Widgets Magazine
31
Aug / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതിയില്ല: പ്രവാസികള്‍ക്ക് ആശ്വാസം

03 JANUARY 2015 12:58 PM IST
മലയാളി വാര്‍ത്ത.

പ്രവാസികള്‍ക്ക് ആശ്വാസം പകര്‍ന്ന് പുതുവര്‍ഷത്തില്‍ സന്തോഷവാര്‍ത്ത. പുതിയ ബജറ്റില്‍ പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം ഒഴിവാക്കിയത് വിദേശികള്‍ക്ക് ആശ്വാസംപകര്‍ന്നു. പ്രവാസികള്‍ നാട്ടിലയക്കുന്ന പണത്തിന് രണ്ടു ശതമാനം നികുതി ഏര്‍പ്പെടുത്തണമെന്ന് മജ് ലിസു ശൂറയാണ് നിര്‍ദേശംവെച്ചത്.

എണ്ണവില കുത്തനെ കുറയുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ രക്ഷപ്പെടുത്താന്‍ മജ് ലിസു ശൂറ നിരവധി നിര്‍ദേശങ്ങള്‍ വെച്ചിരുന്നു. പ്രവാസികള്‍ നാട്ടിലയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുകയെന്നത് അതില്‍ പ്രധാന നിര്‍ദേശമായിരുന്നു. മജ് ലിസു ശൂറയില്‍ നിന്ന് ഈ നിര്‍ദേശം വന്നപ്പോള്‍ തന്നെ പ്രവാസികള്‍ ആശങ്കയിലായിരുന്നു. നാട്ടിലയക്കുന്ന പണത്തിന്റെ ഒരു ഭാഗം നികുതിയടക്കേണ്ടി വരുന്നത് ചെറിയ വരുമാനക്കാരെയാണ് ഏറെ അസ്വസ്ഥരാക്കിയത്.

അതിനിടെ കഴിഞ്ഞ ദിവസം ഉപരിസഭയായ സ്‌റ്റേറ്റ് കൗണ്‍സില്‍ നിര്‍ദേശം തള്ളിയതോടെ തന്നെ പ്രവാസികള്‍ ആശ്വാസത്തിലായിരുന്നു. എന്നാലും, അവസാന നിമിഷത്തില്‍ നികുതി നിര്‍ദേശവുമായി മുമ്പോട്ട് പോവുമെന്ന ആശങ്കയിലായിരുന്നു പലരും. പുതിയ ബജറ്റില്‍ ഇതുസംബന്ധമായ നിര്‍ദേശങ്ങള്‍ ഒന്നുമില്ലെങ്കിലും ചില ആശങ്കകള്‍ നിലനില്‍ക്കുന്നതായി ഈ രംഗത്തുള്ളവര്‍ പറയുന്നു.
എണ്ണ വില കുറയുമ്പോള്‍ രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ രണ്ട് ശതമാനം റമിറ്റന്‍സ് നികുതി, ടെലികോം കമ്പനികളുടെ റോയല്‍റ്റി ഏഴ് ശതമാനത്തില്‍ നിന്ന് 12 ശതമാനമായി ഉയര്‍ത്തല്‍, എല്‍. എന്‍. ജിയുടെ കയറ്റുമതി നികുതി വര്‍ധിപ്പിക്കല്‍ തുടങ്ങിയ നിര്‍ദേശങ്ങള്‍ മജ് ലിസു ശൂറ മുമ്പോട്ടുവെച്ചിരുന്നെങ്കിലും അവ സ്‌റ്റേറ്റ് കൗണ്‍സില്‍ തന്നെ തള്ളുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഒമാന്‍ ബിസിനസ് എഡിറ്റര്‍ എ.ഐ. ജെയിംസ പറഞ്ഞു.

മുന്‍കാല ബജറ്റുകളില്‍ എണ്ണവില നിശ്ചയിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ വരുമാനം കണ്ടത്തെുകയുമായിരുന്നു പതിവ്. കഴിഞ്ഞ വര്‍ഷം 85 ഡോളറായിരുന്നു ഒമാന്‍ അസംസ്‌കൃത എണ്ണയുടെ വില. എന്നാല്‍ പുതിയ ബജറ്റില്‍ എണ്ണ വില നിശ്ചയിക്കാത്തതും അതനുസരിച്ച് വരുമാന മാര്‍ഗങ്ങള്‍ കണ്ടത്തൊത്തതും അവ്യക്തതയുണ്ടാക്കുന്നതായി അദ്ദേഹം പറഞ്ഞു.

9.6 ശതകോടി റിയാലാണ് എണ്ണയില്‍ നിന്ന് കണ്ടെത്തേണ്ടത്. അതോടൊപ്പം, ആവശ്യമായിവന്നാല്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത രീതിയില്‍ സാമ്പത്തിക നടപടികള്‍ എടുക്കുമെന്നും ബജറ്റില്‍ പറയുന്നുണ്ട്. ഇത് എന്തൊക്കെയാണെന്ന് തെളിയിച്ച് പറയാത്തതും അവ്യക്തതയുണ്ടാക്കുന്നതായി അദ്ദേഹം പറഞ്ഞു. സാധാരണ ബജറ്റുകളില്‍ ഇത്തരം കാര്യങ്ങള്‍ വ്യക്തമാക്കാറുണ്ട്.
പ്രവാസി നികുതി നിര്‍ദേശം ബജറ്റില്‍ വരാത്തത് പ്രവാസികള്‍ക്ക് വന്‍ ആശ്വാസം പകര്‍ന്നതായി ഒമാന്‍ യു.എ.ഇ എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ ടോണി ജോര്‍ജ് അലക്‌സാണ്ടര്‍ പറഞ്ഞു. മാത്രമല്ല ഒമാനില്‍ നികുതി നടപ്പായാല്‍ മറ്റ് ജി സി സി രാജ്യങ്ങളിലേക്ക് ഇവ വ്യാപിക്കാനും സാധ്യതയുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിംഗും ഉഭയകക്ഷി ചര്‍ച്ച നടത്തി...  (3 minutes ago)

സ്ത്രീ മരണത്തിന് കീഴടങ്ങി  (13 minutes ago)

സമ്മാനങ്ങളെച്ചൊല്ലി തര്‍ക്കം.... ഒടുവില്‍ കൊലപാതകം  (22 minutes ago)

യാത്രയ്ക്കിടെ ബാഗിലുണ്ടായിരുന്ന 20 പവന്  (50 minutes ago)

നിങ്ങളുടെ ഈയാഴ്ച ഇങ്ങനെ....  (1 hour ago)

വിജയക്കുതിപ്പുമായി റയല്‍ മാഡ്രിഡ്....  (1 hour ago)

ക്യാമറാമാന്‍ അന്തരിച്ചു  (1 hour ago)

മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള ശരീരിക അക്രമം ജനാധിപത്യ രാജ്യത്ത് വെച്ചുപൊറുപ്പിക്കാനാകില്ല...!ഷാജൻ സ്‌കറിയയ്ക്ക് നേരേ ഉണ്ടായ ആക്രമണത്തിനെതിരെ നടപടി ആവശ്യപ്പെട്ട് കോം ഇന്ത്യ..  (1 hour ago)

തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ...  (1 hour ago)

ദേശീയപാതയില്‍ വാഹനാപകടത്തില്‍ ഒരു മരണം...  (1 hour ago)

പരിശോധന കര്‍ശനമാക്കിയതിന് പിന്നാലെ ജയിലിനുള്ളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടികൂടി  (2 hours ago)

ട്രംപ് മരിച്ചു..?! കൊന്നത് ഇന്ത്യ..? പ്രസിഡന്റ് അപ്രത്യക്ഷം..! #trumpisdead അമേരിക്കയിൽ കത്തിപടരുന്നു..!!  (2 hours ago)

.എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് 1.8 ലക്ഷം രൂപ പിന്‍വലിച്ചതായി കണ്ടെത്തി  (2 hours ago)

യുവാവ് കെട്ടിടത്തിനു മുകളില്‍നിന്ന് ചാടി മരിച്ചു...  (3 hours ago)

എടിഎംവഴി തുക പിന്‍വലിക്കാനും യുപിഐവഴി ഇടപാടുകള്‍ നടത്താനും കഴിയും...  (3 hours ago)

Malayali Vartha Recommends