Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

ഗൾഫിലേക്ക് ഫ്ലൈറ്റ് കയറാൻ വരട്ടെ ...ഗൾഫിലെ പുതിയ തൊഴിൽ നിയമം അറിഞ്ഞിരുന്നാൽ ജയിലിൽ കിടക്കേണ്ട .. തൊഴിൽ സാഹചര്യങ്ങളുടെയും നിയമങ്ങളുടെയും ലംഘനത്തിന് പിഴയോ ജയിൽ ശിക്ഷയോ ലഭിക്കാവുന്ന കുറ്റങ്ങളുടെ എണ്ണം നാലിൽ നിന്ന് എട്ടായി വര്‍ദ്ധിപ്പിച്ചു

07 JANUARY 2023 01:19 PM IST
മലയാളി വാര്‍ത്ത

റിക്രൂട്ടിങ്, വീസ തട്ടിപ്പുകളിൽ നിന്നും ചൂഷണത്തിൽ നിന്നും ഗാർഹിക തൊഴിലാളികളെ രക്ഷിക്കുന്ന പുതിയ തൊഴിൽ നിയമവും പ്രാബല്യത്തിൽ വന്നെങ്കിലും ഇപ്പോഴും അജ്ഞതയോ അല്ലെങ്കിൽ അറിവില്ലായ്മയോ കാരണം ഗൾഫ് നാടുകളിൽ എത്തി ബുദ്ധിമുട്ടുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യമാന് ഇപ്പോഴും ഉള്ളത് . അറിവില്ലായ്മ നിയമം തെറ്റിക്കാനുള്ള അവസരമായി കണക്കാക്കാൻ പറ്റില്ല . .. എമിറേറ്റുകളിലുടനീളമുള്ള വേലക്കാരികൾ, നാനിമാർ, പാചകക്കാർ, പൂന്തോട്ടക്കാർ എന്നിവരുൾപ്പെടെ ആയിരക്കണക്കിന് ജീവനക്കാരെ സംരക്ഷിക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടിയുടെ ഭാഗമായാണ് പുതുക്കിയ നിയമനിർമ്മാണം.

തൊഴിൽ സാഹചര്യങ്ങളുടെയും നിയമങ്ങളുടെയും ലംഘനത്തിന് പിഴയോ ജയിൽ ശിക്ഷയോ ലഭിക്കാവുന്ന കുറ്റങ്ങളുടെ എണ്ണം നാലിൽ നിന്ന് എട്ടായി വര്‍ദ്ധിപ്പിച്ചു. തൊഴിലുടമകളെയും റിക്രൂട്ടർമാരെയും നിയന്ത്രിക്കാന്‍ “സമഗ്രമായ നിയമ ചട്ടക്കൂട്” വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം പറഞ്ഞു, വേതനം, താമസം, വൈദ്യചികിത്സ എന്നിവയിൽ കരാർ ബാധ്യതകൾ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

റിക്രൂട്ടിങിന് മുൻപ് ജോലിയുടെ സ്വഭാവം, ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ എന്നിവയെക്കുറിച്ച് വീട്ടുജോലിക്കാരെ അറിയിക്കണം എന്നാണു നിയമം . വീസക്കോ യാത്ര ടിക്കറ്റിനോ വേണ്ടി ഏജന്റിനോ തൊഴിലുടമയ്ക്കോ ഇടനിലക്കാർക്കോ പണം നൽകരുത്. വാഗ്ദാനപ്രകാരമുള്ള ജോലിയോ ശമ്പളോ ലഭിച്ചില്ലെങ്കിൽ തിരിച്ചയയ്ക്കാൻ ആവശ്യപ്പെടാം എന്നും പുതുക്കിയ നിയമത്തിൽ പറയുന്നു .

വീട്ടുജോലിക്കാരുടെ തിരിച്ചറിയൽ രേഖകൾ തൊഴിലുടമ പിടിച്ചുവയ്ക്കാൻ പാടില്ല. പാസ്പോർട്ട്, എമിറേറ്റ്സ് ഐഡി തുടങ്ങി വ്യക്തിഗത രേഖകൾ തൊഴിലാളികൾക്ക് താനെ സൂക്ഷിക്കാം .. വീട്ടുജോലിക്കാരോട് മാന്യമായി പെരുമാറണം. അവരെ അക്രമിക്കരുത്. തൊഴിലാളിക്കു കൃത്യമായി വേതനം ലഭിക്കുന്നുണ്ടെന്ന് റിക്രൂട്ടിങ് ഏജൻസി ഉറപ്പാക്കണം എന്നും നിയമത്തിൽ എടുത്തു പറയുന്നു

തൊഴിൽ തർക്കമുണ്ടായാൽ മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തെ സമീപിക്കാം. കരാർ പ്രകാരമുള്ള ജോലിയിൽ വീഴ്ച പാടില്ല. ന്യായമായ കാരണമില്ലാതെ ജോലി നിർത്തരുത്. ജോലി സ്ഥലത്തെ സ്വകാര്യത മാനിക്കുകയും തൊഴിലുടമയുടെ സ്വത്ത്, ഉപകരണങ്ങൾ എന്നിവ സംരക്ഷിക്കുകയും വേണം. പുറത്തു പോയി ജോലി ചെയ്യാൻ പാടില്ല.

ജോലിക്കിടെ മരിക്കുന്ന വീട്ടുജോലിക്കാരുടെ അനന്തരാവകാശിക്ക് ആ മാസത്തെ ശമ്പളവും കുടിശികയും സേവനാന്ത ആനുകൂല്യവും എല്ലാം ചേർത്തു നൽകണം. മൃതദേഹം സ്പോൺസറുടെ ചെലവിൽ നാട്ടിൽ എത്തിക്കണം. നിയമംലംഘിക്കുന്ന റിക്രൂട്ടിങ് ഏജൻസിക്കും തൊഴിലുടമയ്ക്കും ഒരു വർഷം വരെ തടവും 22.4 കോടി രൂപ വരെ (ഒരു കോടി ദിർഹം) പിഴയുമാണ് ശിക്ഷ.

തെറ്റായ വിവരങ്ങളും വ്യാജ രേഖകളും നൽകി നിയമിക്കുന്നവർക്ക് 20,000 മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴയും 6 മാസം വരെ തടവും. ലൈസൻസില്ലാതെ വീട്ടുജോലിക്കാരെ നിയമിക്കുക, നിർദിഷ്ട ജോലിയോ കൃത്യമായ വേതനമോ നൽകാതിരിക്കുക, മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കുക എന്നീ കുറ്റങ്ങൾക്ക് 2 ലക്ഷം ദിർഹം വരെ പിഴയുണ്ട്. ഗാർഹിക തൊഴിലാളികൾക്ക് നൽകേണ്ട വേതനം നൽകാതെ റിക്രൂട്ട്‌മെന്റ് ഏജൻസി പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നവർക്കും ഇതേ പിഴ ബാധകം.

18 വയസ്സിന് താഴെയുള്ളവരെ ജോലിക്ക് നിയോഗിക്കുക, ഒളിച്ചോടാൻ പ്രേരിപ്പിക്കുക, അഭയം നൽകുക, നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കു ഉപയോഗിക്കുക എന്നീ കുറ്റങ്ങൾക്കു 2 ലക്ഷം ദിർഹം വരെ പിഴയുണ്ട്. അനുമതിയില്ലാതെ വീട്ടുജോലിക്കാരെ നിയമിച്ചാലും ഒരു വർഷം തടവും 2 ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ നൽകണം.

പെർമിറ്റ് ഇല്ലാതെയും മന്ത്രാലയത്തിന്റെ ഓൺലൈൻ പോർട്ടലിലേക്ക് ലോഗിൻ ക്രെഡൻഷ്യലുകൾ ദുരുപയോഗം ചെയത് മുഴുവൻ സമയമോ താൽക്കാലികമോ ആയ ഒരു തൊഴിലാളിയെ ജോലിക്ക് നിയമിക്കാൻ ശ്രമിച്ചാൽ 200,000 ദിർഹത്തിനും 1 മില്യൺ ദിർഹത്തിനും ഇടയിലുള്ള പിഴയും ഒരു വർഷം വരെ തടവും ചുമത്താവുന്നതാണ്.

ലൈസൻസില്ലാത്ത തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട പിഴ തൊഴിലാളികളുടെ എണ്ണത്തെ അടിസ്ഥാനമാക്കി പരമാവധി 10 മില്യൺ ദിർഹം വരെ വർദ്ധിപ്പിക്കും .. കുറ്റം ആവർത്തിക്കുന്നവർക്കുള്ള ശിക്ഷ ഇരട്ടിയാക്കും.

പുതിയ നിയമം അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നതാണ്. വീട്ടുജോലിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം ഇരു കക്ഷികളുടെയും അഭിലാഷങ്ങൾ നിറവേറ്റുന്നതാണ് പുതിയ നിയമമെന്നും തൊഴിൽ തർക്കങ്ങൾ കുറയ്ക്കുന്നതിനും യുഎഇയുടെ മത്സരശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുമെന്നും മന്ത്രാലയം വിലയിരുത്തി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (5 minutes ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (23 minutes ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (39 minutes ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (1 hour ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (1 hour ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (1 hour ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (1 hour ago)

ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ടച്ച് സ്‌ക്രീനിലൂടെ ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കാം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 12509 പേരെ അറസ്റ്റ് ചെയ്തു  (1 hour ago)

പി.എഫ് വേതന പരിധി: ഗവ. സൈബർപാർക്കിൽ ബോധവത്കരണ സെമിനാർ...  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശനോട് ചോദ്യം ചോദിക്കരുത്; മൈക്കുമായി പോകരുത്; നിർദ്ദേശവുമായി പൊലീസ്  (1 hour ago)

കലാസംസ്‌കാരത്തിന്റെ നാടായി കേരളത്തെ അടയാളപ്പെടുത്തുന്ന ടൂറിസം പവലിയന്‍ കെടിഎമ്മിലെ മുഖ്യ ആകര്‍ഷണം...  (1 hour ago)

30 കോടി കണ്ണൂരിലേക്ക്; TL 360615 നമ്പറിന് ; അ​ച്ച​ടി​ച്ച​ 90​ ​ല​ക്ഷം​ ​ടി​ക്ക​റ്റും​ ​വി​റ്റ​ഴി​ച്ചു  (1 hour ago)

തര്‍ക്കത്തിനിടെ ആലപ്പുഴയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു  (1 hour ago)

കെടിഎം 2026: ഹോംസ്റ്റേ; കേരള ടൂറിസത്തിന്റെ പുതിയ വികസന സാധ്യത...  (1 hour ago)

Malayali Vartha Recommends