Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...

വലിയ പെരുന്നാളിനെ വരവേൽക്കാനുള്ള ഒരുക്കത്തിൽ വിശ്വാസികൾ; കോവിഡ്കാലത്തെ ഹജ്ജ് കരുതലോടെ; അശ്രദ്ധ അരുതെന്ന് നിർദേശം

26 JULY 2020 08:50 AM IST
മലയാളി വാര്‍ത്ത

വലിയ പെരുന്നാളാണ് .മക്കയും മദീനയും മനുഷ്യസാഗരമാകേണ്ട സമയമാണ്. പുണ്യഭൂമിയിലേയ്ക്ക് ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ഒറ്റമനസ്സോടെ മനുഷ്യർ ഒഴുകിയെത്തുന്ന തീർത്ഥാടന കാലം. കഴിഞ്ഞ വർഷം 25 ലക്ഷം ജനങ്ങളാണ് ഹജ്ജ് നിർവഹിച്ച് മടങ്ങിയത്. ലോകത്തെ കുലുക്കിയ കോവിഡ് മഹാമാരി ഹാജിമാരുടെ എണ്ണം ഇത്തവണ പതിനായിരമാക്കി പരിമിതപ്പെടുത്തി.

സൗദി സർക്കാർ അവിടെ കഴിയുന്ന വിദേശികളിൽ നിന്നാണ് ഇത്തവണ തീർഥാടകരെ തിരഞ്ഞെടുക്കുന്നത്. 160 രാജ്യക്കാരിൽ നിന്നും മുമ്പ് ഹജ് ചെയ്യാൻ അവസരം ലഭിക്കാത്തവരെയാണ് പരിഗണിച്ചതെന്നു സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു.ആദ്യം ആയിരം പേർക്കായിരിക്കും അവസരം എന്നറിയിച്ചിരുന്നെങ്കിലും ഹജ് പെർമിറ്റ് ഉയർത്തിയെന്നാണു ഒടുവിൽ കിട്ടിയ വിവരം.
കോവിഡ് നെഗറ്റീവ് ഫലമുള്ള , 20-50 വയസിനു ഇടയിലുള്ളവരുടെ അപേക്ഷയാണ് സ്വീകരിച്ചത്. അനുമതി ലഭിച്ചവർ സന്തോഷാശ്രു പൊഴിച്ചപ്പോൾ
പുണ്യകർമമെന്ന ആയിരങ്ങളുടെ സ്വപ്നത്തിനു മേൽ കരിനിഴൽ വീണ സങ്കടവും ഈ വർഷമുണ്ട്. ആയുസിൽ ഒരു തവണ ഹജ് നിർവഹിച്ച് നിർവൃതിയടയാൻ സാധിക്കാത്തവർ നിരാശയിലാണ്. ഓരോ രാജ്യങ്ങളിലും ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ഹജ്ജിനു നറുക്ക് കിട്ടുക. ഇങ്ങനെ കിട്ടിയവരെല്ലാം യാത്ര മുടങ്ങിയതിനാൽ തീർഥാടന മോഹം ഒരു നൊമ്പരമായി ഉള്ളിലൊതുക്കി കഴിയുകയാണ്.

ജനങ്ങൾക്ക് മാത്രമല്ല, കഅബയ്ക്കും കവചമൊരുക്കിയാണ് ഇത്തവണത്തെ ഹജ്ജ്. കഅബയെ സ്പർശിക്കാനോ ഹജറുൽ അസ് വദിനെ ( കറുത്ത കല്ല്)
തൊടാനോ ചുംബിക്കുകയെന്ന പ്രവാചക മാതൃക പുണരാനോ ഹാജിമാർക്ക് സാധിക്കില്ല. ഒരു വേലി കൊണ്ട് കഅബാലയം വേർതിരിച്ചു വയ്ക്കും . ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെയെന്നാണ് ഇതുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾ.

സംസം വിതരണവും സുരക്ഷാ നിർദേശങ്ങൾ പാലിച്ചായിരിക്കും. കഅബ ആരാധിക്കപ്പെടുന്നതല്ല, ആദരിക്കപ്പെടുന്നതാണ്. മഹമാരിയുടെ കാലത്ത് ഈ കരുതലുകൾ അനുപേക്ഷണീയവുമാണ്. ഹജിനു മുമ്പും ശേഷവും തീർഥാടകർക്ക് കോവിഡ് പരിശോധനയും ക്വാറൻറീനും വേണ്ടിവരുമെന്നാണ് സൗദി സർക്കാർ സുചിപ്പിച്ചത്.
അസാധാരണ തിരക്കുണ്ടായിരുന്ന ഹജിന്റെ കർമവേദികൾ ഇക്കൊല്ലം സുരക്ഷാ ഉദ്യോഗസ്ഥർക്ക് അനായാസം നിയന്ത്രിക്കാൻ കഴിയുന്നതായിരിക്കും. എങ്കിലും അതിസൂക്ഷ്മ വൈറസിനെ തടയണമെങ്കിൽ ഹജിന് അവസരം കിട്ടിയവരുടെ മനസ്സ് പുണ്യ പ്രദേശത്തേക്കാൾ വൈപുല്യമുള്ളതാകണം.
ഹറമിൽ പ്രവേശിക്കുന്നവർ സുരക്ഷിതമാകുന്നതോടൊപ്പം ലോകത്തെങ്ങുമുള്ള മനുഷ്യരെല്ലാം സുരക്ഷിതമായിരിക്കണം എന്നതാണ് ഹജ് കർമങ്ങളുടെ കാതൽ. ഒരാളുടെ അശ്രദ്ധയും അശാസ്ത്രീയതയും അനേകായിരങ്ങളെ കരയിപ്പിക്കും എന്നത് ഈ സമയത്ത് എല്ലാവരും തീർച്ചയായും ഓർത്തിരിക്കേണ്ട ഒന്നാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ മോതിരം നൽകുന്ന തായ്മാമൻ തങ്ക മോതിരം തിട്ടം തിങ്കളാഴ്ച തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്യും  (9 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം....  (23 minutes ago)

മിൽമ എറണാകുളം മേഖല യൂണിയൻ ബജറ്റ് പ്രഖ്യാപിച്ചു... 1217 കോടി രൂപ വരവും, 3 കോടി രൂപ അറ്റാദായവും  (34 minutes ago)

പഴയന്നൂരിൽ ഭക്ഷ്യവിഷബാധയെന്ന് സംശയിക്കുന്ന സംഭവത്തിൽ ഗൃഹനാഥൻ മരിച്ചു...  (48 minutes ago)

ആറളം ഫാമിലും പുനരധിവാസമേഖലയിലും ഭീഷണിയായ മോഴയാനയെ മയക്കു വെടിവെച്ചശേഷം തളയ്ക്കുന്നതിന് മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളെത്തി....  (1 hour ago)

സങ്കടക്കാഴ്ചയായി... പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി  (1 hour ago)

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങുന്നതിനായി എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവ്  (1 hour ago)

തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ  (1 hour ago)

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് .... ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ...  (1 hour ago)

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്  (2 hours ago)

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍  (2 hours ago)

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (2 hours ago)

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (2 hours ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (3 hours ago)

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (3 hours ago)

Malayali Vartha Recommends