വേദനയോടെ അവര്‍ മടങ്ങി... ദുബായില്‍ കാണാതായ നവവധു സ്മിതയുടെ മൃതദേഹം കാണാന്‍ ബന്ധുക്കളെ അനുവദിച്ചില്ല

പത്തു വര്‍ഷം മുമ്പ് ദുബായില്‍ കാണാതായ നവവധു ഇടപ്പള്ളി സ്വദേശിനി സ്മിതയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കാണാന്‍ അവസരം നല്‍കാതെ മാതാവിനെയും സഹോദരിയേയും ദുബായ് പൊലീസ് മടക്കി അയച്ചു.
സ്മിതയുടെ പിതാവ് ജോര്‍ജ്, മാതാവ് ഫാന്‍സി എന്നിവരുടെ രക്ത സാമ്പിളുകള്‍ ഡി.എന്‍.എ പരിശോധനയ്ക്കായി ദുബായ് പൊലീസിന്റെ ദൂതനായ മലയാളി അഭിഭാഷകന്‍ ശേഖരിച്ച് ദുബായില്‍ എത്തിച്ചിരുന്നു. ഇതിന്റെ ഫലം നെഗറ്റീവായതോടെയാണ് ദുബായിലെ ഒരു ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം കാണിക്കാന്‍ പൊലീസ് വിസമ്മതിച്ചത്. എന്നാല്‍, മൃതദേഹം തിരിച്ചറിയാന്‍ ദുബായിലെത്തിയ മാതാവ് ഫാന്‍സി, സ്മിതയുടെ സഹോദരി സജിനി എന്നിവരുടെ രക്ത സാമ്പിളികള്‍ ഡി.എന്‍.എ പരിശോധനയ്ക്കായി ദുബായ് പൊലീസ് വിദഗ്ദ്ധ ഡോക്ര്‍മാരുടെ സഹായത്തോടെ ഇന്നലെ നേരിട്ട് ശേഖരിച്ചു. ഇതിന്റെ പരിശോധനയ്ക്കു ശേഷം വീണ്ടും ബന്ധപ്പെടാമെന്നാണ് ദുബായ് പൊലീസ് ഫാന്‍സിയെ അറിയിച്ചു.
എന്നാല്‍, മോര്‍ച്ചറിയിലുള്ള മൃതദേഹത്തിന്റെ ഫോട്ടോകള്‍ ദുബായ് പൊലീസ് കാണിച്ചിരുന്നു. തൊലി ചുക്കിചുളിഞ്ഞ നിലയിലാണെങ്കിലും മൃതദേഹം മകളുടേതാണെന്ന് ഫാന്‍സി പറഞ്ഞു. എന്നാല്‍, ഡി.എന്‍.എ പരിശോധനയില്‍ തെളിഞ്ഞാല്‍ മാത്രമേ മൃതദേഹം കാണിക്കാന്‍ കഴിയുകയുള്ളുവെന്ന നിലപാടിലാണ് ദുബായ് പൊലീസ്. ഇതോടെ ഫാന്‍സി , മകള്‍ സജിന എന്നിവര്‍ ഇന്ന് പുലര്‍ച്ചെ കൊച്ചിയില്‍ മടങ്ങിയെത്തി.സ്മിതയെ കാണാതായ സംഭവത്തില്‍ മാസങ്ങള്‍ക്കു മുമ്പാണ് ഭര്‍ത്താവ് തോപ്പുംപടി ചിറയ്ക്കല്‍ വിലയപറമ്പില്‍ സാബു എന്നു വിളിക്കുന്ന ആന്റണിയെ (44) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 2005 സെപ്തംബര്‍ മൂന്നിനാണ് സ്മിതയെ ദുബായിലുള്ള ഭര്‍തൃവീട്ടില്‍ നിന്നും കാണാതായത്. ഇതിന് മൂന്നു മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. എം.എ. ബിരുദമുള്ള സ്മിതക്ക് ജോലി ലഭിക്കുമെന്നു പറഞ്ഞ് വിസിറ്റിംഗ് വിസയിലാണ് ദുബായിലേക്ക് കൊണ്ടുപോയത്. എന്നാല്‍, വൈറ്റില സ്വദേശിയായ ഡോക്ടര്‍ക്കൊപ്പം പോകുന്നുവെന്ന് കത്തെഴുതി വച്ച് സ്മിത മുങ്ങിയെന്നാണ് ആന്റണിയുടെ വാദം. അന്വേഷണത്തില്‍ കത്തിലെ കൈയക്ഷരം ആന്റണിയുടേതാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായതോടെ ഇയാളെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്യുകയായിരുന്നു. ആന്റിണിക്കൊപ്പം താമസിച്ചിരുന്ന മിനിയെന്ന ദേവയാനിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha