ജിദ്ദയിൽ പ്രവാസി മലയാളി കുഴഞ്ഞു വീണു മരിച്ചു
ജിദ്ദ : ജിദ്ദയിൽ പ്രവാസി മലയാളി കുഴഞ്ഞു വീണു മരിച്ചു. മലപ്പുറം എടവണ്ണ ഒതായി സ്വദേശി തെക്കും പുറത്തു സൈദ് അലവി മാസ്റ്റര്‍ (58) ആണ് മരിച്ചത്. ഇദ്ദേഹം ജിദ്ദ അല്‍ നഹ്ദ ഏരിയ കെഎംസിസി ചെയര്‍മാനായി സേവനമനുഷ്ഠിക്കുകയായിരുന്നു.
ഇന്നലെ സൗദി ജര്‍മന്‍ ഹോസ്പിറ്റലിലെ തന്റെ ഡോക്ടറുമായി സംസാരിച്ചു കൊണ്ടിരിക്കെ സൈദ് അലവി പെട്ടെന്നു കുഴഞ്ഞു വീഴുകയായിരുന്നു. ഷുഗറും പ്രഷറും വളരെ ഉയര്‍ന്ന നിലയിലായിരുന്ന അദ്ദേഹത്തിന് പെട്ടന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍ അറിയിച്ചു.
കുഴഞ്ഞു വീണ ഉടനെ ഐസിയുവിലേക്ക് മാറ്റി അടിയന്തര ചികിത്സ നല്‍കിയെങ്കിലും ജീവന് രക്ഷിക്കാനയില്ലന്ന് ഡോക്ടര്‍ വ്യക്തമാക്കി. ഇരുപത്തിയഞ്ച് വര്‍ഷമായി അറേബ്യന്‍ സിമെന്റ് കന്പനിയില്‍ ഫിനാന്‍സ് ഡയറക്ടറായി ജോലി ചെയ്തിരുന്ന ഇദേഹം അടുത്ത മാസം നാട്ടിലേക്ക് പോകാനിരിക്കെയാണ് അത്യാഹിതം.
പിതാവ് തെക്കും പുറത്തു കോയ, മാതാവ് പി.പി. ആയിഷുമ്മ, ഭാര്യ ജമീല മരുതുങ്ങള് മക്കള്‍: നാജിയ, നാസിയ, നാഫിയ, അംജത് അലി (ഖത്തര്‍). മരുമക്കള്‍: ജംഷീദ്, ഷാഹിദ്, നഹാഷ്, റിസ. സഹോദരന്: അഹമദ് കുട്ടി (ഇറാക്കില്‍ ഐക്യരാഷ്ട്രസഭയുടെ കീഴില്‍ ടെലികമ്മ്യൂണിക്കേശന് വിഭാഗം).
മൃതദേഹം ജിദ്ദയില്‍ ഖബറടക്കി. ഒതായി ചാത്തലൂര്‍ വെല്‍ഫെയര്‍ കമ്മിറ്റി ജിദ്ദയുടെ ഭാരവാഹികളും ബെന്ധുക്കളും അല്‍ നഹ്ദ ഏരിയ കെഎംസിസി പ്രവര്‍ത്തകരും മറ്റു സുഹൃത്തുക്കളും പങ്കെടുത്തു.
https://www.facebook.com/Malayalivartha