ദുബൈയിൽ മൂന്നര മാസം മുൻപ് കാണാതായ ചിറയൻകീഴ് സ്വദേശി മുങ്ങിമരിച്ച നിലയിൽ
ദുബൈയിൽ നിന്നും മൂന്നര മാസം മുൻപ് കാണാതായ ചിറയൻകീഴ് സ്വദേശിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിറയിൻകീഴ് പെരുങ്കുഴി സ്വദേശിയും ദുബൈ യൂറോപ്പ് റെൻറ് എ കാർ സ്ഥാപനത്തിലെ ജീവനക്കാരനുമായിരുന്ന ദേവകുമാർ ശ്രീധരന്റെ (54) മൃതദേഹമാണ് കണ്ടെത്തിയത്.
ഏപ്രിൽ 28 നാണ് ഇദ്ദേഹം ദുബൈ നാഇഫിലെ മുറിയിൽ നിന്ന് പുറത്തുപോയത്. പേഴ്സും മറ്റ് രേഖകളുമെല്ലാം മുറിയിൽ വെച്ചിരുന്നു. തുടർന്ന് സുഹൃത്തുക്കളും ബന്ധുക്കളും തിരച്ചിൽ നടത്തുകയും പരാതി നൽകുകയും ചെയ്തിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.
ദുബൈ പൊലീസിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി മോർച്ചറിയിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. ഡി.എൻ.എ പരിശോധന നടത്തി ദേവകുമാർ തന്നെയെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ചടങ്ങുകൾക്ക് ശേഷം മൃതദേഹം ദുബൈയിൽ സംസ്കരിക്കും.
https://www.facebook.com/Malayalivartha