Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

2019 ലോക അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പ് ദോഹയില്‍

19 NOVEMBER 2014 10:24 AM IST
മലയാളി വാര്‍ത്ത.

ഖത്തറിന്റെ കായിക മുന്നേറ്റത്തില്‍ മറ്റൊരു പൊന്‍തൂവല്‍ 2019ലെ ഐ.എ.എ.എഫ് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് വേദിയായി ദോഹ തെരഞ്ഞെടുക്കപ്പെട്ടു. 2022ലെ ലോകകപ്പ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പ് വേദി ലഭിച്ചതിന് ശേഷം ലോകത്തിലെ ഏറ്റവും വലിയ മറ്റൊരു കായിക മാമാങ്കമാണ് ഖത്തിലത്തുന്നത്. 2019 ലെ വേദിക്കായി ബിഡ് സമര്‍പ്പിച്ച സ്‌പെയിനിലെ ബാഴ്‌സലോണ അമേരിക്കന്‍ നഗരമായ യുജീന്‍ (ഒറിഗണ്‍) എന്നിവയെ പരാജയപ്പെടുത്തിയാണ് ദോഹ വേദി സ്വന്തമാക്കിയത്.

2019 സെപ്തംബര്‍ അവസാനം ഖത്തറിലെ ആസ്പയര്‍ സോണിലുള്ള ഖലീഫ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തിലാണ് അത്‌ലറ്റിക് മത്സരങ്ങള്‍ നടക്കുക. ലോകകപ്പ് ഫുട്ബാള്‍ സ്‌റ്റേഡിയം കൂടിയായ ഇതിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ആഴ്ചയാണ് ആരംഭിച്ചത്. അത്‌ലറ്റിക്‌സിന്റെ വളര്‍ച്ചക്കായി രാജ്യം വളരെയേറെ പ്രയത്‌നിക്കുന്നുണ്ടെന്നും മഹത്തായ ലോക ചാമ്പ്യന്‍ഷിപ്പിന് ആതിഥ്യമേകാന്‍ ഒരുങ്ങിയതായും ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറല്‍ ശൈഖ് സഊദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി പറഞ്ഞു.

സ്പ്രിന്റ്‌സ്, മാരത്തണ്‍, ഹൈജംപ്, ജാവലിന്‍ ത്രോ തുടങ്ങി വിവിധ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങളാണ് ചാമ്പ്യന്‍ഷിപ്പിലുണ്ടാവുക.ഇന്നലെ മൊണാക്കോയില്‍ നടന്ന ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് അത് ലറ്റിക് ഫെഡറേഷന്‍ യോഗത്തിലാണ് ദോഹ വേദിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഖത്തറിന്റെ അഭിമാനതാരവും ഹൈജംപില്‍ ഒളിമ്പിക് വെളളി മെഡല്‍ ജേതാവുമായ മുഅ്തസ് അല്‍ ബര്‍ഷിമാണ് \'കണക്റ്റിങ് ദ വേള്‍ഡ് ഓഫ് അത്‌ലറ്റിക്‌സ്\' എന്ന സന്ദേശവുമായി ഖത്തറിന്റെ ബിഡ് സമര്‍പ്പിച്ച് സംസാരിച്ചത്. ഖത്തറിന്റെ മറ്റൊരു കായിക താരമായ മറിയം ഫരീദും സംസാരിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (8 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (8 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (8 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (8 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (8 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (9 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (9 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (9 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (10 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (12 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (12 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (12 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (12 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (12 hours ago)

Malayali Vartha Recommends