Widgets Magazine
03
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോറോണക്കാലം ദുരിതക്കാലമാകുമ്പോൾ ഇവരുടെ കണ്ണീരൊപ്പാൻ ആരുണ്ടാകും; ദുബായിൽ മുഴുപട്ടിണിയിലാണ് നമ്മുടെ ഒട്ടുമിക്ക പ്രവാസികളും, അറിയാതെപോകരുത് ലേബർക്യാമ്പുകളിലെ അവസ്ഥ

30 MARCH 2020 11:19 AM IST
മലയാളി വാര്‍ത്ത

കൊറോണകാലം പ്രവാസികൾക്ക് വിധിച്ചത് ദുരിതം മാത്രമാണ് എന്ന് നിങ്ങൾ അറിയണം. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയുടെ നൊമ്പരമായ വാക്കുകൾ കേൾക്കണം. ഈ പ്രവാസി പറയുന്നത് മറ്റെല്ലാ പ്രവാസികളുടെയും രോദനം തന്നെയാണ്. കഴിഞ്ഞ 4 വർഷമായി ഇദ്ദേഹം യുഎഇയിലുണ്ട്. പെയിന്റിങ്ങായിരുന്നു തൊഴിൽ. എന്നാൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ജോലിയില്ല. അതിനാൽ തന്നെ കൂലിയുമില്ല. കമ്പനി വക താമസമുണ്ടെങ്കിലും ഭക്ഷണത്തിനു പ്രയാസം നേരിടുകയാണ് ഇദ്ദേഹം. നാട്ടിലേയ്ക്ക് തിരിച്ചുപോകാൻ അതിയായ ആഗ്രഹമുണ്ട‌്. പക്ഷേ, കോവി‍ഡ്–19 കാരണം വിമാന സർവീസ് നിർത്തലാക്കിയതിനാൽ സാധിക്കുകയുമില്ല. ഞാനെന്താണ് ചെയ്യേണ്ടത് എന്നാണ് ഹതാശനായ സുനിലിന്റെ ചോദ്യം എന്നത്. ഒപ്പം ഇത് യുഎഇയിലെ നന്മനിറഞ്ഞ സുമനസ്സുകളുടെ കാതുകളിൽ പതിയണമെന്ന് ഇദ്ദേഹം ആഗ്രഹിക്കുന്നു.

ഇവരെപ്പോലെ തന്നെ മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാര്‍, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ സ്വദേശികളുമായ തൊഴിലാളികൾ അരപട്ടിണിയിലാണ് കഴിഞ്ഞുപോരുന്നത്. ഒപ്പം ചിലർ മുഴു പട്ടിണിയിലുമാണ്. തുച്ഛമായ ശമ്പളത്തിനാണ് ഇവരെല്ലാം ജോലി ചെയ്യുന്നത് എങ്കിലും കമ്പനിയിൽ എല്ലാ മാസവും കിട്ടുന്ന തുക നാട്ടിലെ കുടുംബത്തിന് അയച്ചുകഴിഞ്ഞാൽ പിന്നെ ഒന്നിനും തികയാറില്ല. കൊറോണ വൈറസ് മൂലം ഇത്തരത്തിൽ ദുരിതച്ചുഴിയിൽ വീണ മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർ യുഎഇയുടെ പല ഭാഗത്തുമുണ്ട് എന്നതും ഓർക്കണം. എന്നാൽ തന്നെയും ഇവരെ കണ്ടെത്തി സംരക്ഷിക്കേണ്ടത് യുഎഇയിലെ ഇന്ത്യൻ എംബസിയുടെയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന്റെയും കടമയാണ്. എന്നാൽ പല ലേബര്‍ ക്യാംപുകളിൽ ഇതു തന്നെയാണ് ഓരോ പ്രവാസിയുടെയും അവസ്ഥ. അതോടൊപ്പം പലതരത്തിൽ വീസാ തട്ടിപ്പിലും മറ്റും പെട്ട് നേരത്തെ തന്നെ പ്രതിസന്ധിയിലായ വനിതകളടക്കമുള്ളവരുടെ അവസ്ഥയും പരിതാപകരമാണ്. ഇത്തരം ഒരു പ്രതിസന്ധി ഘട്ടത്തിൽ ഇവർക്കൊന്നും സഹായത്തിനായി എന്തു ചെയ്യണമെന്നും ആരെ ബന്ധപ്പെടണമെന്നും അറിയില്ല.

ഒപ്പം മിക്ക ലേബർ ക്യാംപുകളിലും ചെറിയ മുറികളിൽ അതിന് ഉൾക്കൊള്ളാവുന്നതിലേറെ പേരാണ് താമസിച്ചുപോരുന്നത്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ തിങ്ങിപ്പാര്ക്കുന്നത് വളരെ വലിയ അപകടത്തിലേക്ക് എത്തിക്കുന്നതായിരിക്കും. ഇങ്ങനെ രാത്രി അവിടെ തങ്ങുന്നവർ പകൽനേരം ലേബർ ക്യാംപിന് പുറത്തിറങ്ങുന്നു. തുടർന്ന് ഇവർ മദ്യപാനം പോലുള്ള ദൂഷ്യങ്ങളിൽ ചെന്നുചാടുന്നു. ഒപ്പം ഒന്നിലേറെ പേർ ചേർന്ന് പണം സ്വരൂപിച്ച് നൽകിയാണ് മദ്യം വാങ്ങിക്കുന്നത്. ആയതിനാൽ തന്നെ വിലകുറഞ്ഞ മദ്യം ലേബർ ക്യാംപുകളിലെത്തിക്കാൻ സംഘങ്ങളുമുണ്ട്. എന്നാൽ ഇന്റർനെറ്റ് കണക് ഷനുള്ളവർ യു ട്യൂബിലും വാട്സാപ്പിലും മറ്റും വ്യാപരിച്ച് സമയം കളയുമെങ്കിലും ഇൗ സൗകര്യമുള്ളവർ വളരെ കുറവാണ്.

അതേസമയം കോവിഡ്–19 ഭീതിയിൽ കഴിയുന്ന ഇന്ത്യക്കാരെ ആരോഗ്യപ്രവർത്തകരിലെത്തിക്കാൻ യുഎഇയിലെ സാമൂഹിക പ്രവർത്തകരും സന്നദ്ധ സംഘടകനളും സജീവമായി രംഗത്തുണ്ട്. കൂടാതെ, ഇവർ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണവും എത്തിക്കുന്നു. ഓർക്കുക ദുബായിലെയും ഷാർജയിലെയും മലയാളി റസ്റ്ററന്റുകളാണ് സൗജന്യമായി ഭക്ഷണം നൽകുന്നത്. സഹായം ആവശ്യമായി വരുന്നവർ ചുവടെയുള്ള നമ്പറിൽ വിളിക്കേണ്ടുന്നതാണ്.

കരാമ മാജിക് സ്പൂൺ -055511945

ഖിസൈസ് ഗഫൂർക്കാസ് തട്ടുകട - 050 588 5794

മുഹൈസിന, ഷാർജ നാഷനൽ പെയിൻ്റ്സ്- 0503568606

തറവാട് റസ്റ്റൻ്റ്- (ദുബായിലെയും വടക്കൻ എമിറേറ്റിലേയും എല്ലാ ശാഖകളിലും) - 0502771717.

ബിബി ജോൺ– 0526318888 (ഹൂർഅൽഅൻസ് & അബുഹായിൽ)

അജു തോമസ് 0549932372 (അൽ നഹ്ദ, ദുബായ്)

സമീർ– 0564220300 കരാമ)

ഫിറോസ്– 0555303495 (റാഷിദിയ്യ)

സത്താർ 0503505127 (ഖിസൈസ്)

മിസ്ബഹ് –050 849 3181 (നാഷനൽ പെയിൻ്റ്സ്, ഷാർജ )

ജെയിസൺ– 0552066979, അബ്ദുൽ കരീം– 0558812307 (റോള, ഷാര്‍ജ)

ജൻസീർ നസീർ– 0522422916, സാദിഖ് ഗഫൂർ–0556740775 (അൽ നഹ്ദ)

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെൻമാറ പോത്തുണ്ടിയിൽ കെഎസ്ആർ‌ടിസി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം...  (9 minutes ago)

അബോർഷൻ ഗുളിക കഴിച്ച് ആശുപത്രിയിലെത്തി; പ്രസവിച്ച ഉടൻ കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചതിന് പിന്നിൽ വൻ ഗൂഢാലോചന..?  (15 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല....  (32 minutes ago)

പുതുക്കാട് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസിടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം  (47 minutes ago)

സങ്കടക്കാഴ്ചയായി... ബംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശിയായ മലയാളി യുവാവിന് ദാരുണാന്ത്യം  (1 hour ago)

നീരൊഴുക്ക് ശക്തം... ഇടുക്കി ജില്ലയിലെ കല്ലാർകുട്ടി, ലോവർപെരിയാർ, തൃശ്ശൂർ ജില്ലയിലെ പെരിങ്ങൽകുത്ത്, കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ഡാമുകൾ തുറന്നു....  (1 hour ago)

ഇടുക്കി ജില്ലയിൽ കാലവർഷക്കെടുതി രൂക്ഷമാകുന്നു.  (1 hour ago)

പിന്നെ മുഖ്യമന്ത്രി പട്ടിണി കിടക്കണോ..? ഇത് സതീശന്റെ വീട്ടിലെ കോപ്റ്റർ അല്ല..! പൊട്ടിത്തെറിച്ച് മാങ്കൂട്ടത്തില്‍  (1 hour ago)

റാന്നിമുങ്ങുന്നു..! എല്ലാവരും ജാഗ്രത..മുന്നറിയിപ്പുമായി യുവാവ്..! ദേ ഈ ഡാം ഷട്ടർ നോക്കൂ...!ജനത്തെ മുക്കിക്കൊല്ലുന്നു  (1 hour ago)

ആളുകൾ ടെറസുകൾ ഉണ്ടെന്ന് കരുതി വീട്ടിൽ തന്നെ കഴിയരുത്. ടെറസുകൾ സുരക്ഷിതമല്ല. എത്രയും വേഗം ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറണം...സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ തയ്യാറാകണമെന്നും വീണ്ടും അഭ്യർത്ഥിച്ച് മന്ത്ര  (2 hours ago)

പത്തനംതിട്ടയിൽ മേഘവിസ്ഫോടനം തലയ്ക്ക് മുകളിൽ ജലബോംബ്..! ഏത് നിമിഷവും എന്തും സംഭവിക്കാം..! ഡാം നിറഞ്ഞുകവിഞ്ഞു..!  (2 hours ago)

മുതലപ്പൊഴി അപകടത്തിൽ കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കരക്കടിഞ്ഞു...  (2 hours ago)

രാത്രിക്ക് രാത്രി നിർത്താതെ കൊടും മഴ..! ഡാം തുറന്നു..! രാത്രി ഇരച്ചെത്തി വെള്ളം...! 12 ജില്ലകളിൽ അവധി  (2 hours ago)

വീണ്ടും പ്രളയമുണ്ടാക്കിയത് പിണറായിയുടെ ആ തീരുമാനം... ഉളുപ്പില്ലാതെ കുറ്റം പറഞ്ഞ് പിണറായി കർക്കിടക കലിയിൽ കേരളം  (2 hours ago)

കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ എല്ലാ വിഭാഗം മനുഷ്യരും ഒന്നിച്ചു പ്രവർത്തിക്കണമെന്ന് കാന്തപുരം  (2 hours ago)

Malayali Vartha Recommends