സൗദിയിൽ കാറോട്ട മത്സര ട്രാക്ക് നിർമാണം പുരോഗമിക്കുന്നു
സൗദിയിലെ കാറോട്ട പ്രേമികൾക്ക് സന്തോഷ വാർത്ത. കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ കാറോട്ട മത്സര ട്രാക്ക് നിർമാണത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയായി.
അന്താരാഷ്ട്ര ഒാേട്ടാമൊബൈൽ ഫെഡറേഷെൻറ നിബന്ധനകൾ പൂർണമായും പാലിച്ച്കൊണ്ടാണ് ട്രാക്കുകൾ നിർമ്മിക്കുന്നത് . ഇതിനുപുറമേ, പ്രത്യേക യന്ത്ര ഉപകരണങ്ങൾ ഇറക്കുമതി ചെയ്ത് ഉയർന്ന നിലവാരത്തിലാണ് ട്രക്കുകളുടെ നിർമ്മാണം.
സ്വദേശി യുവാക്കളെ ഈ മേഖലയിൽ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതിന്റെ ചെലവായി 120 ദശലക്ഷം റിയാലാണ് കണക്കുകൂട്ടുന്നത്.ട്രാക്കുകൾക്ക് പുറമെ പദ്ധതിയിൽ സ്വീകരണ ഒാഫീസുകൾ, പരിശീലന കേന്ദ്രങ്ങൾ എന്നിവയുമുണ്ട്.
കിങ് അബ്ദുല്ല സിറ്റിക്ക് കീഴിലെ വിവിധ സ്പോർട്സ്, വിനോദ പരിപാടികളുടെ ഭാഗമായാണ് കാറോട്ട മത്സര ട്രാക്കെന്ന് സിറ്റി എക്സിക്യൂട്ടീവ് മേധാവി അഹമദ് ലൻജാവി പറഞ്ഞു. പ്രദേശത്തെ ടൂറിസം,വിനോദ കവാടമായി മാറ്റാനും അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേദിയാകാനും ഇതിലുടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാർച്ചിലാണ് പദ്ധതിക്ക് തറക്കല്ലിട്ടത്.
https://www.facebook.com/Malayalivartha