കാലാവധി കഴിഞ്ഞ സന്ദര്‍ശക വീസക്കാര്‍ക്ക് യുഎഇയുടെ പുതിയ നിര്‍ദേശം തെറ്റിച്ചാല്‍ കനത്ത പിഴ..
കോവിഡിന്റെ വരവോടെ ആകെ മാറിമറഞ്ഞിരിക്കുകയാണ് ലോകം ..പ്രവാസലോകത്തും വലിയ ചലനങ്ങളാണ് കോവിഡ് -19 എന്ന മഹാമാരി സൃഷ്ടിച്ചത്. മാര്‍ച്ച് ഒന്നിനു ശേഷം കാലാവധി കഴിഞ്ഞ സന്ദര്‍ശക വീസക്കാര്‍ ഒരു മാസത്തിനുള്ളില്‍ യുഎഇയില്‍ നിന്ന് തിരിച്ചുപോവുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യണമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് ഐ സിഎ) അറിയിച്ചു. ഇല്ലെങ്കില്‍ പിഴ ഒടുക്കേണ്ടി വരും.ഈ നിയമം ജൂലൈ 12 മുതല്‍ പ്രാബല്യത്തില്‍ വന്നു.
നേരത്തെ ഈ വര്‍ഷം അവസാനം വരെ സന്ദര്‍ശക വീസക്കാര്‍ക്കും കാലാവധി കഴിഞ്ഞ താമസ വീസക്കാര്‍ക്കും സമയം അനുവദിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യുഎഇ മന്ത്രിസഭാ യോഗം ഈ ആനുകൂല്യം പിന്‍വലിച്ചു. സ്വദേശികള്‍ക്കും താമസ വീസക്കാര്‍ക്കും തങ്ങളുടെ രേഖകള്‍ നിയമവിധേയമാക്കാന്‍ 90 ദിവസം നല്‍കിയതായി ഐ സിഎ വക്താവ് ബ്രി.ഖമീസ് അല്‍ കഅബി അറിയിച്ചു. രാജ്യത്തിന് പുറത്തുള്ളവര്‍ക്കു തിരിച്ചെത്തിയാല്‍ ഇതിനായി ഒരു മാസവും അനുവദിച്ചു.
തിരികെ വരുന്നവര്‍ കോവിഡ് 19 നെഗറ്റീവ് സര്ടിഫിക്കറ്റ് ഹാജരാക്കണം യുഎഇയിലേയ്ക്ക് തിരികെ വരുന്നവരും സന്ദര്‍ശന വീസക്കാരും നിര്‍ബന്ധമായും കോവിഡ്19 സര്ടിഫിക്കറ്റുകള് ഹാജരാക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഇതുസംബന്ധമായി കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നും ഐ സിഎ അറിയിച്ചു.
"https://www.facebook.com/Malayalivartha