Widgets Magazine
19
Oct / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് ഒരു വീട്ടമ്മയുടെ മരണം.. ആത്മഹത്യക്കുറിപ്പ് പുറത്തുവന്നതോടെ ഡിസിസി ജനറല്‍ സെക്രട്ടറിയും, കൗണ്‍സിലറുമായ ജോസ് ഫ്രാങ്ക്‌ളിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍..


പോറ്റിയുടെ ഹാർഡ് ഡിസ്ക്കിൽ എന്തൊക്കെയുണ്ട് ?കേരളത്തിലെ ചില പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ നെഞ്ച് പെരുമ്പറ കൊട്ടി തുടങ്ങി.. പ്രതികളുടെ ഹാർഡ് ഡിസ്ക്കുകൾ അവരുടെ ഹൃദയമാണ്...


കരൂരില്‍ ദുരന്തത്തിന് ഇരയായ കുടുംബങ്ങളെ കാണാന്‍ ദളപതി വിജയ് വൈകാതെ എത്തും.. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 7.8 കോടി രൂപയാണ് വിജയ് നല്‍കിയിരിക്കുന്നത്... ദുരന്തമുണ്ടായ വേളയില്‍ നല്‍കിയ വാക്ക് വിജയ് പാലിച്ചു എന്ന് ടിവികെ നേതാക്കള്‍..


പള്ളുരുത്തി സെന്റ് റീത്താസിലെ ഹിജാബ് വിവാദം.. കുട്ടിയെ ഉടൻ സ്‌കൂൾ മാറ്റില്ലെന്ന് കുടുംബം..ഹൈക്കോടതിയുടെ നിലപാട് കൂടി അറിഞ്ഞശേഷമായിരിക്കും തുടര്‍ തീരുമാനം..


25,000 അമേരിക്കക്കാർ മരിക്കുമായിരുന്ന അപകടം..യുഎസിലേക്ക് ലഹരി മരുന്നുമായി എത്തിയ മുങ്ങിക്കപ്പലിനെ ആക്രമിച്ച് നശിപ്പിച്ച് പ്രസിഡന്റ് ഡോണൾ‌ഡ് ട്രംപ്.. 2 പേർ കൊല്ലപ്പെട്ടു...

ദുബായ്‌ കോടതിയില്‍ കേസ്‌ നല്‍കുന്നതുള്‍പ്പെടെയുള്ളവ ഇനി ഓണ്‍ലൈനിലൂടെ

24 MAY 2013 12:57 PM IST
മലയാളി വാര്‍ത്ത.

ദുബായ് കോടതി നടപടികള്‍ പരിഷ്‌കരിക്കുന്നു. കേസ് നല്‍കുന്നത് ഉള്‍പ്പെടെയുള്ള എല്ലാ നടപടികളും ഓണ്‍ലൈന്‍ വഴിയാക്കിക്കൊണ്ട് ജനങ്ങള്‍ക്ക് കൂടുതല്‍ സേവനം ഉറപ്പുവരുത്തുന്ന പദ്ധതി നിലവില്‍ വന്നു. 
സൗജന്യ നിയമോപദേശം, കേസ് റജിസ്‌ട്രേഷന്‍, രേഖകളുടെ സമാഹരണം എന്നിങ്ങനെ കോടതിയുമായി ബന്ധപ്പെട്ട ജോലികളെല്ലാം കംപ്യൂട്ടര്‍വത്കരിക്കും. നേരത്തെ തന്നെ ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നുവെങ്കിലും ഈ വര്‍ഷം അത് പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. 'ഷൂര്‍' എന്ന പേരിലുള്ള സൗജന്യ നിയമോപദേശമാണ് പുതിയ നടപടിക്രമങ്ങളിലെ മുഖ്യ ആകര്‍ഷണം. ദുബായ് കോടതിയിലെ പ്രമുഖ അഭിഭാഷകരുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. എല്ലാ മേഖലകളിലുമുള്ള പ്രശ്‌നങ്ങളില്‍ ബന്ധപ്പെട്ട അഭിഭാഷകര്‍ ഉപദേശം നല്‍കും. കോടതിയും ജനങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയും നിയമ വ്യവസ്ഥ സംബന്ധിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. 46 അഭിഭാഷകര്‍ ഇത്തരം സൗജന്യ സേവനത്തിനായി സന്നദ്ധരായിട്ടുണ്ടെന്ന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ദുബായ് കോര്‍ട്‌സ് ഡയറക്ടര്‍ ജനറല്‍ ഡോ.സയീദ് ബിന്‍ ഹസീം പറഞ്ഞു. 
എല്ലാ പരാതികളും കംപ്യൂട്ടറിലൂടെ റജിസ്റ്റര്‍ ചെയ്യുന്ന അല്‍ സല്‍ഫ എന്ന പദ്ധതിക്കും തുടക്കമായി. മിഡില്‍ ഈസ്റ്റിലെ ആദ്യ സംരംഭമാണിത്. കോടതിയില്‍ നേരിട്ട് പോകാതെ തന്നെ പരാതികള്‍ ബോധിപ്പിക്കാനാവുന്ന പദ്ധതിയാണ് സല്‍ഫ. ഇ മെയില്‍ വഴി തന്നെ എല്ലാ ഇടപാടുകളും പൂര്‍ത്തിയാക്കിയശേഷം ആദ്യ വിചാരണയ്ക്കുള്ള സമയവും അതുവഴി തന്നെ അറിയിക്കും. അതുവരെ പരാതിക്കാരന്‍ കോടതിയില്‍ ചെല്ലേണ്ടതില്ല. കഴിഞ്ഞ ഫിബ്രവരിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയതാണ് ഈ പദ്ധതി. ഇതിനകം മൂവായിരത്തിലേറെ പരാതികള്‍ ഇങ്ങനെ റജിസ്റ്റര്‍ ചെയ്യപ്പെട്ടതാണ് പദ്ധതി കൂടുതല്‍ സജീവമാക്കാന്‍ പ്രേരണയായതെന്നും അദ്ദേഹം അറിയിച്ചു. ലോകത്ത് എവിടെവെച്ചും ഇത്തരം പരാതികള്‍ ബോധിപ്പിക്കാം എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത. പരാതിയുടെ നില അറിയാനും സംവിധാനമുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരതപ്പുഴയില്‍ ഒഴുക്കില്‍പെട്ട് വിദ്യാര്‍ത്ഥിയെ കാണാതായി  (8 minutes ago)

സ്റ്റീഫന്‍ ദേവസിയുടെ എസ്ഡി എസ്‌കോപ്‌സ് കാണാനെത്തിയ മോഹന്‍ലാലിനെ പൊതിഞ്ഞ് ആരാധകര്‍  (23 minutes ago)

മദ്യലഹരിയില്‍ യുവാവായ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി  (43 minutes ago)

Jose-Franklin ജോസ് ഫ്രാങ്ക്ലിനെതിരെ ഗുരുതര പരാമർശങ്ങൾ  (1 hour ago)

ഫുഡ് കണ്ടെയിനറുകള്‍ വീണ്ടും കഴുകി ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്  (1 hour ago)

അഹിന്ദുക്കളുടെ വീട്ടില്‍ പോകാന്‍ പെണ്‍മക്കളെ അനുവദിക്കരുതെന്ന് പ്രജ്ഞാ സിങ് ഠാക്കൂര്‍  (2 hours ago)

അയര്‍ക്കുന്നത്ത് ദൃശ്യം മോഡല്‍ കൊലപാതകം: ഭാര്യയെ കുഴിച്ചിട്ട സ്ഥലം പൊലീസിന് കാട്ടിക്കൊടുത്ത് പ്രതി  (2 hours ago)

രാജ്യത്ത് സ്‌റ്റേറ്റ് മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായി ന്യൂക്ലിയര്‍ മെഡിസിനില്‍ പിജി: 81 പുതിയ മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് എന്‍എംസി അനുമതി  (2 hours ago)

പുതുതായി ആരംഭിച്ച എല്ലാ നഴ്‌സിംഗ് കോളേജുകള്‍ക്കും അംഗീകാരം ലഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്: പത്തനംതിട്ട സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജിന് ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകാരം  (2 hours ago)

പ്രസവാനന്തരം ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന 22 കാരി മരിച്ചു  (2 hours ago)

പോറ്റിയുടെ ഹാർഡ് ഡിസ്ക്കിൽ എന്തൊക്കെയുണ്ട് ?  (3 hours ago)

വിജയ് വാക്ക് പാലിച്ചു;  (4 hours ago)

കുട്ടിയെ ഉടൻ സ്കൂള്‍ മാറ്റില്ലെന്ന് കുടുംബം  (4 hours ago)

Donald-Trump ട്രംപിന്റെ ഞെട്ടിക്കുന്ന നീക്കം  (4 hours ago)

പറ്റിപ്പോയി സാറെ..! കസ്റ്റഡിയിൽ കരഞ്ഞ് വിളിച്ച് CPM കൗൺസിലർ ..ആ പാവത്തിന്റെ കെട്ടുതാലി പറിച്ചെടുത്തോടിയിട്ട്  (4 hours ago)

Malayali Vartha Recommends