ഖത്തര്‍ ഫൗണ്ടേഷനില്‍ വര്‍ണാഭമായ ബിരുദദാന ചടങ്ങ്

ഖത്തര്‍ ഫൗണ്ടേഷന്റെ ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ വിജയ സോപാനത്തിലേറിയ ബിരുദദാന ചടങ്ങ് വര്‍ണാഭമായി കൊണ്ടാടി. വിവിധ വിഷയങ്ങളിലായി 672 പേരാണ് ബിരുദമേറ്റവാങ്ങിയത്. പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി, ഭാര്യയും ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സനുമായ ശൈഖ മൗസ ബിന്‍ത് നസര്‍ എന്നിവര്‍ ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ സംബന്ധിച്ചു.
കമ്പ്യൂട്ടര്‍ സയന്‍സ്, ഡിസൈന്‍, ഇസ്ലാമിക് സ്റ്റഡീസ്, എന്‍ജിനീയറിങ്, ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, മെഡിസിന്‍ തുടങ്ങിയ വിഷയങ്ങളില്‍ ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഖത്തര്‍ ഫൗണ്ടേഷനുമായി അഫിലിയേറ്റ് ചെയ്ത കോളജുകളില്‍ നിന്ന് ബിരുദം നേടിയവരാണ് ചടങ്ങിനത്തെിയത്. ഖത്തര്‍ വിദ്യാഭ്യാസത്തിന് ഉയര്‍ന്ന പ്രാധാന്യമാണ് നല്‍കുന്നതെന്നും പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും വിദ്യാഭ്യാസത്തിനാവശ്യമായ തുക വകയിരുത്തിയിട്ടുണ്ടെന്നും പിതാവ് അമീര്‍ പറഞ്ഞു.
അറിവ് സമൂഹത്തില്‍ ഉന്നമനത്തിനും രാജ്യത്തിന്റെ വികസനത്തിനും ഹേതുവാകുമെന്നും ഇതുവഴി അറബ് സമൂഹം നേരിടുന്ന എല്ലാ സാമൂഹിക വെല്ലുവിളികളെയും നേരിടാന്‍ രാജ്യത്തിന് കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 20 വര്‍ഷത്തിനുള്ളില്‍ ഖത്തര്‍ ഫൗണ്ടേഷന്‍ നേടിയ നേട്ടങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ശൈഖ മൗസയെ അദ്ദേഹം അഭിനന്ദിച്ചു. താക്കോലിന്റെ രൂപത്തില്‍ തയാറാക്കിയ ഉപഹാരം ശൈഖ മൗസക്ക് അദ്ദേഹം കൈമാറി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha