Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..

മെറിന്റെ മൃതദേഹം എംബാം ചെയ്യാന്‍ സാധിക്കില്ല... അമേരിക്കയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ് മരിച്ച മലയാളി നഴ്സ് മെറിന്റെ മൃതദേഹം ഇന്ത്യയില്‍ എത്തിക്കില്ല...

02 AUGUST 2020 11:10 AM IST
മലയാളി വാര്‍ത്ത

അമേരിക്കയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ് മരിച്ച മലയാളി നഴ്സ് മെറിന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരില്ല. സംസ്‌കാരം അമേരിക്കയില്‍ തന്നെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ബുധനാഴ്ച്ചയാണ് സംസ്‌കാരം നടക്കുക. താംബയിലെ ക്നാനായ കാത്തോലിക്ക് പള്ളിയിലാണ് സംസ്‌കാരം നടക്കുക. മെറിന്റെ മൃതദേഹം എംബാം ചെയ്യാന്‍ സാധിക്കാത്തത് കൊണ്ടാണ് നാട്ടിലെത്തിക്കാനുള്ള ശ്രമം ഒഴിവാക്കിയത്.

നേരത്തെ വന്ദേഭാരത് മിഷനില്‍ മൃതദേഹം നാട്ടിലെത്തിക്കുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും കൊറോണയുടെ സാഹചര്യത്തില്‍ മൃതദേഹം നാട്ടിലെത്തിക്കുക എളുപ്പമല്ലെന്ന് ബന്ധുക്കള്‍ പറയുന്നു. മെറിന്റെ പിതാവ് ജോയിയുടെ മാതൃസഹോദരന്‍മാര്‍ അടക്കമുള്ള ബന്ധുക്കള്‍ താമ്പയിലുണ്ട്. മയാമിയിലെ ഫ്യൂണറല്‍ ഹോമിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നാളെ മൃതദേഹം ചടങ്ങുകള്‍ക്കായി ഏറ്റുവാങ്ങാനൊരുങ്ങുകയാണ് ബന്ധുക്കള്‍. ഇതിന് ശേഷം പൊതുദര്‍ശനവുമുണ്ടാകും.

ഫ്ളോറിഡ ഡേവിയിലെ ഫ്യൂണറല്‍ ഹോമിലാണ് പൊതുദര്‍ശനം. മെറിന്റെ സഹപ്രവര്‍ത്തകര്‍ അടക്കം അന്തിമോപചാരം അര്‍പ്പിക്കാനെത്തും. പിന്നീട് സംസ്‌കരിക്കുന്നത് വരെ ഫ്യൂണറല്‍ ഹോമില്‍ തന്നെ സൂക്ഷിക്കും. മെറിന്റെ ശരീരതത്തില്‍ 17 തവണ കുത്തേറ്റിരുന്നു. അതിന് പുറമേ ഭര്‍ത്താവ് ഫിലിപ്പ് വാഹനം കയറ്റുകയും ചെയ്തു. അതാണ് എംബാം ചെയ്യാന്‍ കഴിയാതിരുന്നത്. അമേരിക്കന്‍ സമയം രാവിലെ 11 മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ഇന്ത്യന്‍ സമയം രാത്രി പതിനൊന്നരയ്ക്ക് താംബയ്ക്ക് അടുത്തുള്ള സെമിത്തേരിയില്‍ മൃതദേഹം അടക്കം ചെയ്യും.

നാട്ടിലുള്ള മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും സംസ്‌കാര ചടങ്ങുകള്‍ കാണാന്‍ സൗകര്യമൊരുക്കും. മെറിന്റെ മകള്‍ നോറ മെറിന്റെ മാതാപിതാക്കള്‍ക്കൊപ്പം നാട്ടിലാണുള്ളത്. അതേസമയം മെറിനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന മോശം പരാമര്‍ശങ്ങള്‍ക്കെതിരെ ഇവരുടെ കുടുംബം പോലീസ് പരാതി നല്‍കിയിട്ടുണ്ട്. മെറിനെ കൊല്ലാനായി ഫിലിപ്പ് 45 മിനുട്ടോളമാണ്. ദൃശ്യങ്ങളില്‍ ഇക്കാര്യം വ്യക്തമാകുന്നുണ്ട്. മെറിന്‍ ജോലി ചെയ്യുന്ന ആശുപത്രിയുടെ പാര്‍ക്കിംഗ് ഏരിയയില്‍ ഇയാള്‍ അതിരാവിലെ തന്നെ എത്തിയിരുന്നു. മെറിന്റെ കാറിന് മുന്നില്‍ സ്വന്തം കാര്‍ കുറുകെയിട്ട് ഫിലിപ്പ് തടയുകയായിരുന്നു. പിന്നാലെ കാറില്‍ നിന്ന് മെറിനെ വലിച്ചിറക്കുന്നു. മെറിനെ തല്ലുകയും, പാര്‍ക്കിംഗ് സ്ഥലത്തേക്ക് വലിച്ച് കൊണ്ടുപോകുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിന് ശേഷം ദേഹത്ത് കയറിയിരുന്ന് ഒന്നിലേറെ തവണ കുത്തുകയായിരുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (5 minutes ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (14 minutes ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (19 minutes ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (34 minutes ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (50 minutes ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (1 hour ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (1 hour ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (1 hour ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (1 hour ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (1 hour ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (2 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (8 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (8 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (8 hours ago)

Malayali Vartha Recommends