ചെലവ് കുറഞ്ഞ ഹജ്ജ്: നിരക്കുകള്‍ ധാരണയായി

സൗദി ഗവണ്‍മെന്റ് നടപ്പാക്കുന്ന ചെലവ് കുറഞ്ഞ ഹജ്ജ് പദ്ധതിക്ക് കീഴിലെ പുതുക്കിയ നിരക്കുകള്‍ സംബന്ധിച്ച് ധാരണയായി. ഡി ഒന്ന്, ഡി രണ്ട്, ഇ കാറ്റഗറികളിലുള്ള തമ്പുകളിലെ താമസത്തിനുള്ള നിരക്കില്‍ മാറ്റങ്ങള്‍ വരുത്തിയതായി ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി. എ ഒന്ന് ഗണത്തില്‍പ്പെട്ട തമ്പുകാര്‍ക്ക് 5000 റിയാലും എ രണ്ടിന് 4800 റിയാലും ബി ഗണത്തില്‍ 4400 റിയാലും സി ഗണത്തില്‍ 4150 റിയാലുമാണ് ഈടാക്കുന്നത്.
ഡി വണ്‍ ഗണത്തിലെ തമ്പുകള്‍ക്ക് 3900 റിയാലും ഡി2 ഗണത്തിലുള്ളവര്‍ക്ക് 3500 ഉം ഇ ഗണത്തിലുള്ളവക്ക് 3000 റിയാലുമാണ് ചാര്‍ജ്. മെട്രോ സേവനം ആവശ്യമുള്ളവര്‍ അതിനുള്ള തുക വേറെ നല്‍കണം. 250 റിയാലാണ് മെട്രോ ചാര്‍ജ്. മിനാ, അറഫ എന്നിവിടങ്ങളില്‍ ഭക്ഷണം, വെള്ളം, ഡോക്ടര്‍മാര്‍, സെക്യൂരിറ്റി, ശുചീകരണം തുടങ്ങി ആവശ്യമായ സേവനങ്ങള്‍ നല്‍കുന്നതും ഹജ്ജ് മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്. തീര്‍ഥാടകരുടെ യാത്രക്ക് 2006 മോഡലില്‍ താഴേയുള്ള ബസ്സുകള്‍ ഉപയോഗിക്കരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ചെലവ് കുറഞ്ഞ ഹജ്ജ് പദ്ധതിക്ക് കീഴില്‍ ഇത്തവണ 50,416 തീര്‍ഥാടകര്‍ക്കാണ് അവസരമൊരുക്കുന്നത്. മിനായില്‍ 71 തമ്പുകളാണ് ഈ പദ്ധതിക്കായി നീക്കിവെച്ചിരിക്കുന്നത്. 72 ഓളം ഹജ്ജ് സേവന സ്ഥാപനങ്ങള്‍ വഴിയാണ് ഇത്രയും പേര്‍ ഹജ്ജിനത്തെുക. മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതലാളുകള്‍ക്ക് ഇത്തവണ ചെലവ് കുറഞ്ഞ ഹജ്ജ് പദ്ധതിക്ക് കീഴില്‍ അവസരമുണ്ടാകുമെന്ന് ഹജ്ജ് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha