ബോറീസ് ബെക്കര്‍ ഗുരു സ്ഥാനത്തു നിന്നും പുറത്തായി.
നൊവാക് ജോക്കോവിച്ചിന്റെ ട്രെയിനറും ജര്‍മന്‍ മുന്‍ടെന്നീസ് ഇതിഹാസവുമായ ബോറീസ് ബെക്കര്‍ 'ഗുരു' സ്ഥാനത്തു നിന്നും പുറത്തായി. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ലോക ടെന്നീസിന്റെ നിറുകയിലെത്തിച്ച ജോക്കോവിച്ചുമായുള്ള എല്ലാ ബന്ധങ്ങളും ബോറീസിന് നഷ്ടമായി. ബോറീസ പരീശീലകനായ 2013 ല്‍ മുതല്‍ ജോക്കോവിച്ച് ആറുപ്രാവശ്യം ഗ്രാന്റ് സ്ളാം നേടിയിരുന്നു. സ്പെയിന്‍കാരനായ മുന്‍ ടെന്നീസ് താരം പെപ്പെ ഇമാന്സ് ജോക്കോവിച്ചിന്റെ പുതിയ പരിശീലകനായി ചുമതലയേല്‍ക്കും മാര്ബെല്ലാ ടെന്നീസ് അക്കാഡമിയുടെ തലവനാണ് ഇമാന്സ്. മെഡിറ്റേഷന്‍സ് ഗുരു എന്ന് പേരിലും ഇദ്ദേഹം അറിയപ്പെടുന്നു.
ജോക്കോവിച്ചിന്റെ സഹോദരനായ മാര്ക്കോയുമായുളള ഏറ്റവും അടുത്ത ബന്ധമാണ് ഇമാന്‍സിന്റെ പുതിയ പദവി എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. മാര്‍ക്കോയുടെ ആപല്‍ഘട്ടങ്ങളില്‍ ഏറെ സഹായിച്ചിട്ടുള്ള വ്യക്തിയാണ് ഇമാന്സ്. ഇമാന്‍സിന്റെ പരീശീലനത്തില്‍ ജോക്കോവിച്ചിന് വീണ്ടും പടവുകള്‍ കയറാന്‍ പറ്റുമെന്നാണ് കണക്കൂകൂട്ടല്‍. മാത്രവുമല്ല ചില പ്രത്യേക സാഹചര്യങ്ങളില്‍ പരോക്ഷമായും പ്രത്യക്ഷമായും അനുഭവപ്പെടുന്ന മാനസിക സംഘര്‍ഷങ്ങളില്‍ അയവുണ്ടാകാന്‍ ഒരു മെഡിറ്റേഷന്‍ രീതി നല്ലതാവുമെന്നുള്ള തിരിച്ചറിവാണ് മെഡിറ്റേഷന്‍ ഗുരു ഇമാന്‍സിന്റെ പുതിയ രംഗപ്രവേശം എന്നും ജോക്കോവിച്ച് പറയുന്നു. ഏതുപ്രതിസന്ധിയിലും മനോഭാവം മികച്ചതാക്കാന്‍ ശ്രമിയ്ക്കയാണ് തന്റെ ലക്ഷ്യമെന്നാണ് ജോക്കോവിച്ചിന്റെ പ്രതികരണം ഇതായിരുന്നു.
.
https://www.facebook.com/Malayalivartha