കുവൈറ്റില്‍ ഇന്ത്യക്കാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവയ്ക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം
ഇന്ത്യക്കാര്‍ക്കു വിസകള്‍ നല്‍കുന്നത് നിര്‍ത്തിവയ്ക്കാന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം വാക്കാല്‍ നിര്‍ദേശം നല്കി. ഗാര്‍ഹിക സ്ത്രീ തൊഴിലാളികളെ നിയമിക്കുന്നതിന് 720 ദിനാര്‍ (1.5 ലക്ഷം രൂപ) സ്പോണ്സര് ബാങ്ക് ഗാരന്റി നല്‍കണമെന്ന നിലപാടില്‍ ഇന്ത്യന്‍ എംബസി ഉറച്ചുനിന്നതിനെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയം എല്ലാ ഗവര്‍ണറേറ്റുകളിലേക്കും നിര്‍ദേശം നല്‍കിയത് .
ഇന്ത്യയിലേക്കുള്ള ഗാര്‍ഹിക വിസകള്‍ കൂടാതെ സ്വകാര്യ കമ്പനികളിലേക്കുള്ളതടക്കം എല്ലാത്തര വിസകളുമാണു നിര്‍ത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 12 മുതലാണ് ഇന്ത്യന്‍ എംബസി ബാങ്ക് ഗാരന്റി നിര്‍ബന്ധമാക്കിയത്. ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികളുടെ സുരക്ഷയ്ക്കായിട്ടാണു നടപടിയെന്നാണ് എംബസി പറയുന്നത്. 2007 ല്‍ ജി.സി.സി. തലത്തില്‍ ഇതു നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നു. സൗദി അറേബ്യ, ഒമാന്‍, ബഹ്റൈന്‍, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളില്‍ തീരുമാനം നടപ്പാക്കിയിട്ടുണ്ട്. എംബസി തീരുമാനത്തിനെതിരേ കുവൈത്തിലെ പ്രമുഖ പാര്‍ലമെന്റ് അംഗങ്ങള്‍ രംഗത്തുവന്നതോടെയാണു സര്‍ക്കാര്‍ ഇടപെട്ടത്. തുടര്‍ന്നു തീരുമാനം പിന്‍വലിക്കണമെന്നു കുവൈത്ത് വിദേശകാര്യ സെക്രട്ടറി ഖാലിദ് അല്‍ ജാറല്ല ആവശ്യപ്പെടുകയും ചെയ്തു.
https://www.facebook.com/Malayalivartha