മരുഭൂമിയില്‍ പെരും മഴ… എട്ടുവര്‍ഷം കൊണ്ടു പെയ്യേണ്ട മഴയാണ് രണ്ടുദിവസത്തിനിടെ; ആശങ്കയോടെ മലയാളികളും

ലോകാവസാനമാണോ എന്നുപോലും തോന്നിപ്പിക്കുന്ന തരത്തില്‍ വെള്ളപ്പൊക്കവും മഞ്ഞുവീഴ്ചയുമാണ് പശ്ചിമേഷ്യയിലാകെ. രണ്ടുദിവസമായി ഇടിമിന്നലും കൊടുങ്കാറ്റും പേമാരിയും തുടര്‍ന്നതോടെ, 19 പേരെങ്കിലും മരിച്ചുവെന്നാണ് കണക്കാക്കുന്നത്.
എട്ടുവര്‍ഷം കൊണ്ടു പെയ്യേണ്ട മഴയാണ് രണ്ടുദിവസത്തിനിടെ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. മഴയും മഞ്ഞുവീഴ്ചയും തീര്‍ത്ത വെള്ളപ്പൊക്കത്തിന്റെ ഭീതിദമായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ചുട്ടുപൊള്ളുന്ന മരുഭൂമി മഞ്ഞുരുകിയെത്തിയ തണുത്ത വെള്ളത്താല്‍ പുഴപോലെയാണ് തോന്നിപ്പിക്കുന്നത്.
ഗോള്‍ഫ് പന്തുകളുടെ വലിപ്പമുള്ള മഞ്ഞുകട്ടകളാണ് പെയ്തത്. മഞ്ഞുമഴയ്ക്ക് പിന്നാലെ കുതിച്ചെത്തിയ വെള്ളം മരുഭൂമികളെ പുഴകളാക്കി മാറ്റി. ഇറാഖിലും ഇറാനിലും പലേടത്തും കനത്ത വെള്ളപ്പൊക്കമുണ്ടായി. കാലാവസ്ഥയില്‍ പെട്ടെന്നുണ്ടായ മാറ്റം നേരിടുന്നതിന് ഇറാഖ് സര്‍ക്കാര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് ആശുപത്രികള്‍.
സൗദിയിലും സ്ഥിതി വ്യത്യസ്തമല്ല. ഒക്ടോബര്‍ 28നുശേഷം പേമാരിയില്‍പ്പെട്ട 50 ആളുകളെയെങ്കിലും രക്ഷപ്പെടുത്തിയതായി സൗദി അധികൃതര്‍ പറഞ്ഞു. സിറിയയിലെ അഭയാര്‍ഥിക്യാമ്പുകളിലും പേമാരിയും കൊടുങ്കാറ്റും ജീവിതം കൂടുതല്‍ ദുസ്സഹമാക്കി. വരും ദിവസങ്ങളിലും യെമനിലും ഒമാനിലും കനത്ത മഴ പെയ്യുമെന്നാണ് റിപ്പോര്‍ട്ട്.ന്യൂനമര്‍ദമാണ് കനത്ത മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha