അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ്
അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതിരോധ സെക്രട്ടറിയായി ജയിംസ് മാറ്റിസിനെ പ്രഖ്യാപിച്ചു. ഇറാഖ് അധിനിവേശത്തിനും ഗള്‍ഫ് യുദ്ധത്തിനും മുന്നണിപ്പോരാളിയായിരുന്നു 'ഭ്രാന്തന്‍നായ' എന്ന വിളിപ്പേരുള്ള ജയിംസ് മാറ്റിസ്. തെരഞ്ഞെടുപ്പുവിജയത്തിന്റെ നന്ദി പ്രകടിപ്പിക്കാന്‍ ഒഹിയോയില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രഖ്യാപനം. വിരമിച്ച് ഏഴുവര്‍ഷമെങ്കിലും കഴിയാത്ത മുന്‍ സൈനിക കമാന്‍ഡര്‍മാരെ പ്രതിരോധ സെക്രട്ടറി പദവിയിലേക്ക് നിയോഗിക്കരുതെന്നാണ് യുഎസിലെ നിയമം. റിപ്പബ്ളിക്കന്മാര്ക്ക് ഭൂരിപക്ഷമുള്ള യുഎസ് കോണ്‍ഗ്രസ് നിയമഭേദഗതി കൊണ്ടുവന്നാലേ നിയമനത്തിന് അംഗീകാരം ലഭിക്കൂ.
ജയിംസ് മാറ്റിസ് 2013ലാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ കമാന്‍ഡറായി വിരമിച്ചത്. ഒബാമയുടെ ഇറാന്, മധ്യ പൌരസ്ത്യ നയത്തിന്റെ മുഖ്യവിമര്ശകനായിരുന്നു ജയിംസ്. മധ്യപൌരസ്ത്യ ദേശത്തെ പ്രതിസന്ധിക്കെല്ലാം കാരണം ഇറാനാണെന്നാണ് ജയിംസ് മാറ്റിസിന്റെ നിലപാട്. 1991-ലെ ആദ്യ ഗള്‍ഫ് യുദ്ധത്തിനും 2001-ലെ അഫ്ഗാന് അധിനിവേശത്തിനും നേതൃത്വം നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ പട്ടാളക്കാര്‍ക്കിടയില്‍ 'യുദ്ധവീരനാ'യി വാഴ്ത്തപ്പെടുന്ന അറുപത്താറുകാരനായ ജയിംസ് മാറ്റിസിന്റെ പ്രകോപനപരമായ പരമാര്‍ശങ്ങള്‍ ഏറെ ഒച്ചപ്പാടുണ്ടാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha