Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദുബായില്‍ ടാക്‌സി നിരക്ക് കൂട്ടി; പീക്ക്, ഓഫ് പീക്ക് നിരക്കുകളില്‍ വ്യത്യാസം

25 NOVEMBER 2014 02:57 PM IST
മലയാളി വാര്‍ത്ത.

എമിറേറ്റില്‍ ടാക്‌സിനിരക്ക് കൂട്ടിക്കൊണ്ട് ആര്‍.ടി.എ. പ്രഖ്യാപനമിറക്കി. ഡിസംബര്‍ ഒന്ന് മുതല്‍ കൂടിയ നിരക്ക് പ്രാബല്യത്തില്‍ വരും. മികച്ച സര്‍വീസ് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിരക്ക് വര്‍ധനയെന്ന് പബ്ലിക് ട്രാന്‍സ്‌പോര്‍ട് ഏജന്‍സി സി.ഇ.ഒ. ഡോ. യൂസുഫ് മുഹമ്മദ് അല്‍ അലി പറഞ്ഞു.
നിലവില്‍ സാധാരണ ടാക്‌സികളില്‍ കുറഞ്ഞ യാത്രാക്കൂലി 10 ദിര്‍ഹമാണ്. ഇതില്‍ മാറ്റം വരുത്തിയിട്ടില്ല. എന്നാല്‍, മീറ്റര്‍ തുടങ്ങിയിരുന്നത് 3.50 ദിര്‍ഹമില്‍ നിന്നായിരുന്നു. ഈ തുക കുത്തനെ കൂട്ടിക്കൊണ്ടാണ് ഇപ്പോള്‍ ആര്‍.ടി.എ പ്രഖ്യാപനമിറക്കിയത്. 
ആര്‍.ടി.എയ്ക്ക് കീഴില്‍ സര്‍വീസ് നടത്തുന്ന മുഴുവന്‍ ടാക്‌സികള്‍ക്കും പുതുക്കിയ നിരക്ക് ബാധകമാണ്. ഡിസംബര്‍ ഒന്ന് മുതല്‍ മൂന്നാഴ്ചയ്ക്കകം ടാക്‌സി മീറ്ററുകള്‍ പുതിയ നിരക്കിന് അനുസൃതമായി ക്രമീകരിക്കുമെന്ന് ഡോ. യൂസുഫ് മുഹമ്മദ് അല്‍ അലി വ്യക്തമാക്കി.പൊതുഗതാഗത വാഹനങ്ങളായ ബസ്, ട്രാം, മെട്രോ യാത്രയ്ക്കുള്ള നോല്‍ കാര്‍ഡ് പാക്കേജുകളില്‍ മാറ്റംവരുത്തിയ പശ്ചാത്തലത്തിലാണ് ടാക്‌സികളുടെ നിരക്ക് പുനപ്പരിശോധിച്ചത്. പരമാവധി ടാക്‌സികള്‍ രംഗത്തിറക്കിയും തിരക്കേറിയ സമയങ്ങളില്‍ സര്‍വീസ് ഉറപ്പുവരുത്തിയും സേവനം മെച്ചപ്പെടുത്താനാണ് അതോറിറ്റിയുടെ ശ്രമം. നിരക്ക് വര്‍ധനയിലൂടെ ഈ ലക്ഷ്യം കൈവരിക്കാനാണ് പദ്ധതിയിടുന്നത്. 
ഓഫ് പീക്ക്, പീക്ക് സമയങ്ങളിലെ നിരക്കുകളില്‍ വ്യത്യാസമുണ്ട്. രാവിലെ പത്ത് മുതല്‍ വൈകിട്ട് നാലുവരെയും രാത്രി എട്ടുമുതല്‍ പിറ്റേന്ന് രാവിലെ ഏഴുവരെയുമുള്ള ഓഫ് പീക്ക് നിരക്ക് പ്രകാരം മീറ്റര്‍ റീഡിങ് തുടങ്ങുന്നത് അഞ്ച് ദിര്‍ഹമില്‍നിന്നാണ്. എന്നാല്‍ ഈ സമയങ്ങളില്‍ ബുക്ക് ചെയ്ത് വിളിക്കുകയാണെങ്കില്‍ എട്ട് ദിര്‍ഹം മുതല്‍ നല്‍കണം. രാവിലെയും വൈകിട്ടുമുള്ള പീക്ക് സയമങ്ങളില്‍ മീറ്റര്‍തുക തുടങ്ങുന്നത് 12 ദിര്‍ഹം മുതലാണ്. ശനി മുതല്‍ ബുധന്‍ വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഏഴ് മുതല്‍ പത്ത് വരെയും വൈകിട്ട് നാല് മുതല്‍ എട്ട് വരെയുമാണ് \'പീക്ക്\' സമയമായി നിശ്ചയിച്ചിരിക്കുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിലെ പീക്ക് സമയം വൈകിട്ട് നാല് മുതല്‍ അര്‍ധരാത്രി 12 വരെയാണ്.
ടാക്‌സി ഡ്രൈവര്‍മാരുടെ വരുമാനം വര്‍ധിപ്പിച്ച് അവരുടെ സേവനം മെച്ചപ്പെടുത്താനും നിരക്കുവര്‍ധനയിലൂടെ ലക്ഷ്യമിടുന്നുണ്ടെന്ന് ഡോ. യൂസുഫ് വ്യക്തമാക്കി.

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (8 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (8 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (8 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (8 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (9 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (9 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (9 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (9 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (10 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (12 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (12 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (12 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (12 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (13 hours ago)

Malayali Vartha Recommends