സൗദിയിൽ അശ്ലീല വീഡിയോ ഷെയർ ചെയ്താൽ ജയിൽവാസം .ഇത്തരം നിയമങ്ങൾ കേരളത്തിലും വരേണ്ട സമയം കഴിഞ്ഞു. ഒരുപരിധിവരെ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള പീഡനങ്ങൾക്ക് അറുതി വരുത്താൻ ഈ നിയമങ്ങൾ സഹായകമായേക്കും.
സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും സൗദി പോലീസിന്റെ നിരീക്ഷണത്തിൽ. തീവ്രവാദം, അശ്ലീലം, മതനിന്ദ തുടങ്ങിയവയുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ഷെയർ ചെയ്യുന്നവരെ ജയിലിലടക്കും . കഴിഞ്ഞ മാസം മലയാളി യുവാവ് (അവിടെയും മലയാളി!) ഫേസ്ബുക്കിൽ അശ്ലീല വീഡിയോ പങ്കുവച്ച കുറ്റത്തിന് പിടിയിലായിരുന്നു. റിയാദിലെ മലസ് ജയിലിലായിരുന്ന ഇയാളെ സാമൂഹിക പ്രവർത്തകർ ഇടപെ ട്ട് കഴിഞ്ഞ ആഴ്ച ജയിൽ മോചിതനാക്കി. നേരത്തെ ഒരു ബീഹാർ സ്വാവദേശിയും തടവിലായിരുന്നു.
ഫേസ്ബുക്ക് അക്കൗണ്ടിൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോ അപ്ലോഡ് ചെയ്തതും ഷെയർ ചെയ്തതുമാണ് ഈ രണ്ടുപേർക്കുമെതിരെയുണ്ടായിരുന്ന കുറ്റം.
വ്യാജ ഫേസ്ബുക്ക് ഐഡി ഉപയോഗിച്ചാണ് രണ്ടു പേരും വീഡിയോ ഷെയർ ചെയ്തിരുന്നത്. ഇന്റർനെറ്റ് കണക്ഷനിലെ ഇഖാമ നമ്പർ ഉപയോഗിച്ചാണ് ഇവരെ പിടികൂടിയത്.
ഇത്തരം നിയമങ്ങൾ കേരളത്തിലും വരേണ്ട സമയം കഴിഞ്ഞു. ഒരുപരിധിവരെ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള പീഡനങ്ങൾക്ക് അറുതി വരുത്താൻ ഈ നിയമങ്ങൾ സഹായകമായേക്കും.
https://www.facebook.com/Malayalivartha