ഇനി റോഡില്‍ ഷോ കാണിച്ചാല്‍..... അബൂദബിയില്‍ ഗതാഗത നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്ക് വന്‍ പിഴ, വാഹനവുമായി അഭ്യാസം കാണിച്ചാല്‍ വണ്ടി പോലീസ് പിടിച്ചെടുക്കും

ഇനി റോഡില്‍ ഷോ കാണിച്ചാല്‍..... അബൂദബിയില്‍ ഗതാഗത നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്ക് വന്‍ പിഴ, അത്തരം കുറ്റങ്ങള്‍ക്കുള്ള പിഴ അമ്ബതിനായിരം ദിര്‍ഹം വരെയാക്കി ഉയര്‍ത്തിയെന്നും അബൂദബി പൊലീസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാഹനവുമായി അഭ്യാസം കാണിച്ചാല്‍ വണ്ടി പോലീസ് പിടിച്ചെടുക്കും . പിഴ തുക അടച്ചുതീര്‍ക്കാതെ വാഹനം വിട്ടുകിട്ടില്ല. പൊലീസ് വണ്ടികളില്‍ വാഹനമിടിപ്പിക്കുക. റോഡില്‍ നിയമവിരുദ്ധമായി കാറോട്ട മല്‍സരം നടത്തുക, നമ്ബര്‍ പ്ലേറ്റില്ലാതെ വാഹനം ഓടിക്കുക- ഇവക്ക് 50,000 ദിര്‍ഹം പിഴയും കിട്ടും.
റെഡ് സിഗ്‌നല്‍ മറികടക്കുക, അശ്രദ്ധമായ ഡ്രൈവിങ് എന്നിവക്ക് വാഹനംപിടിച്ചെടുക്കലും അമ്പതിനായിരം പിഴയും ഒപ്പം ആറുമാസം ലൈസന്‍സ് റദ്ദാക്കലും ശിക്ഷയുണ്ടാകും. പത്ത് വയസിന് താഴെയുള്ള കുട്ടികളെ കാറിന്റെ മുന്‍സീറ്റില്‍ ഇരുത്തിയാലും വാഹനം പിടിച്ചെടുക്കും. അമിത വേഗത്തില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കുക, സുരക്ഷിത അകലം പാലിക്കാതെ വാഹനത്തെ പിന്തുടരുക, കാല്‍നടക്കാര്‍ക്ക് മുന്‍ഗണന നല്‍കുന്നതില്‍ വീഴ്ച വരുത്തുക ഈ കുറ്റങ്ങള്‍ക്കും വാഹനങ്ങള്‍ പിടിച്ചെടുക്കാം. ഇവക്ക് 5000 ദിര്‍ഹമാണ് ഫൈന്‍ നല്‍കേണ്ടി വരിക.
"
https://www.facebook.com/Malayalivartha
























