വിദേശ നഴ്‌സ് നിയമനത്തിന് 31 വരെ എമിഗ്രേഷന്‍ ക്ലിയറന്‍സ് വേണ്ട

വിദേശത്ത് നഴ്‌സ് നിയമനത്തിന് മെയ് 31 വരെ എമിഗ്രേഷന്‍ ക്ലിയറന്‍സ് വേണ്ട. നിബന്ധന ഇളവുചെയ്ത് വിദേശകാര്യമന്ത്രാലയം ഉത്തരവായി. നഴ്‌സ് നിയമനച്ചുമതല നോര്‍ക്ക റൂട്ട്്‌സ്, ഒഡെപെക് എന്നീ സര്‍ക്കാര്‍ ഏജന്‍സികളെ ഏല്‍പ്പിച്ചതിനൊപ്പം ഏപ്രില്‍ 30 ന് ശേഷം വിദേശത്ത് പോകുന്നവര്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സും നിര്‍ബന്ധമാക്കിയിരുന്നു.
എന്നാല്‍ നിയമപരമായി ജോലികിട്ടിയവര്‍ക്കും ഏപ്രില്‍ 30 ന് ശേഷം വിദേശത്ത് പോകാന്‍ കഴിയാത്ത സാഹചര്യം വന്നു. തുടര്‍ന്ന് എമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയ വ്യവസ്ഥ ഇളവുചെയ്യണമെന്നും നിയമപരമായി വീസ നേടിയ എല്ലാ നഴ്‌സുമാര്‍ക്കും അടിയന്തര എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടിരുന്നു.
വിദേശ നഴ്‌സ് നിയമനത്തിന്റെ മറവില്‍ കോഴ ഇടപാടുകള്‍ നടക്കുന്നുവെന്നും വന്‍തുക ഈടാക്കുന്നുവെന്നുമുള്ള പരാതികളെത്തുടര്‍ന്നാണ് നിയമനം സര്‍ക്കാര്‍ ഏജന്‍സി വഴി മാത്രമാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha