Widgets Magazine
07
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദീപക്ക് ജീവനൊടുക്കിയ കേസിൽ സംഭവം... പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും


അണ്ടര്‍ 19 ഏകദിന ലോകകപ്പ് .. കലാശപ്പോരില്‍ 100 റണ്‍സിന്റെ വമ്പന്‍ വിജയം നേടി ഇന്ത്യ


അഗ്നി-3 പരീക്ഷണം വിജയകരം.... ഇന്ത്യയുടെ ഇടത്തരം ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലായ അഗ്നി-3 വിജയകരമായി പരീക്ഷിച്ചു...


സഹോദരിമാരുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ..സഹോദരിമാർ ജീവിച്ചിരുന്നത് പാരലൽ 'കൊറിയൻ' യൂണിവേഴ്സിൽ...വെർച്വൽ ലോകത്തായിരുന്നു അവർ. എട്ടുപേജ് ആത്മഹത്യാക്കുറിപ്പ്..


24കാരന്‍റെ മലാശയത്തില്‍ ഒന്നാംലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ആര്‍ട്ടിലറി ഷെല്‍..ഞെട്ടലോടെ ഡോക്ടർമാർ..ബോംബ് ഡിസ്പോസല്‍ യൂണിറ്റിനെ വിളിച്ചുവരുത്തേണ്ടി വന്നു..

ദുബായില്‍ ഹെല്‍ത്ത് കാര്‍ഡിനായുള്ള വൈദ്യപരിശോധന ഇനി മൂന്ന് കേന്ദ്രങ്ങളില്‍ മാത്രം ; ടൈപ്പിംഗ് സെന്ററുകളിലെ ജീവനക്കാരായ മലയാളികളുള്‍പ്പെടെ പ്രവാസികൾ ആശയ കുഴപ്പത്തിൽ

28 AUGUST 2017 04:57 PM IST
മലയാളി വാര്‍ത്ത

ദുബായ്: പ്രവാസികള്‍ക്ക് ജോലി സംബന്ധമായ ഹെല്‍ത്ത് കാര്‍ഡുകള്‍ എടുക്കുന്നതിനുള്ള വൈദ്യ പരിശോധന ദുബായ് ഹെല്‍ത്ത് അതോറിറ്റിക്കു കീഴിലുള്ള മൂന്ന് സെന്ററുകളില്‍ ലഭിക്കും. മിര്‍ദിഫിലെ അപ്ടൗണ്‍ ഒക്യുപ്പേഷനല്‍ ഹെല്‍ത്ത് സ്ക്രീനിംഗ് സെന്റര്‍, ജുമൈറ ലെയ്ക് ടവറിലെ മെഡിക്കല്‍ സ്ക്രീനിംഗ് സെന്റര്‍, ജബല്‍ അലിയിലെ മെഡിക്കല്‍ ഫിറ്റ്നസ് സെന്റര്‍ എന്നിവിടങ്ങളിലായിരിക്കും ഇനി മുതല്‍ മെഡിക്കല്‍ ടെസ്റ്റുകള്‍ നടത്തുകയെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു.

ഹോട്ടലുകള്‍, കഫ്റ്റീരിയകള്‍ തുടങ്ങി ഭക്ഷണ വിതരണശാലകളിലെ തൊഴിലാളികള്‍, സലൂണ്‍ ജീവനക്കാര്‍, ബ്യൂട്ടീഷ്യന്‍മാര്‍, ബാര്‍ബര്‍മാര്‍, നഴ്സറികളിലെയും കിന്റര്‍ഗാര്‍ട്ടനിലെയും ജീവനക്കാര്‍, ആരോഗ്യ ക്ലബ്, ഫിറ്റ്നെസ് സെന്റര്‍, സ്പാ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് ഓഫീസ് സമയങ്ങളില്‍ ഇവിടെയെത്തി പരിശോധന നടത്താവുന്നതാണ്.
പുതിയ തീരുമാനത്തോടെ മുനിസിപ്പാലിറ്റി ക്ലിനിക്കുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ടൈപ്പിംഗ് സെന്ററുകള്‍ക്ക് തിരിച്ചടിയായി. ഹെല്‍ത്ത് കാര്‍ഡുമായി ബന്ധപ്പെട്ട് അപേക്ഷകള്‍ തയ്യാറാക്കിയിരുന്ന ഈ കേന്ദ്രങ്ങള്‍ക്ക് ഇതോടെ പണിയില്ലാതാവും. മലയാളികളുള്‍പ്പെടെ പ്രവാസികളാണ് ടൈപ്പിംഗ് സെന്ററുകളിലെ ജീവനക്കാരിലേറയെും.

മുനിസിപ്പാലിറ്റിയുടെ ആരോഗ്യ ക്ലിനിക്കുകള്‍ വഴി ലഭ്യമായിരുന്നു ഈ സേവനം ഞായറാഴ്ച മുതല്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റി വഴിയാക്കാന്‍ ദുബയ് ഭരണകൂടം നേരത്തേ തീരുമാനമെടുത്തിരുന്നു.

പുതിയ കാര്‍ഡ് എടുക്കുക, നിലവിലുള്ളത് പുതുക്കുക, മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, രോഗമില്ല എന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കുക തുടങ്ങിയ സേവനങ്ങളാണ് പുതിയ കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. അതേസമയം നേരത്തേ അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍ക്ക് ഈസേവനങ്ങള്‍ മുനിസിപ്പാലിറ്റി ക്ലിനിക്കുകളില്‍ നിന്ന് തന്നെ ലഭിക്കും. അതേസമയം മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ദേരയിലെയും വര്‍സാനിലെയും ക്ലിനിക്കുകളില്‍ മറ്റ് ആരോഗ്യ സേവനങ്ങള്‍ തുടര്‍ന്നും ലഭിക്കും.

പെട്ടെന്നുണ്ടായ മാറ്റത്തെ തുടര്‍ന്ന് സേവനങ്ങള്‍ക്കായി മുനിസിപ്പാലിറ്റി ക്ലിനിക്കുകളിലും ദുബായ് ഹെല്‍ത്ത് അതോറിറ്റി ഓഫീസിലും എത്തിയ പ്രവാസികള്‍ ആശയക്കുഴപ്പത്തിലായതായി പരാതികളുയര്‍ന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാട്ടിലേയ്ക്കുള്ള യാത്രാമധ്യേ യുവാവ് വിമാനത്തിൽ കുഴഞ്ഞു വീണു മരിച്ചു  (13 minutes ago)

  അങ്കമാലി - ശബരി റെയില്‍ പദ്ധതി...  (28 minutes ago)

ദീപക്ക് ജീവനൊടുക്കിയ കേസിൽ സംഭവം... പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും  (40 minutes ago)

പഞ്ചവാദ്യരംഗത്ത് നിറസാന്നിധ്യമായിരുന്ന പ്രശസ്ത കൊമ്പ് കലാകാരന്‍ മച്ചാട് രാമകൃഷ്ണന്‍ നായര്‍ അന്തരിച്ചു  (52 minutes ago)

കലാകാരന്മാർക്ക് പ്രശസ്തി, കൃഷിയിൽ നേട്ടം! ധനു രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

എന്‍പിആര്‍ നടപ്പാക്കില്ലെന്നുറപ്പാക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ച് സംസ്ഥാന സര്‍ക്കാര്‍...  (1 hour ago)

ആറാം കിരീടമുയര്‍ത്തി ഇന്ത്യ....  (1 hour ago)

ഇന്ത്യയുടെ ഇടത്തരം ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലായ അഗ്നി-3 വിജയകരമായി പരീക്ഷിച്ചു...  (1 hour ago)

പത്മവിഭൂഷണ്‍ പുരസ്‌കാരം സ്വീകരിക്കേണ്ടതില്ലെന്ന് സിപിഎമ്മും വിഎസിന്റെ കുടുംബവും  (7 hours ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തി തകര്‍ത്ത് കുഴിയിലേക്ക് വീണ് അച്ഛനും മകള്‍ക്കും ദാരുണാന്ത്യം  (7 hours ago)

അണ്ടര്‍ 19 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്  (7 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ആംബുലന്‍സ് ഇടിച്ച് കാല്‍നടയാത്രികന് ദാരുണാന്ത്യം  (7 hours ago)

കേരളത്തില്‍ എന്‍പിആര്‍ നടപ്പാക്കില്ലെന്ന് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍  (8 hours ago)

സ്പാ ജീവനക്കാരിയെ ഗുണ്ടാസംഘം പീഡിപ്പിച്ച കേസ്: അന്വേഷിക്കാനെത്തിയ പൊലീസിനു നേരെ വളര്‍ത്തുനായയെ അഴിച്ചുവിട്ട് ഒന്നാം പ്രതി  (8 hours ago)

ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ സ്വത്തുക്കള്‍ താല്‍ക്കാലികമായി കണ്ടുകെട്ടി ഇഡി  (8 hours ago)

Malayali Vartha Recommends