Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഖത്തറിലെ പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമം വൈകും

04 JANUARY 2015 01:42 PM IST
മലയാളി വാര്‍ത്ത.

ഖത്തറില്‍ തൊഴില്‍ കരാറിലെ കാലാവധി സംബന്ധിച്ച് അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. അതിനാലാണ് ദേഭഗതികളോടെയുള്ള സ്‌പോണ്‍സര്‍ഷിപ്പ് നിയമം നടപ്പാക്കാന്‍ തടസ്സമെന്നാണ് സൂചന. വന്‍ നിര്‍മാണ പദ്ധതികളിലെ എഞ്ചിനീയര്‍മാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും കരാര്‍ കാലാവധി നിശ്ചയിക്കാന്‍ തിരക്കിട്ട ചര്‍ച്ചകളാണ് നടക്കുന്നത്.

ശൂറാ കൌണ്‍സിലിന്റെ പരിഗണനയിലുള്ള കരടു നിയമത്തില്‍ ഇക്കാര്യം വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ്. സാധാരണ തൊഴിലാളികളുടെ തൊഴില്‍ മാറ്റവും എക്‌സിറ്റ് പെര്‍മിറ്റും സംബന്ധിച്ച കരടു നിയമത്തിലെ നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്നുണ്ടെങ്കിലും വലിയ നിര്‍മാണ പദ്ധതികളുടെ ഭാഗമായി ജോലി ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥരും എഞ്ചിനീയര്‍മാരും ഇടക്കു വെച്ചു ജോലി മാറുന്നത് പദ്ധതികളെ ബാധിക്കുമെന്ന ആശങ്കയാണ് സ്വകാര്യ മേഖലക്കുള്ളത്. 
വന്‍ പദ്ധതികള്‍ പൂര്‍ത്തിയാകാണമെങ്കില്‍ കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും വേണ്ടിവരുന്നതിനാല്‍ ഇവരുടെ കരാര്‍ കാലാവധി അഞ്ചു മുതല്‍ പത്തു വര്‍ഷം വരെയാക്കണമെന്നാണ് ഖത്തര്‍ ചേമ്പര്‍ പ്രധാനമായും ആവശ്യപ്പെടുന്നത്. കരാര്‍ കാലാവധിക്കു ശേഷം മാത്രമേ ഇവര്‍ക്ക് തൊഴില്‍ മാറ്റം അനുവദിക്കാവൂ എന്നും ഖത്തര്‍ ചേമ്പര്‍ ആവശ്യപ്പെടുന്നു.

സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം തൊഴിലിന്റെ സ്വഭാവവുമായി ബന്ധപ്പെട്ടായിരിക്കണം തീരുമാനിക്കുന്നതെന്നും എഞ്ചിനീയര്‍മാരും സാങ്കേതിക വിദഗ്ദ്ധരും ഉള്‍പെട്ട പ്രൊഫഷണല്‍സിനെ പ്രത്യേകമായി കാണണമെന്നുമാണ് ചേമ്പറിന്റെ മറ്റ് പ്രധാന ആവശ്യങ്ങള്‍.ഇതിനിടെ തൊഴില്‍ കരാര്‍ സംബന്ധിച്ച് കരടു നിയമത്തിലെ ശിപാര്‍ശകള്‍ക്ക് വ്യക്തതയില്ലെന്നു ഖത്തര്‍ ചേമ്പര്‍ ചെയര്‍മാന്‍ ഷെയ്ഖ് ഖലീഫ ബിന്‍ ജാസിം അല്‍താനി ഒരു പ്രാദേശിക പത്രത്തിനു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (4 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (4 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (4 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (4 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (4 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (5 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (5 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (5 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (5 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (6 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (8 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (8 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (8 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (8 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (9 hours ago)

Malayali Vartha Recommends