ഒമാനില്‍ തട്ടിക്കൊണ്ടുപോയ കോട്ടയം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

ഒമാനില്‍ കവര്‍ച്ചക്കാര്‍ തട്ടിക്കൊണ്ടുപോയതെന്ന് കരുതുന്ന കോട്ടയം സ്വദേശിയായ ജോണ്‍ ഫിലിപ്പിന്റെ മൃതദേഹം കണ്ടെത്തി. ഇബ്രി തനാം റൂട്ടില്‍ മസ്‌റൂഖിക്ക് അടുത്താണ് മൃതദേഹം കണ്ടെത്തിയത്.
ഇബ്രി ബുറൈമി റോഡില്‍ സുനീന പ്രദേശത്തു പ്രവര്‍ത്തിക്കുന്ന പെട്രോള്‍ സ്‌റ്റേഷനിലെ മാനേജരായിരുന്ന ജോണ്‍ ഫിലിപ്പിനെ വെള്ളിയാഴ്ച രാത്രിയാണ് കാണാതായത്. പമ്പിലുണ്ടായിരുന്ന 5000 റിയാലും സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌കും നഷ്ടപ്പെട്ടിരുന്നു. റമസമാനിലെ വെള്ളിയാഴ്ച ആയിരുന്നതിനാല്‍ മറ്റ് ജീവനക്കാര്‍ ആരും ജോണിനൊപ്പം ഉണ്ടായിരുന്നില്ല.
13 വര്‍ഷമായി മാനേജരായി ഈ പെട്രോള്‍ പമ്പില്‍ ജോലി ചെയ്തു വരികയായിരുന്നു ജോണ്‍. മരിച്ചത് ജോണ്‍ ഫിലിപ്പാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha