തല വെട്ടാന്‍ ആളെ ആവശ്യമുണ്ട്, ഒപ്പം കൈയ്യും അവയവങ്ങളും... ആരാച്ചാര്‍മാര്‍ക്ക് വേണ്ടി സൗദി സര്‍ക്കാരിന്റെ പരസ്യം

ആരാച്ചാര്‍മാരെ ആവശ്യമുണ്ടെന്നു കാട്ടി സൗദി സര്‍ക്കാരിന്റെ പരസ്യം. ആരാച്ചാര്‍മാരുടെ എട്ട് ഒഴിവുകളിലേക്കാണ് പുതിയ നിയമനം നടത്തുന്നത്. രാജ്യത്ത് വധശിക്ഷ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി എന്നാണ് കരുതുന്നത്. വധശിക്ഷ നടപ്പാക്കുന്നതിനൊപ്പം അവയവങ്ങള്‍ മുറിച്ചുള്ള ശിക്ഷകള്‍ നടപ്പാക്കുന്നതും ആരാച്ചാര്‍മാരാണ്.
ലോകത്ത് ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്ന അഞ്ച് രാജ്യങ്ങളിലൊന്നാണ് സൗദി. രാജ്യത്ത് ഈ വര്‍ഷത്തെ 85ാമത്തെ വധശിക്ഷ നടന്നത് കഴിഞ്ഞ ഞായറാഴ്ചയാണ്. സൗദിയില്‍ വധശിക്ഷകളുടെ എണ്ണം കൂടുന്നതിന് കാരണമെന്തെന്ന് രാജ്യം വ്യക്തമാക്കിയിട്ടില്ല. കൂടുതലായി ജഡ്ജിമാരെ നിയമിച്ചതോടെ അപ്പീല്‍ കേസുകളില്‍ തീരുമാനം പെട്ടെന്നുണ്ടാകുന്നതാണ് ഇതിനു കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha