ഒമാനില്‍ വീണ്ടും വിസ നിരോധനം
പ്രവാസികള്‍ക്ക് വിസ നല്‍കുന്നതിനുള്ള നിരോധനം ആറ് മാസത്തേക്കു കൂടി നീട്ടി. സെയില്‍സ്, മാര്‍ക്കറ്റിങ് മേഖലകളില്‍ വിസ നല്‍കുന്നതിനുള്ള വിലക്കാണ് ആറ് മാസത്തേക്ക് കൂടി നീട്ടി തൊഴില്‍ മന്ത്രാലയം ഉത്തരവാണ് പുറപ്പെടുവിച്ചത്. തൊഴില്‍ വിപണി ക്രമീകരണവും സ്വദേശിവത്കരണവും നടപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം കൈക്കൊണ്ടത്. ഒരു വര്‍ഷം മുമ്പാണ് രാജ്യത്ത് വിസ നിരോധനം നിലവില്‍ വന്നത്. ഇത് അവസാനിച്ച സാഹചര്യത്തിലാണ് ആറ് മാസത്തേക്ക് കൂടി നീട്ടി തീരുമാനം കൈക്കൊണ്ടത്.
മലയാളികളടക്കം നൂറുകണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ ജോലിചെയ്യുന്ന മേഖലകളില്‍ 2013 നവംബറിലാണ് ഒമാന്‍ തൊഴില്‍ മന്ത്രാലയം വിസാ നിരോധനം പ്രഖ്യാപിച്ചത്. ആദ്യം നിര്‍മാണം, ശുചീകരണം എന്നീ രംഗങ്ങളില്‍ ഏര്‍പ്പെടുത്തിയ ആറുമാസത്തെ വിലക്ക് കഴിഞ്ഞവര്‍ഷം ഡിസംബര്‍ ഒന്ന് മുതല്‍ സെയില്‍സ് മാര്‍ക്കറ്റിംഗ് രംഗങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഈ വിലക്കുകള്‍ ആറുമാസ കാലാവധി പിന്നിട്ടപ്പോള്‍ വീണ്ടും അത്രയും കാലത്തേക്ക് തന്നെ നീട്ടി. മാര്‍ക്കറ്റിംഗ്, സെയില്‍സ് രംഗങ്ങളിലെ വിസാ നിരോധനം ഒരുവര്‍ഷം പിന്നിടുന്ന സാഹചര്യത്തിലാണ് വീണ്ടും ആറുമാസത്തേക്ക് വിലക്ക് നീട്ടി മന്ത്രാലയം ഉത്തരവിട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha