Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ്റുകളും നശിപ്പിച്ചു


സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!


ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ഏകീകൃത ജി.സി.സി ലൈസന്‍സ് പ്രവാസികള്‍ക്കും പ്രയോജനപ്രദമാകുന്നു

30 JANUARY 2015 10:19 AM IST
മലയാളി വാര്‍ത്ത.

ജി.സി.സി രാജ്യങ്ങള്‍ 2015 ജനുവരി ഒന്നു മുതല്‍ നടപ്പാക്കിയ ഏകീകൃത െ്രെഡവിങ് ലൈസന്‍സ് സമ്പ്രദായം പ്രവാസികള്‍ക്കും പ്രയോജനപ്രദമാകുമെന്ന് അധികൃതര്‍. ആദ്യഘട്ടത്തില്‍ സ്വദേശികള്‍ക്ക് മാത്രം നല്‍കിയിരുന്ന ഈ സൗകര്യം പ്രവാസികള്‍ക്കുകൂടി ബാധകമാക്കിയതായി റോയല്‍ ഒമാന്‍ പോലീസ് അധികൃതര്‍ വ്യക്തമാക്കി. ജി.സി.സിയിലെ ആറ് രാജ്യങ്ങളില്‍ ഒന്നില്‍ നിന്ന് ലൈസന്‍സ് എടുത്തവര്‍ക്ക് ജോലിയാവശ്യാര്‍ഥമോ മറ്റോ അംഗരാജ്യങ്ങളിലേക്ക് മാറേണ്ടിവരുമ്പോഴാണ് ഏകീകൃത ലൈസന്‍സിങ് സംവിധാനം പ്രയോജനപ്പെടുക. പുതിയ പദ്ധതി പ്രകാരം രാജ്യങ്ങള്‍ മാറേണ്ടിവരുമ്പോള്‍ പുതുതായി എത്തുന്ന രാജ്യത്ത് ക്‌ളാസുകള്‍ക്കും ടെസ്റ്റുകള്‍ക്കും വിധേയമാകാതെ ലൈസന്‍സ് മാറ്റാനാണ് സൗകര്യമുള്ളത്. ലൈസന്‍സ് എടുത്തതിനു ശേഷം ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമാണ് ഏകീകൃത ജി.സി.സി ലൈസന്‍സിന്റെ സൗകര്യം ലഭിക്കുകയെന്ന് പോലീസ് അധികൃതര്‍ വ്യക്തമാക്കി.
നേരത്തേ ജി.സി.സിയില്‍ രാജ്യങ്ങള്‍ മാറുന്ന പ്രവാസികള്‍ പുതുതായി എത്തുന്ന രാജ്യത്ത് അവിടത്തെ നിയമങ്ങള്‍ക്ക് ബാധകമായി പുതിയ ലൈസന്‍സ് എടുക്കേണ്ടി വന്നിരുന്നു. ഇതുമൂലം അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകള്‍ ഏകീകൃത ജി.സി.സി ലൈസന്‍സ് സംവിധാനത്തിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. യു.എ.ഇ അടക്കമുള്ള രാജ്യങ്ങളിലേക്ക് മാറുന്നവര്‍ക്ക് കൂടുതല്‍ നടപടിക്രമങ്ങളില്ലാതെ ലൈസന്‍സ് മാറ്റാം. ജനുവരി ഒന്നു മുതല്‍ ഏകീകൃത ജി.സി.സി ലൈസന്‍സ് വിതരണം നടത്തുന്നുണ്ടെന്ന് റോയല്‍ ഒമാന്‍ പൊലീസിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ലൈസന്‍സിന്റെ മുകളില്‍ ഇടതുഭാഗത്ത് ജി.സി.സി ലോഗോ ഉള്‍പ്പെടുത്തി എന്നത് മാത്രമാണ് പുതിയ ലൈസന്‍സിലെ വ്യത്യാസം. മറ്റു ജി.സി.സി രാജ്യങ്ങളും ഇത്തരം െ്രെഡവിങ് ലൈസന്‍സുകള്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. ഒമാനി െ്രെഡവിങ് ലൈസന്‍സുള്ള പ്രവാസികള്‍ക്കും മറ്റു രാജ്യങ്ങളില്‍ വാഹനമോടിക്കം.
സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് െ്രെഡവിങ് നിരോധിച്ചതിനാല്‍ അവിടെ സാധിക്കില്ല. ജനുവരി ഒന്നിനു മുമ്പ് ലൈസന്‍സ് എടുത്തവര്‍ക്ക് പുതുക്കല്‍ സമയത്ത് പുതിയ സംവിധാനത്തിലേക്ക് മാറിയാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, യു.എ.ഇയും ഒമാനും യോജിച്ച് ഗതാഗത നിയമലംഘന പിഴകള്‍ ഈടാക്കുന്ന സംവിധാനങ്ങളും ആലോചിക്കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.ഇലക്ട്രോണിക് ഡാറ്റ കൈമാറ്റത്തിലൂടെയാണ് പിഴകള്‍ ഈടാക്കുക. മറ്റ് ജി.സി.സി രാജ്യങ്ങളുമായും പിഴ ഈടാക്കുന്നതിന് സഹകരണത്തിന് ആലോചിക്കുന്നുണ്ട്. ഇതിന്റെ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം.... അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി വി.ഡി സതീശൻ  (11 minutes ago)

തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ  (18 minutes ago)

കണ്ണീർക്കാഴ്ചയായി... ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (27 minutes ago)

ഇടുക്കിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം...അസ്വാഭാവിക മരണത്തിന് കേസെടുത്ത് അടിമാലി പൊലീസ്  (46 minutes ago)

പാകിസ്താനെ തോൽപ്പിച്ച് ശ്രീലങ്കൻ വനിതകൾ ഏഷ്യാ കപ്പ് ഫൈനലിൽ...  (1 hour ago)

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു.... സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്  (1 hour ago)

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വർദ്ധനവ്  (1 hour ago)

ദീർഘകാലം കുവൈത്ത് പ്രവാസിയായിരുന്നയാൾ നാട്ടിൽ നിര്യാതനായി  (1 hour ago)

ജലോത്സവത്തിന്‍റെ ആരവം ഉയരുന്നു:​ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ആറാം സീസണ് സെപ്റ്റംബർ 19ന് തുടക്കം  (2 hours ago)

ഒടുവിൽ എല്ലാം കോംപ്ലിമെന്റാകുമോ ? ഉമ്മൻ ചാണ്ടിയെ മറക്കരുതേയെന്ന് നിലവിളിച്ച് പ്രവർത്തകർ... സതീശന് നിസഹായത...  (2 hours ago)

ആറുമാസം തുടർച്ചയായി വിഹിതം വാങ്ങാത്തവരുടെ റേഷൻ കാർഡ് താൽക്കാലികമായി മരവിപ്പിക്കാൻ കേന്ദ്ര നിർദേശം  (2 hours ago)

ഗണേശ ചതുര്‍ത്ഥി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് ... കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ  (2 hours ago)

മലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം  (3 hours ago)

സങ്കടക്കാഴ്ചയായി... എംസി റോഡ്‌ വേങ്ങൂരിൽ കാർ തട്ടി റോഡിൽ വീണ ബൈക്ക്‌ യാത്രികൻ ലോറി കയറി മരിച്ചു  (3 hours ago)

Malayali Vartha Recommends