ഖത്തറില്‍ നിന്നുള്ള മടക്ക യാത്രക്കിടെ വിമാനത്തിൽ വച്ച് ഹൃദയാഘാതം; ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രവാസി മലയാളിയുടെ ജീവൻ രക്ഷിക്കാനായില്ല
ഖത്തറിൽ നിന്നും മുംബൈയിലേക്കുള്ള യാത്രക്കിടെ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണമടഞ്ഞു. മുംബൈയിൽ താമസിക്കുന്ന വി ആര് സുരേഷാണ് ഖത്തറില്‍ നിന്നുള്ള മടക്ക യാത്രക്കിടെ വിമാനത്തില്‍ വച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ മരണമടഞ്ഞത്. രാവിലെ 10 മണിക്ക് ജെറ്റ് എയര്‍വെയ്സിന്റെ വിമാനത്തിലായിരുന്നു സംഭവം.
മുംബൈ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യുന്ന സമയത്ത് സുരേഷിന് ശാരീരിക അസ്വാസ്ഥ്യം അനുവപ്പെടുകയായിരുന്നു. തുടര്‍ന്ന് ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മരണ കാരണം ഹൃദയാഘാതമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ സുരേഷ് വര്‍ഷങ്ങളായി കുടുംബസമേതം കല്യാണ്‍ ഈസ്റ്റിലെ തീസ് ഗാവിലാണ് താമസിക്കുന്നത്. അറിയപ്പെടുന്ന സാമൂഹിക പ്രവര്ത്തകന് കൂടിയാണ് അദ്ദേഹം. സുരേഷിന്റെ അകാല മരണം ഞെട്ടലോടെയാണ് ബന്ധുക്കളും സുഹൃത്തുക്കളും കേട്ടത്. ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് കുടുംബം. സംസ്കാരം കേരളത്തിലുള്ള ബന്ധുക്കള്‍ എത്തി കഴിഞ്ഞാല്‍ നാളെ കല്യാണില്‍ വച്ച് നടത്തും.
https://www.facebook.com/Malayalivartha