Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...

പ്രവാസി യാത്രക്കാർക്ക് കൂടുതൽ സേവനങ്ങളുമായി വിസ്താരയും ഖത്തർ എയർവെയ്സും

24 AUGUST 2017 02:39 PM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ വിമാന കമ്പനിയായ വിസ്താരയും ഖത്തർ എയർവെയ്സും പുതിയ പങ്കാളിത്ത കരാറിൽ ഒപ്പുവച്ചു. പുതിയ കരാർ ഇന്നലെ ചൊവ്വാഴ്ച്ച, 22 ഓഗസ്റ്റ് മുതൽ പ്രാബല്യത്തിലായി. പുതിയ കരാർ പ്രകാരം ഒറ്റ ടിക്കറ്റ് ഉപയോഗിച്ച് ഖത്തർ എയർവെയ്സിന്‍റെ യാത്രക്കാർക്ക് ദോഹ വഴി ഇന്ത്യൻ എയർപോർട്ടുകളിലേക്ക് യാത്ര ചെയ്യാം. വിസ്താരയുടെ യാത്രക്കാർക്ക് ഇന്ത്യയിൽനിന്ന് ദോഹ വഴി ലോകത്തിന്‍റെ വിവിധ സ്ഥലങ്ങളിലേക്ക് ഖത്തർ എയർവെയ്സിലും യാത്ര ചെയ്യാം. ഖത്തർ എയർവെയ്സിന്‍റെ അന്താരാഷ്ട്ര ബാഗേജ് ആനുകൂല്യങ്ങളോടെ വിസ്താരയിൽ യാത്രചെയ്യാം. വിസ്താരയുമായുള്ള പുതിയ കരാറിലൂടെ ഖത്തർ എയർവെയ്സ് യാത്രക്കാർക്ക് ഇന്ത്യൻ നഗരങ്ങളിൽ സൗകര്യപ്രദമായി യാത്ര ചെയ്യാമെന്ന വിവരം

ഖത്തർ എയർവെയ്സ് സിഇഒ അക്ബർ അൽ ബേക്കർ പറഞ്ഞു. ഇന്ത്യൻ വ്യോമ വിപണി വളരെ പ്രധാനപ്പെട്ടതാണെന്നും ദോഹയിൽ നിന്ന് പതിമൂന്ന് ഇന്ത്യൻ നഗരങ്ങളിലേക്ക് ആഴ്ചയിൽ നൂറിലധികം ഖത്തർ എയർവെയ്സ് വിമാനങ്ങളാണ് സർവീസ് നടത്തുന്നതെന്നും അൽ ബേക്കർ പറഞ്ഞു.
പുതിയ പങ്കാളിത്തം ഇന്ത്യയിലെ ഖത്തർ എയർവെയ്സിന്‍റെ സാന്നിധ്യം ശക്തമാക്കുമെന്ന് അൽ ബേക്കർ കൂട്ടിച്ചേർത്തു. ഖത്തർ എയർവെയ്സിന്‍റെ സേവന മേഖല വിപുലീകരിക്കുന്നതിലൂടെ യാത്രക്കാർക്ക് കൂടുതൽ സേവനങ്ങൾ ലഭിക്കും.

ഖത്തർ എയർവേയ്സ് യാത്രക്കാർക്ക് വിസ്താരയ്ക്കൊപ്പം സൗകര്യപ്രദമായി വിമാനയാത്ര ആസ്വദിക്കാനുള്ള അവസരമാണ് ലഭിക്കുന്നതെന്ന് വിസ്താര ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഫീ തെയ്ക് യിയോ പറഞ്ഞു. ഇന്ത്യൻ ആഭ്യന്തര സർവീസുകളിൽ പ്രീമിയം എക്കോണമി ക്ലാസ് അവതരിപ്പിച്ച ഇന്ത്യയിലെ ഏക എയർലൈൻസാണ് വിസ്താര. പത്തൊന്പത് കേന്ദ്രങ്ങളിലേക്ക് 625 ലധികം വിമാനങ്ങളാണ് സർവീസ് വിസ്താരാ നടത്തുന്നത്. ടാറ്റയും സിങ്കപ്പൂർ എയർലൈൻസും ചേർന്ന് 2015 ൽ തുടക്കമിട്ട ഇന്ത്യൻ ആഭ്യന്തര വിമാന കന്പനിയാണ് വിസ്താര.

ഖത്തർ എയർവെയ്സ് ഇപ്പോൾ ഇന്ത്യയിലെ ഡൽഹി, കൊച്ചി, അഹമ്മദാബാദ്, അമൃതസർ, ബെംഗളൂരു, മുംബൈ, കോഴിക്കോട്, കൊൽക്കത്ത, ഗോവ, ഹൈദരാബാദ്, ചെന്നൈ, നാഗ്പുർ, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങിലേക്ക് സർവീസ് നടത്തുന്നു. ലോകത്ത് 150ഓളം വിമാനത്താവളങ്ങിലേക്കാണ് ഖത്തർ എയർവെയ്സ് നിലവിൽ സർവീസ് നടത്തുന്നത്. ഖത്തർ എയർവെയ്സും വിസ്താരയും തമ്മിലുള്ള പങ്കാളിത്ത കരാർ ലോകത്തെ ലക്ഷക്കണക്കിന് വരുന്ന ഇന്ത്യൻ പ്രവാസികൾക്ക് ഏറെ ഗുണകരമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാർട്ടി സെക്രട്ടറി പെട്ടു..  (43 minutes ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (46 minutes ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (57 minutes ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (1 hour ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (1 hour ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (2 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (2 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (2 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (2 hours ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (2 hours ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (3 hours ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (3 hours ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (4 hours ago)

Malayali Vartha Recommends