'അംഗടിമുഗര്‍ പ്രീമിയര്‍ ലീഗ് സീസണ്2' ന് ഷാര്‍ജയില്‍ തുടക്കം
'അംഗടിമുഗര്‍ പ്രീമിയര്‍ ലീഗ് സീസണ്2' ഡിസംബര്‍ 8ന് രാത്രി 11.30ന് ഷാര്‍ജ ഇന്റര്‍നാഷണല്‍ ഗ്രൌണ്ടില് നടക്കും. അംഗഡിമുഗറിലെ പ്രവാസികളാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ലീഗില്‍ എന്‍.എ ബക്കറി ന്റെ ഉടമസ്ഥതയിലുള്ള കിങ്സ്ഇലവന്‍ കത്തീബ് നഗര്‍, ബി.കെ അന്‍സാറിന്റെ ഉടമസ്ഥതയിലുള്ള പേസര്സ്സ് പറമ്പ്, അബ്ദുല്‍ റഹ്മാന് കരിങ്കല്ലിന്റെ ഉടമസ്ഥതയിലുള്ള റോയല്‍ സ്െ്രെടക്കേര്സ്സ് കലാനഗര്‍, റഷീദ് കത്തീബ് നഗറിന്റെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് സ്റ്റാലിയന്‍സ് ആമന, കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ സൈദ് അംഗടിമുഗറിന്റെ നേതൃത്വത്തിലുള്ള മിറാക്കിള്‍സ് ഇലവന്‍സ് നാട്ടക്കല് എന്നീ 5 ടീമുകള്‍ ഇതില്‍ പങ്കെടുക്കും. വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിക്കും.
https://www.facebook.com/Malayalivartha