വീട്ടമ്മയെ ലൈംഗികമായി അധിക്ഷേപിച്ച പ്രവാസി അറസ്റ്റില്‍; നേപ്പാള്‍ സ്വദേശിയായ 23കാരന് ആണ് അറസ്റ്റിലായത്
ഫിലിപ്പൈന്‍ സ്വദേശിയായ വീട്ടമ്മയെ ലൈംഗികമായി അധിക്ഷേപിച്ച പ്രവാസി അറസ്റ്റില്‍. നേപ്പാള്‍ സ്വദേശിയായ 23കാരന് ആണ് അറസ്റ്റിലായത്. പൊതു സ്ഥലത്ത് അശ്ലീല പ്രദര്‍ശനം, ലൈംഗിക അധിക്ഷേപം തുടങ്ങിയ കുറ്റങ്ങളാണ് പ്രോസിക്യൂഷന് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജബേല്‍ അലിയില്‍ കഴിഞ്ഞ മാസം അവസാനത്തോടെയാണ് സംഭവം നടന്നത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന 43കാരിയോട് യുവാവ് ലൈംഗിക അധിക്ഷേപം നടത്തി എന്നാണ് പരാതി.
നടന്നു വരവെ ഒരു യുവാവ് പിന്തുടരാന് തുടങ്ങി, താമസിക്കുന്ന കെട്ടിടത്തിന് അടുത്തെത്തിയപ്പോഴേക്കും ഇയാള്‍ അശ്ലീല പ്രദര്‍ശനം നടത്തുകയും പിറകില്‍ സ്പര്‍ശിക്കുകയും ചെയ്തു ഫിലിപ്പൈന്‍ സ്വദേശിയായ വീട്ടമ്മ പരാതിയില്‍ ആരോപിക്കുന്നു. ബഹളം വച്ച് ആളുകളെത്തിയെങ്കിലും അപ്പോഴേക്കും ഇയാള്‍ രക്ഷപ്പെട്ടുവെന്നും ഇവര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇവര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയും അറസ്റ്റ് ഉണ്ടാവുകയുമായിരുന്നു. സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്നും അശ്ലീല പ്രദര്‍ശനം നടത്തിയെന്നും യുവാവ് പ്രോസിക്യൂട്ടര്‍മാരോട് സമ്മതിച്ചിട്ടുണ്ട്. കേസില്‍ അടുത്ത വിചാരണ ജൂലൈ 27ന് നടക്കും.
https://www.facebook.com/Malayalivartha