പ്രവാസികള്‍ക്ക് ഉൾപ്പെടെ വിമാനടിക്കറ്റിന്റെ പണം മടക്കിനല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

വിമാന ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്ത ശേഷം കൊവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് യാത്രതുടരാന്‍ സാധിക്കാതെവന്ന എല്ലായാത്രക്കാര്‍ക്കും മുഴുവന്‍ തുകയും റീഫണ്ട് നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. പ്രവാസികള്‍ അടക്കമുള്ള വിമാനയാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും റീഫണ്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവാസി ലീഗല്‍ സെല്‍ നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്ങ് മൂലം നല്‍കിയത്. ഈ വരുന്ന ബുധനാഴ്ച്ച വിഷയത്തില്‍ കോടതി വാദം കേള്‍ക്കും.
https://www.facebook.com/Malayalivartha
























