപ്പുഴ ചാരുംമൂട് സ്വദേശി കരുമുളക്കല്‍ ഇടപുരയില് വീട്ടില്‍ സജി സാമുവേല്‍ (56) ആണ് റിയാദിൽ മരണപ്പെട്ടത്. ഹൃദയ സംബന്ധമായ അസുഖത്താല്‍ റിയാദിലെ അല്‍ ഹമാദി ആശുപത്രിയില്‍ ഇദ്ദേഹം ചിത്സയിലായിരുന്നു.
ഇദ്ദേഹം ദീർഘകാലമായി അല്‍ ഫൈസലിയാ ഹോട്ടലിലെ എഞ്ചിനീയറിംഗ് വിഭാഗം സൂപ്പര്‍വൈസര്‍ ആയി ജോലിചെയ്തു വരുകയായിരുന്നു.മൃതദേഹം എത്രയും വേഗം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായുള്ള ക്രമീകരണങ്ങള്‍ കമ്പനി അധികൃതരും ഓ ഐ സി സി ആലപ്പുഴ ജില്ലാ കമ്മറ്റിയും സംയുക്തമായി ചെയ്തു വരുന്നു. ഭാര്യ: ജോളി സജി, മക്കള്‍: ആന്‍സി സജി, എയ്ന്ജല് സജി
https://www.facebook.com/Malayalivartha