Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

കല്യാണി എന്ന എട്ടു വയസ്സുകാരിയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പനും കേരളത്തിൽ ജൈത്രയാത്ര തുടരുന്നു; 'മാളികപ്പുറം' സിനിമ ഇനി യുകെയിലേക്കും പറക്കുന്നു, ജനുവരി 13ന് ചിത്രം യുകെയിലെ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുമെന്ന് നടൻ ഉണ്ണി മുകുന്ദൻ

11 JANUARY 2023 06:24 PM IST
മലയാളി വാര്‍ത്ത

കല്യാണി എന്ന എട്ടു വയസ്സുകാരിയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പനും ഇപ്പോൾ കേരളത്തിൽ ജൈത്രയാത്ര തുടരുകയാണ്. ഇതിനൊപ്പം തന്നെ തിയറ്ററുകളിൽ ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്ന 'മാളികപ്പുറം' സിനിമ ഇനി യുകെയിലേക്കും പറക്കുന്നു. ജനുവരി 13ന് ചിത്രം യുകെയിലെ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുമെന്ന് നടൻ ഉണ്ണി മുകുന്ദൻ അറിയിച്ചു. 'ഹലോ യുകെ, അയ്യപ്പൻ വരുന്നു', എന്നാണ് റിലീസ് വിവരം പങ്കുവച്ച് ഉണ്ണി മുകുന്ദൻ കുറിച്ചത്.

കലിയുഗവരതൻ അയ്യപ്പസ്വാമി കനിഞ്ഞരുളിയിരിക്കുന്നു ഉണ്ണി മുകുന്ദൻ എന്ന നായകനെ എന്നും മാളികപ്പുറം സിനിമ ഗംഭീരം എന്നുമൊക്കെയാണ് പൊതുവെ സിനിമയെ കുറിച്ചുള്ള പ്രതികരണം . ചിത്രം കാണുന്ന അമ്മമാർക്ക് അൽപ്പം വിഷമവും കരച്ചിലുമൊക്കെ വരുന്നുണ്ട് എങ്കിലും പൊതുവെ സിനിമയേക്കുറിച്ചു നെഗറ്റിവ് അഭ്പ്രായങ്ങൾ ഒന്നുമില്ല.

ഡിസംബര്‍ അവസാനമാണ് പ്രദര്‍ശനത്തിന് എത്തിയതെങ്കിലും 2022 ലെ ഹിറ്റുകളുടെ കണക്ക് എടുക്കുമ്പോള്‍ മാളികപ്പുറം അതില്‍ ഉണ്ടാവും. കളക്ഷനില്‍ കുതിപ്പാണ് ചിത്രം നേടിയിരിക്കുന്നത്. ജനുവരി ആറിന് മാളികപ്പുറത്തിന്റെ തെലുങ്ക്, തമിഴ് പതിപ്പുകൾ റിലീസിന് എത്തിയിരുന്നു. ജിസിസി, യുഎഇ എന്നിവിടങ്ങളിലും ചിത്രത്തിന്റെ പ്രദർശനം തുടരുകയാണ്. ഇവിടങ്ങളിലും മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രം ഭക്തിയുടെ വഴിയേ സഞ്ചരിക്കുന്ന എന്‍റര്‍ടെയ്നര്‍ ആണ്. ബാലതാരം ദേവനന്ദയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ജനുവരി ആറിന് മാളികപ്പുറത്തിന്റെ തെലുങ്ക്, തമിഴ് പതിപ്പുകൾ റിലീസിന് എത്തിയിരുന്നു. ജിസിസി, യുഎഇ എന്നിവിടങ്ങളിലും ചിത്രത്തിന്റെ പ്രദർശനം തുടരുകയാണ്. ഇവിടങ്ങളിലും മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

പ്രേക്ഷകർക്കിടയിലും ബോക്സ് ഓഫീസ് കണക്കുകളിലും ഒരുപോലെ വിജയം കണ്ടെത്തിയ ചിത്രമാണ് ഉണ്ണി മുകുന്ദൻ നായകനായ ‘മാളികപ്പുറം’.നിരവധി പ്രമുഖരാണ് സിനിമയ്ക്ക് പിന്തുണ രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് നടനും സംവിധായകനുമായ മേജർ രവി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായം പങ്കുവച്ചത്.

‘മനസിനെ ഏറെ സ്പർശിച്ച ചിത്രം ഏതെങ്കിലും ഒരു പാർട്ടിയുടേയോ മതത്തിൻറെയോ പേരിൽ മാറ്റി നിർത്തപ്പെടുകയോ അവഹേളിക്കുകയോ ചെയ്യാതെ കണ്ടാൽ നന്നായി ആസ്വദിക്കാൻ പറ്റുന്ന സിനിമയാകും’ എന്നാണ് മേജർ രവി ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ‘മാളികപ്പുറം’ സിനിമ കണ്ടുവെന്നും ഇഷ്ടപ്പെട്ടുവെന്നും കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനും പറഞ്ഞു

മാളികപ്പുറത്തെ വാനോളം പുകഴ്‌ത്തി നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യ. ഉണ്ണി കഥ പറഞ്ഞു കേട്ടപ്പോൾ ഈ ചിത്രം അയ്യപ്പ ഭക്തരുടെ വികാരമായി തീരുമെന്ന് താൻ ഓർത്തിരുന്നില്ല എന്നും ചിത്രം കണ്ടു കഴിഞ്ഞപ്പോൾ കൈകൂപ്പി പോയി എന്നും ഗോവിന്ദ് പദ്മസൂര്യ പറഞ്ഞു. ഈ വേഷം ചെയ്യാൻ ഉണ്ണി നിയോഗിക്കപ്പെട്ടിരിക്കുന്നു. മാളികപ്പുറം പോലൊരു ചിത്രം സമ്മാനിച്ചതിന് എല്ലാ അണിയറ പ്രവർത്തകർക്കും നന്ദി എന്നും നടൻ പറഞ്ഞു. ...... പോസ്റ്ററുകളിൽ പറയുന്നതുപോലെ, മാളികപ്പുറം തീർച്ചയായും ഒരു ഡിവൈൻ ഹിറ്റാണ്! ഞാൻ ചിരിച്ചു, കരഞ്ഞു, കൈയ്യടിച്ചു, കൂപ്പുകൈകളോടെ നിശബ്ദനായി ഇരുന്നു!’.......എല്ലാ സിനിമാ പ്രേമികൾക്കും, പ്രത്യേകിച്ച് അയ്യപ്പ വിശ്വാസികൾക്കുമുള്ള സമ്മാനമാണ് മാളികപ്പുറം’ എന്ന് ഗോവിന്ദ് പദ്മസൂര്യ ഫേയ്സ്ബുക്കിൽ കുറിച്ചു.......

ഇനിയും അൻപത് വയസ്സാകാത്തവരെയും അൻപത് വയസ്സ് ആയിട്ടും മലചവിട്ടാനുള്ള ഭാഗ്യം ലഭിച്ചിട്ടില്ലാത്തവരുമെല്ലാം ഒരേ പോലെ പറഞ്ഞ അഭിപ്രായമാണ് നടി സ്വാസിക പറഞ്ഞത് .. നാലുവർഷം മാളികപ്പുറമായ എന്നെ ആ പഴയ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയതിന് ഉണ്ണിക്കും സംവിധായകൻ വിഷ്ണുവിനും തിരക്കഥകൃത്ത് അഭിലാഷ് പിള്ളയ്‌ക്കും നന്ദി.ഇനി മലകയറാൻ 50 വയസ്സ് വരെ കൊതിയോടെ കാത്തു നിൽക്കാനുള്ള ഭക്തി തന്നതിന് അതിലേറെ നന്ദി.

സിനിമ കണ്ടു കഴിഞ്ഞപ്പോൾ മനസ്സിലുള്ള അയ്യപ്പന്‍റെ രൂപം ഉണ്ണിയുടെ രൂപമായി മാറി. ഈ ചിത്രത്തിലെ പ്രകടനങ്ങൾക്ക് ഇതിലെ ബാലതാരങ്ങൾക്ക് സ്റ്റേറ്റ് അവർഡോ നാഷണൽ അവർഡോ തീർച്ചയായും ഉറപ്പാണ്. അതിനുള്ള എല്ലാ ഭാഗ്യവും അവർക്ക് ലഭിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. സ്വാസിക പറഞ്ഞത് പോലെ ഉണ്ണി മുകുന്ദനും ബാലതാരങ്ങൾക്കുമെല്ലാം അവാർഡും അതിനേക്കാൾ മികച്ച പ്രേക്ഷക സ്വീകാര്യതയും കിട്ടട്ടെ എന്ന് ആശംസിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്‌സാലോജിക് എന്ന കമ്പനിക്ക് സേവനം നൽകാതെ പണം നൽകിയെന്നത് ഗുരുതര ആരോപണം; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ വിജിലൻസ് അന്വേഷണം നടത്താനോ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (1 minute ago)

ഓപ്പറേഷന്‍ തൂഫാനോടനുബന്ധിച്ച് പരിശോധന; 12384 പേരെ അറസ്റ്റ് ചെയ്തു; ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 10128  (5 minutes ago)

വന്യജീവികളെയും പ്രകൃതിയെയും അടുത്തറിയാനുള്ള അവസരം കുട്ടികൾക്കും പൊതുജനങ്ങൾക്കും ഒരുക്കുന്ന പ്രധാന സ്ഥാപനമാണ് മൃഗശാല; മൃഗശാല മാറ്റാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് മുൻമന്ത്രി ജെ ചിഞ്ചുറാണി  (12 minutes ago)

ഏതെങ്കിലും സ്ഥലത്ത് ആരെങ്കിലും പാർട്ടിയുടെ പേരിൽ പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷന് മാത്രമായി വരില്ല; ബിജെപിയിൽ ഒരു മുരളീധരൻ മാത്രമല്ല ഉള്ളത്; തുറന്നടിച്ച് ബിജെപി എംഎൽഎ  (16 minutes ago)

ശബരിമല തീർഥാടനം; അടിയന്തര സാഹചര്യങ്ങൾ നേരിടാൻ റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്റെയും ഫയർ ആൻഡ് റെസ്‌ക്യൂ ഫോഴ്‌സിന്റെയും സേവനം കാര്യക്ഷമമായി വിന്യസിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (29 minutes ago)

ദീർഘകാലമായുള്ള കായംകുളത്തുകാരുടെ ആവശ്യം നടപ്പിലാകുന്നു; ദേശീയപാതാ 66ൽ കായംകുളത്ത് ഉയരപ്പാത നിർമിക്കാൻ തത്വത്തിൽ ധാരണയായതായി മന്ത്രി പി.കെ ബഷീർ  (37 minutes ago)

പട്ടയവിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കും; ഇടുക്കിയുടെ പ്രശ്‌നങ്ങള്‍ക്ക് മുഖ്യ പരിഗണയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍  (44 minutes ago)

ബോൾട്ടൻ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച 10.30 ന് ആരംഭിക്കും...  (56 minutes ago)

പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...  (1 hour ago)

വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...  (1 hour ago)

പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...  (1 hour ago)

ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...  (1 hour ago)

മോട്ടിവേഷൻ സ്പീക്കറായി സോഷ്യൽ മീഡിയയിൽ വൈറൽ!! യഥാർത്ഥ ജോലി തട്ടിപ്പ്... പാവപ്പെട്ട മനുഷ്യരെ വലവീശി പിടിച്ച് നേടിയത് കോടികൾ.. ഒടുവിൽ പോലീസ് വലയിലായി പാർവതി മായ ഷാജിയെന്ന പെരുംകള്ളി  (2 hours ago)

വിവാദ വിമാന യാത്ര;സ്പോൺസറെന്ന് ചോദിച്ച മാധ്യമപ്രവർത്തകരെ ആട്ടിയോടിച്ച് മുഖ്യമന്ത്രി  (2 hours ago)

Malayali Vartha Recommends