Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ്റുകളും നശിപ്പിച്ചു


സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!


ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

മുസഫയില്‍ വന്‍ തീപിടിത്തം; മലയാളികളുടെ അടക്കം 20ലധികം സ്ഥാപനങ്ങള്‍ അഗ്‌നിക്കിരയായി

26 JANUARY 2015 11:17 AM IST
മലയാളി വാര്‍ത്ത.

 അബൂദബിയുടെ വ്യവസായ മേഖലയായ മുസഫയില്‍ വന്‍ തീപിടിത്തം. മുസഫ 44ലെ ഗോഡൗണുകളിലാണ് തീപിടിച്ചത്. ഞായറാഴ്ച വൈകുന്നേരം 3.30ഓടെയാണ് തീ കണ്ടത്. ഫയര്‍ഫോഴ്‌സിന്റെയും പോലീസിന്റെയും സംഘങ്ങള്‍ മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മലയാളികളുടേത് അടക്കം 20ലധികം സ്ഥാപനങ്ങള്‍ അഗ്‌നിക്കിരയായതാണ് പ്രാഥമിക വിവരം.
രാത്രിയും പ്രദേശം പൂര്‍ണമായും പോലീസിന്റെയും അഗ്‌നിശമന സേനയുടെയും നിയന്ത്രണത്തിലാണ്.
കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ അഷ്‌റഫ്, മസൂദ് എന്നിവരുടേത് അടക്കം നിരവധി മലയാളികളുടെ സ്ഥാപനങ്ങളാണ് ഗോഡൗണ്‍ സമുച്ചയത്തില്‍ ഉള്ളത്. നെറ്റ് വര്‍ക്കിങ്, ഇലക്ട്രോണിക്‌സ്, റബര്‍, സോഫ സെറ്റുകള്‍, കമ്മ്യൂണിക്കേഷന്‍, പ്‌ളാസ്റ്റിക് എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണ്‍കം ഓഫിസുകളും വര്‍ക്ഷോപ്പുകളും ഉള്‍പ്പെട്ട കേന്ദ്രത്തിലാണ് തീപിടിച്ചത്. സമീപത്തായി തൊഴിലാളികളുടെ താമസ കേന്ദ്രവുമുണ്ട്. ലക്ഷക്കണക്കിന് ദിര്‍ഹത്തിന്റെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിവരം. അതേസമയം, ആള്‍ നാശമുണ്ടായിട്ടില്ല.
വൈകുന്നേരം 3.30ഓടെയാണ് മുസഫ 44 ചൈന ബസാറിന് പിന്നിലുള്ള ഗോഡൗണില്‍ തീ കണ്ടതെന്ന് മാട്ടൂല്‍ സ്വദേശി പറഞ്ഞു. തന്റെ രണ്ട് സ്ഥാപനങ്ങള്‍ ഗോഡൗണ്‍ സമുച്ചയത്തിലുണ്ട്. സംഭവ സ്ഥലം പോലീസ് നിയന്ത്രണത്തിലായതിനാല്‍ നഷ്ടം സംബന്ധിച്ച വിശദ വിവരങ്ങള്‍ ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. മാട്ടൂല്‍ സ്വദേശി തന്നെയായ മസൂദിന്റെ ഇലക്ട്രോണിക്‌സ് സ്ഥാപനവും മറ്റ് ഏതാനും മലയാളികളുടെ ഗോഡൗണുകളും തീപിടിച്ച കേന്ദ്രത്തിലുണ്ട്.
20ലധികം സ്ഥാപനങ്ങളുള്ള ഗോഡൗണ്‍ സമുച്ചയത്തില്‍ നിരവധി മലയാളികള്‍ ജോലി ചെയ്യുന്നുമുണ്ട്. വൈകുന്നേരത്തോടെ തീപിടിച്ചയുടന്‍ കറുത്ത പുക ഉയര്‍ന്നുപൊങ്ങി. തീപിടിത്തം അറിഞ്ഞ് നിരവധി പേരാണ് സംഭവ സ്ഥലത്തേക്ക് എത്തിയത്.
സംഭവം അറിഞ്ഞയുടന്‍ മുസഫയിലെയും പരിസര പ്രദേശങ്ങളിലെയും അഗ്‌നിശമന സേനയും പോലീസും സ്ഥലത്തത്തെി. പത്തിലധികം പോലീസ് യൂണിറ്റുകളാണ് സംഭവ സ്ഥലത്തേക്ക് എത്തിയത്. രാത്രി ഒമ്പത് മണിക്കും തീയണക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം.... അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി വി.ഡി സതീശൻ  (11 minutes ago)

തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ  (18 minutes ago)

കണ്ണീർക്കാഴ്ചയായി... ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (27 minutes ago)

ഇടുക്കിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം...അസ്വാഭാവിക മരണത്തിന് കേസെടുത്ത് അടിമാലി പൊലീസ്  (46 minutes ago)

പാകിസ്താനെ തോൽപ്പിച്ച് ശ്രീലങ്കൻ വനിതകൾ ഏഷ്യാ കപ്പ് ഫൈനലിൽ...  (1 hour ago)

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു.... സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്  (1 hour ago)

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വർദ്ധനവ്  (1 hour ago)

ദീർഘകാലം കുവൈത്ത് പ്രവാസിയായിരുന്നയാൾ നാട്ടിൽ നിര്യാതനായി  (1 hour ago)

ജലോത്സവത്തിന്‍റെ ആരവം ഉയരുന്നു:​ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ആറാം സീസണ് സെപ്റ്റംബർ 19ന് തുടക്കം  (2 hours ago)

ഒടുവിൽ എല്ലാം കോംപ്ലിമെന്റാകുമോ ? ഉമ്മൻ ചാണ്ടിയെ മറക്കരുതേയെന്ന് നിലവിളിച്ച് പ്രവർത്തകർ... സതീശന് നിസഹായത...  (2 hours ago)

ആറുമാസം തുടർച്ചയായി വിഹിതം വാങ്ങാത്തവരുടെ റേഷൻ കാർഡ് താൽക്കാലികമായി മരവിപ്പിക്കാൻ കേന്ദ്ര നിർദേശം  (2 hours ago)

ഗണേശ ചതുര്‍ത്ഥി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് ... കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ  (2 hours ago)

മലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം  (3 hours ago)

സങ്കടക്കാഴ്ചയായി... എംസി റോഡ്‌ വേങ്ങൂരിൽ കാർ തട്ടി റോഡിൽ വീണ ബൈക്ക്‌ യാത്രികൻ ലോറി കയറി മരിച്ചു  (3 hours ago)

Malayali Vartha Recommends