ബഹ്റൈനിലെ വിദേശ നിക്ഷേപകരില്‍ ഇന്ത്യക്ക് ഒന്നാംസ്ഥാനം
വിദേശ നിക്ഷേപകരില്‍ പകുതിയോളം ഇന്ത്യക്കാരാണെന്നു വ്യവസായ, വാണിജ്യ മന്ത്രി സായിദ് ബിന്‍ റാഷിദ് അല്‍ സയാനി അറിയിച്ചു. ആദ്യ അഞ്ചു രാജ്യങ്ങളുടെ പട്ടികയില്‍ 968 നിക്ഷേപകരുമായി ഇന്ത്യയാണു മുന്നില്‍.തൊട്ടുപിന്നില്‍ ഈജിപ്ത്, ജോര്‍ദാന്‍, ചൈന, ബ്രിട്ടന് എന്നീ രാജ്യങ്ങളാണെന്നും മന്ത്രി അറിയിച്ചു. 17 ലക്ഷം ദിനാറാണ് ഇന്ത്യക്കാരുടെ നിക്ഷേപം. ലോക ബാങ്കിന്റെ നിക്ഷേപ ആകര്‍ഷക രാജ്യങ്ങളുടെ പട്ടികയില്‍ കഴിഞ്ഞ വര്‍ഷം 142-ാം സ്ഥാനത്തായിരുന്ന ബഹ്റൈന്‍ ഇക്കൊല്ലം 73-ാം സ്ഥാനം നേടിയെന്നും മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha