ബഹ്‌റൈനിലെ സ്വകാര്യ സ്‌കൂളുകളില്‍ പഠനച്ചെലവ് കുറവെന്ന് സര്‍വെ

മറ്റ് ജി.സി.സി രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ബഹ്‌റൈന്‍ സ്വകാര്യ സ്‌കൂളുകളില്‍ പഠിക്കാനുള്ള ചെലവ് വളരെ കുറവെന്ന് റിപ്പോര്‍ട്ട്. കുവൈത്ത് ഫിനാന്‍ഷ്യല്‍ സെന്റര്‍ (മര്‍കസ്) ആണ് സര്‍വെ നടത്തിയത്. യു.എ.ഇ ആണ് സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ഏറ്റവും ചെലവേറിയ രാജ്യം. ഒമാന്‍ ആണ് തൊട്ടടുത്ത്. യു.എ.ഇയിലെ സ്വകാര്യ സ്‌കൂളുകള്‍ 6,000 മുതല്‍ 13,797 ഡോളര്‍ വരെ ഫീസ് വാങ്ങുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ കിന്റര്‍ഗാര്‍ടന്‍ വിഭാഗത്തില്‍ യു.എ.ഇയിലാണ് ഏറ്റവും ചെലവ് കുറവ്.
ഈ ഗണത്തില്‍ ബഹ്‌റൈനിലെ നിരക്ക് കൂടുതലാണ്. മൊത്തം രാജ്യങ്ങളിലെ കിന്റര്‍ഗാര്‍ടനില്‍ ഏറ്റവും കൂടുതല്‍ ഫീസ് വാങ്ങുന്ന രണ്ടാമത്തെ ഇടമാണ് ബഹ്‌റൈന്‍. അറബിക്, ദ്വിഭാഷ, അമേരിക്കന്‍, ഏഷ്യന്‍ എന്നീ നാല് തരം സ്‌കൂളുകളാണ് ജി.സി.സിയില്‍ ഉള്ളതെന്ന് സര്‍വെ പറയുന്നു. യു.എ.ഇയിലെ ഇന്ത്യന്‍ സ്‌കൂളുകളിലാണ് ഏറ്റവുമധികം അഡ്മിഷന്‍ നടക്കുന്നത്. വന്‍തോതിലുള്ള ഇന്ത്യന്‍ പ്രവാസികളുടെ സാന്നിധ്യമാണ് ഇതിന് കാരണം.
ഇതിനിടയിലും ചില സ്‌കൂളുകള്‍ കുറഞ്ഞ ഫീസ് വാങ്ങി നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നുണ്ട്. എന്നാല്‍ അമേരിക്കന്‍, യു.കെ, യൂറോപ്യന്‍ സ്‌കൂളുകള്‍ ഫീസ് വളരെ കൂടുതലാണ്. സാധാരണ സ്‌കൂളുകളുടെ മൂന്നിരട്ടി വരെ ഫീസാണ് ഇവര്‍ വാങ്ങുന്നത്. ഇതുമൂലം മികച്ച യൂറോപ്യന്‍ സ്‌കൂളുകളില്‍ കുട്ടികളെ പഠിപ്പിക്കാനുള്ള സാധാരണക്കാരുടെ ആഗ്രഹം നടക്കുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha