Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ്റുകളും നശിപ്പിച്ചു


സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!


ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

മൂന്നരക്കോടി ആവശ്യപ്പെട്ട് മലയാളിയെയും മകനെയും സാംബിയയില്‍ തടങ്കലിലാക്കി

29 NOVEMBER 2014 02:32 PM IST
മലയാളി വാര്‍ത്ത.

മൂന്നരക്കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് മലയാളിയെയും മകനെയും സാംബിയയില്‍ സ്വകാര്യ കമ്പനി അധികൃതര്‍ തടങ്കലിലാക്കി. കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര പണ്ടാരഴികത്തുവീട്ടില്‍ രവീന്ദ്രന്‍ പിള്ള(56), മകന്‍ റോണക് രവീന്ദ്രന്‍ എന്നിവരെയാണ് ആഫ്രിക്കന്‍ രാജ്യമായ സാംബിയയില്‍ കമ്പനി അധികൃതര്‍തന്നെ തോക്കുചൂണ്ടി തടങ്കലിലാക്കിയിരിക്കുന്നത്. പണം സംഘടിപ്പിക്കാനായി രവീന്ദ്രന്‍ പിള്ളയുടെ ഭാര്യ രാധാ രവീന്ദ്രന്‍ മൂത്ത മകന്‍ രഞ്ജു എന്നിവരെ കമ്പനിതന്നെ നാട്ടിലേക്കയയ്ക്കുകയും ചെയ്തു. 14ന് മുമ്പ് പണവുമായി എത്തിയില്ലെങ്കില്‍ ഇരുവരെയും വധിക്കുമെന്നാണ് ഭീഷണി. നാട്ടിലെത്തിയ രാധാ രവീന്ദ്രന്‍ ഭര്‍ത്താവിനെയും മകനെയും രക്ഷിക്കാന്‍ അടിയന്തര നടപടികളുണ്ടാകണം എന്നാവശ്യപ്പെട്ട് നോര്‍ക്ക അധികൃതര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി.
സാംബിയയുടെ തലസ്ഥാനമായ ലുസാക്കയില്‍ സ്വകാര്യ പെട്രോള്‍ വ്യാപാര കമ്പിനിയായ റവാസിയ പെട്രോളിയം ലിമിറ്റഡില്‍ നാലുവര്‍ഷമായി ജനറല്‍ മാനേജരാണ് രവീന്ദ്രന്‍ പിള്ള. മകന്‍ റോണക്ക് ഇതേ കമ്പനിയില്‍ അക്കൗണ്ട്‌സ് വിഭാഗത്തിലും ജോലി ചെയ്യുന്നു. കഴിഞ്ഞ 20നാണ് കമ്പിനി ഉടമയും ബന്ധുവും കൂടി രവീന്ദ്രന്‍ പിള്ളയെയും റോണക്കിനെയും തടങ്കലിലാക്കിയത്. തോക്കു ചൂണ്ടി നിരവധി രേഖകളില്‍ ഒപ്പിടുവിക്കുകയും ചെയ്തു. തുടര്‍ന്ന് രാധാ രവീന്ദ്രനെയും രഞ്ജുവിനെയും വിളിച്ചുവരുത്തിയ കമ്പനിയുടമ ഇരുവരുടെ നേരെയും തോക്കു ചൂണ്ടുകയും ഭര്‍ത്താവിനെയും മകനെയും വിട്ടുനല്‍കണമെങ്കില്‍ മുപ്പത് ലക്ഷം ഡോളര്‍(മൂന്നരക്കോടി രൂപ) നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. നാട്ടില്‍ പോയി വസ്തുവകകള്‍ വിറ്റ് പണം ഉണ്ടാക്കി വരാന്‍ ടിക്കറ്റെടുത്തു നല്‍കുകയും ചെയ്തു. എപ്പോഴും ഫോണില്‍ ബന്ധപ്പെടുന്ന കമ്പനിയുടമ തുക മാറ്റി മാറ്റി പറയുകയും ചെയ്യുന്നു. രവീന്ദ്രന്‍ പിള്ള കമ്പനി മാറുമെന്ന ധാരണയാണ് തടങ്കലിലാക്കാന്‍ കാരണമെന്നും കമ്പനിയുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ പുറത്താകുമെന്ന ചിന്തയാണ് ഇതിനു പിന്നിലെന്നും രാധാ രവീന്ദ്രന്‍ പറയുന്നു. ഭര്‍ത്താവിന്റെയും മകന്റെയും ജീവന്‍ രക്ഷിക്കാന്‍ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണിവര്‍. പതിന്നാലു വര്‍ഷത്തോളം ദുബായിലായിരുന്ന രവീന്ദ്രന്‍ പിള്ള നാലുവര്‍ഷം മുമ്പാണ് സാംബിയയിലേക്കു പോയത്. കഴിഞ്ഞ മൂന്നുവര്‍ഷമായി കുടുംബവും സാംബിയയിലായിരുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,13,240 രൂപ  (14 minutes ago)

ബ്രിക്സ് ഉച്ചകോടി.... ഡൽഹിയിൽ സുരക്ഷാ നിയന്ത്രണങ്ങൾ ശക്തമാക്കി, രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാൻ മൂന്ന് ദിവസത്തേക്ക് അടച്ചിടും  (26 minutes ago)

ഇടുക്കിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം...അസ്വാഭാവിക മരണത്തിന് കേസെടുത്ത് അടിമാലി പൊലീസ്  (35 minutes ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം.... അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി വി.ഡി സതീശൻ  (49 minutes ago)

തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ  (56 minutes ago)

കണ്ണീർക്കാഴ്ചയായി... ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

പാകിസ്താനെ തോൽപ്പിച്ച് ശ്രീലങ്കൻ വനിതകൾ ഏഷ്യാ കപ്പ് ഫൈനലിൽ...  (1 hour ago)

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു.... സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്  (1 hour ago)

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വർദ്ധനവ്  (1 hour ago)

ദീർഘകാലം കുവൈത്ത് പ്രവാസിയായിരുന്നയാൾ നാട്ടിൽ നിര്യാതനായി  (2 hours ago)

ജലോത്സവത്തിന്‍റെ ആരവം ഉയരുന്നു:​ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ആറാം സീസണ് സെപ്റ്റംബർ 19ന് തുടക്കം  (3 hours ago)

ഒടുവിൽ എല്ലാം കോംപ്ലിമെന്റാകുമോ ? ഉമ്മൻ ചാണ്ടിയെ മറക്കരുതേയെന്ന് നിലവിളിച്ച് പ്രവർത്തകർ... സതീശന് നിസഹായത...  (3 hours ago)

ആറുമാസം തുടർച്ചയായി വിഹിതം വാങ്ങാത്തവരുടെ റേഷൻ കാർഡ് താൽക്കാലികമായി മരവിപ്പിക്കാൻ കേന്ദ്ര നിർദേശം  (3 hours ago)

ഗണേശ ചതുര്‍ത്ഥി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് ... കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ  (3 hours ago)

മലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends