Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാനറി വാര്‍ഫിന്റെ ഉടമാവകാശവും ഖത്തറിന്റെ കൈകളിലേക്ക്

31 JANUARY 2015 01:47 PM IST
മലയാളി വാര്‍ത്ത.

വലുപ്പത്തിലും വിലയിലും ലണ്ടനില്‍ ഒന്നാം സ്ഥാനത്തുള്ള സോങ് ബേര്‍ഡ് എസ്‌റ്റേറ്റ്‌സ് ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയും (ക്യുഐഎ) അമേരിക്കന്‍ നിക്ഷേപകരായ ബ്രൂക്ഫീല്‍ഡ് പ്രോപ്പര്‍ട്ടി പാര്‍ട്‌ണേഴ്‌സും ചേര്‍ന്നു സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. യുകെയിലെ സാമ്പത്തിക ഹൃദയകേന്ദ്രമായ കാനറി വാര്‍ഫിന്റെ ഉടമാവകാശം സോങ്‌ബേര്‍ഡ് എസ്‌റ്റേറ്റ്‌സിനാണ്. പ്രമുഖ രാജ്യാന്തര ബാങ്കുകളിലൊന്നായ എച്ച്എസ്ബിസിയുടെ ആസ്ഥാനമടക്കം ഒട്ടേറെ ഓഫിസുകളാണു കാനറി വാര്‍ഫ് ടവറില്‍ പ്രവര്‍ത്തിക്കുന്നത്. 1456 കോടി റിയാലിനാണ് (260 കോടി പൗണ്ട്) ഇടപാടെന്നു ലണ്ടനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതു യുകെയിലെ ഏറ്റവും ഉയര്‍ന്ന ഇടപാടാണ്.
സോങ്‌ബേര്‍ഡ് എസ്‌റ്റേറ്റ്‌സില്‍ നേരത്തെതന്നെ ക്യുഐഎയ്ക്കും ബ്രൂക്ഫീല്‍ഡ് പ്രോപ്പര്‍ട്ടി പാര്‍ട്‌ണേഴ്‌സിനും കാര്യമായ ഓഹരി പങ്കാളിത്തമുണ്ടായിരുന്നു. 1274 കോടി റിയാലിനു സോങ്‌ബേര്‍ഡ് റിയല്‍ എസ്‌റ്റേറ്റ്‌സിന്റെ പൂര്‍ണ ഉടമാവകാശം സ്വന്തമാക്കാന്‍ ക്യുഐഎയും ബ്രൂക്ഫീല്‍ഡ് പ്രോപ്പര്‍ട്ടി പാര്‍ട്‌ണേഴ്‌സും ശ്രമിച്ചിരുന്നു. എന്നാല്‍ ഈ തുക സ്വീകാര്യമല്ലെന്നു കാട്ടി സോങ്‌ബേര്‍ഡ് റിയല്‍ എസ്‌റ്റേറ്റ്‌സ് ഡയറക്ടര്‍ ബോര്‍ഡ് ഇടപാടു നിരസിച്ചു. എന്നാല്‍ സോങ്‌ബേര്‍ഡ് റിയല്‍ എസ്‌റ്റേറ്റ്‌സില്‍ ഓഹരി പങ്കാളിത്തമുള്ള ചൈന ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷനും മോര്‍ഗന്‍ സ്റ്റാന്‍ലിയും കുറച്ചുകൂടി ഉയര്‍ന്ന തുകയ്ക്ക് ഇവരുമായിത്തന്നെ ഇടപാടുറപ്പിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡില്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (4 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (4 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (4 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (4 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (4 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (5 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (5 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (5 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (5 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (6 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (8 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (8 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (8 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (8 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (9 hours ago)

Malayali Vartha Recommends