സൗദിയിൽ കോവിഡ് ബാധിതാരായ 39 പേർ കൂടി മരിച്ചു; രാജ്യത്തെ ആകെ മരണസംഖ്യ 3,408 ആയി ഉയർന്നു
സൗദിയിൽ കോവിഡ് ബാധിതാരായി ഞായറാഴ്ച 39 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 3,408 ആയി. 1,227 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 2,466 പേരാണ് സുഖം പ്രാപിച്ചത്.
ഇതുവരെ രോഗം സ്ഥിരീകരിച്ച 2,98,542 പേരിൽ 2,66,953 പേരും സുഖം പ്രാപിച്ചതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 89.4 ശതമാനമായി ഉയർന്നു. 28,181 പേർ മാത്രമാണ് രോഗികളായി രാജ്യത്തെ വിവിധ ആശുപത്രികളിൽ ഇനി അവശേഷിക്കുന്നത്. ഇതിൽ 1,774 പേർ ഗുരുതരാവസ്ഥയിലാണ്.
https://www.facebook.com/Malayalivartha