മസ്കറ്റിൽ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം
മസ്കറ്റിൽ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പ്രവാസി മലയാളി മരണപ്പെട്ടു. പത്തനംതിട്ട സ്വദേശി രാജേന്ദ്രന് (44) ആണ് മരിച്ചത്. കഴിഞ്ഞ 19ന് മസ്കത്തിലെ ബര്‍ഖയിലെ താമസസ്ഥലത്ത് പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പൊള്ളലേല്‍ക്കുകയായിരുന്നു.
ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന രാജേന്ദ്രന് ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്. മൃതദേഹം പിന്നീട് നാട്ടിലെത്തിക്കുമെന്നാണ് വിവരം. ഭാര്യ: അനീഷ. മക്കള്‍: അര്ജുന്, അഞ്ജുഷ.
https://www.facebook.com/Malayalivartha