മനസ്സിൽ പൂവിളികളുയർത്തി ഇന്ന് തിരുവോണം; പ്രവാസികളിൽ ഓര്മ പകർന്ന് ഓൺലൈൻ ഓണം, മാസങ്ങൾ നീണ്ടുനിൽക്കുന്ന ഓണം ഇന്ന് മൗനം! ചെറിയ തോതിൽ ഒത്തുകൂടലും ഒാണസദ്യയുമുണ്ടാവും
അങ്ങനെ പ്രവാസിമലയാളികളുടെ മനസ്സിൽ പൂവിളികളുയർത്തി ഇന്ന് തിരുവോണം. സദ്യയില്ലാതെ എന്ത് ഒാണാഘോഷം എന്നതിനാൽ ഒാൺലൈൻ ഒാണാഘോഷത്തിന് പൊലിമ കുറവാണ് എന്നത് പ്രവാസികളിൽ ചെറിയൊരു ശങ്ക ഉണർത്തുന്നു. എന്നാൽ നിരവധി ബാച്ലർ മുറികളിലും കുടുംബങ്ങളുടെ ഫ്ലാറ്റുകളിലും ചെറിയ തോതിൽ ഒത്തുകൂടലും ഒാണസദ്യയുമുണ്ടാവുന്നതായിരിക്കും. അതോടൊപ്പം തന്നെ പ്രമുഖ ഷോപ്പിങ് കോംപ്ലക്സുകളിലും ഹൈപ്പർ മാർക്കറ്റുകളിലും തോരണങ്ങൾ അലങ്കരിക്കുകയും മാവേലിയെ അണിയിച്ച് നിർത്തുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ കോവിഡ് പ്രതിസന്ധിയിൽ ഇത്തവണ നാട്ടിലെ പോലെത്തന്നെ പ്രവാസ ലോകത്തും ഒാണാഘോഷം നടന്നുവരികയാണ്. മൂന്നുമാസത്തോളം നീളുന്നതായിരുന്നു കുവൈത്തിലെ ഒാണാഘോഷം പോലും ഇത്തവണ ഓൺലൈനായി ചുരുങ്ങി.
എന്തായാലും പൊതുപരിപാടികൾക്ക് ഇപ്പോഴും അനുമതി നൽകിയില്ല. ജോലിയും വരുമാനവും ഇല്ലാതെ ആളുകൾ പ്രയാസപ്പെടുന്നതിനാലും നല്ലൊരു വിഭാഗം പ്രവാസികൾ നാട്ടിലായതിനാലും സ്പോൺസർമാരായ വ്യാപാര സ്ഥാപനങ്ങൾക്ക് ക്ഷീണമുള്ളതിനാലും അനുമതിയുണ്ടെങ്കിൽ തന്നെയും ഇത്തവണ ആഘോഷത്തിനുള്ള മൂഡിലല്ല പ്രവാസ ലോകം എന്നതും ശ്രദ്ധേയം. കുവൈറ്റ് മാത്രമല്ല പ്രവാസലോകം ഏറെ ചെറിയ തോതിൽ മാത്രമാണ് ഓണാഘോഷം നടത്തിവരുന്നത്. കൂടുതൽ സുരക്ഷാ ഉറപ്പാക്കി ഏറെ നിർവൃതിയോടെ ഓണം ആഘോഷിക്കുകയാണ് പ്രവാസികൾ.
https://www.facebook.com/Malayalivartha