Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

നാടാണെന്ന് കരുതി പ്രവാസി ഗള്‍ഫിലെ റോഡില്‍ പൂസായാലോ... 

15 AUGUST 2017 01:36 PM IST
മലയാളി വാര്‍ത്ത

അടിച്ചുപൂസായി അര്‍ധനഗനനായി ഗള്‍ഫിലെ റോഡിലൂടെ നടന്നാലെന്തുണ്ടാവും. ആ പൊല്ലാപ്പിലാണ് ഒരു പ്രവാസി യുവാവ്. നൈഫ് ഏരിയയിലാണ് നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്. കഴിഞ്ഞ ജൂണില്‍ നടന്ന സംഭവത്തില്‍ കഴിഞ്ഞ ദിവസം വിചാരണ നടന്നു. 

മദ്യലഹരിയിലായ യുവാവ് അര്‍ദ്ധനഗനനായി റോഡിലൂടെ നടക്കുകയും മോശമായ ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്യുന്നത് കണ്ട വഴിപോക്കരാണ് വിവരം പോലീസിനെ അറിയിച്ചത്. ഉടന്‍ സ്ഥലത്തെത്തിയ പോലീസ് 29 കാരനായ ഇന്ത്യന്‍ യുവാവിനെ തടയാന്‍ ശ്രമിച്ചു. അറസ്റ്റിനെ പ്രതിരോധിക്കാന്‍ ശ്രമിച്ച ഇയാള്‍ പോലീസുകാരെ തല്ലുകയായിരുന്നു. വിലങ്ങണിയിക്കാനുള്ള പോലീസുകാരുടെ ശ്രമത്തെയും ഇയാള്‍ ശക്തിമായി എതിര്‍ത്തു. ഇതിനിടെ ഇയാള്‍, പോലീസ് കാറിന്റെ ഡോറിന്റെ പിടി തകര്‍ക്കുകയും ചെയ്തു. ഒടുവില്‍ ഒരുവിധം ഇയാളെ കീഴടക്കി പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

പോലീസുകാരെ മര്‍ദിച്ചു, അറസ്റ്റ് തടയാനുള്ള ശ്രമം, മനപൂര്‍വം പോലീസിന്റെ വസ്തുവക നശിപ്പിക്കല്‍, മദ്യപാനം തുടങ്ങിയ കുറ്റങ്ങളാണ് പ്രോസിക്യൂഷന്‍ ഇയാള്‍ക്കെതിരെ ആരോപിക്കുന്നത്. ഇയാള്‍ മനപൂര്‍വം കാറിന്റെ ഡോര്‍ ഹാന്‍ഡില്‍ തകര്‍ക്കുകയായിരുന്നുവെന്നും 1,033 ദിര്‍ഹത്തിന്റെ നഷ്ടമുണ്ടാക്കിയതായും കുറ്റപത്രത്തില്‍ പറയുന്നു.

കഴിഞ്ഞദിവസം ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതി സംഭവദിവസം മദ്യപിച്ചിരുന്നതായി സമ്മതിച്ചു. എന്നാല്‍ തനിക്കെതിരെയുള്ള മറ്റ് ആരോപണങ്ങള്‍ പ്രതി നിഷേധിച്ചു. ഞാന്‍ നന്നായി മദ്യപിച്ചിരുന്നു. അന്ന് എന്താണ് സംഭവിച്ചതെന്ന് എനിക്ക് ഓര്‍മയില്ല. ഞാന്‍ എങ്ങനെയാണ് പെരുമാറിയതെന്നും എന്താണ് ചെയ്തതെന്നും എനിക്ക് ഓര്‍ക്കാന്‍ കഴിയുന്നില്ല. 

തങ്ങള്‍ സംഭവസ്ഥലത്ത് എത്തുമ്പോള്‍ അര്‍ധ നഗ്‌നനായ യുവാവിന് ചുറ്റും ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്ന കാഴ്ചയാണ് കണ്ടതെന്ന് പോലീസുകാരില്‍ ഒരാള്‍ പറഞ്ഞു. തുടര്‍ന്ന് സംഭവിച്ച കാര്യങ്ങളും പോലീസുകാരന്‍ പ്രോസിക്യൂട്ടര്‍മാരെ അറിയിച്ചു. പോലീസുകാരന്റെ മൊഴി കൂടെയുണ്ടായിരുന്ന രണ്ടാമത്തെ പോലീസുകാരനും പിന്താങ്ങി. കേസില്‍ വിധി ഉടന്‍ പ്രഖ്യാപിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (22 minutes ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (26 minutes ago)

ന്യൂനമർദ്ധം ചതിച്ചു..  (31 minutes ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (1 hour ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (1 hour ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (1 hour ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (1 hour ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (1 hour ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (1 hour ago)

പാർട്ടി സെക്രട്ടറി പെട്ടു..  (2 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (2 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (3 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (3 hours ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (3 hours ago)

Malayali Vartha Recommends