Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്


അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...

50 രൂപയുടെയും 200 രൂപയുടെയും നോട്ടുകള്‍ ആദ്യം സ്വന്തമാക്കിയതിന്റെ തിളക്കത്തിൽ പ്രവാസി മലയാളി

29 AUGUST 2017 12:23 PM IST
മലയാളി വാര്‍ത്ത

More Stories...

യമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി സംഭാവന നല്‍കുമെന്ന് ബോബി ചെമ്മണ്ണൂര്‍

എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്

സൗദിയില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

സലാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ തൃശൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും

ഒടുവില്‍ മകളെയും കൂട്ടി യാത്രയായി... മലയാളി യുവതിയെയും മകളെയും ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തി...

ദുബായ്: റിസര്‍വ്വ് ബാങ്ക് പുതിയ രൂപത്തിൽ പുറത്തിറക്കിയ അമ്പതു രൂപ നോട്ടും ഇരുന്നൂറ് രൂപ നോട്ടും സ്വന്തമാക്കി പ്രവാസി മലയാളി. കോഴിക്കോട് സ്വദേശി എം.കെ ലത്തീഫാണ് റിസര്‍വ്വ് ബാങ്കില്‍നിന്ന് നേരിട്ട് കറന്‍സികള്‍ സ്വന്തമാക്കിയത്. 2017ല്‍ ഇറങ്ങിയ പുതിയ അഞ്ഞൂറ് രൂപയുടെയും 2016ല്‍ ഇറങ്ങിയ രണ്ടായിരം രൂപയുടെയും 2015ല്‍ ഇറങ്ങിയ ഒരു രൂപയുടെയും നോട്ടുകള്‍ ഇറങ്ങിയ ദിവസം തന്നെ സ്വന്തമാക്കി വാര്‍ത്തയില്‍ ഇടം നേടിയ വ്യക്തിയാണ് ലത്തീഫ്. ദുബായിലെ ദേര നൈഫില്‍ ബിസിനസ് ചെയ്യുന്ന ലത്തീഫ് കഴിഞ്ഞ മുപ്പത് വര്‍ഷമായി ദുബായിലുണ്ട്.

2017 ആഗസ്റ്റ് ഇരുപതിയഞ്ചിന് ഔപചാരികമായി പുറത്തിറക്കിയ നോട്ടുകളില്‍ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ കൈയ്യൊപ്പാണ് ഉള്ളത്. അറുപത്തിയാറ് മില്ലി മീറ്റര്‍ വീതിയും നൂറ്റി മുപ്പത്തിയഞ്ച് മില്ലിമീറ്റര്‍ നീളവുമാണ് പുതിയ അമ്പതു രൂപയുടെ വലിപ്പം. മഹാത്മാഗാന്ധി സീരിയലിലുള്ള അമ്പതു രൂപയുടെ മറുവശം കര്‍ണാടകയിലെ ഹംബി കള്‍ച്ചറല്‍ ഹെറിറ്റേജിന്റെ ചിത്രമാണ് ഉള്ളത്. ഇതില്‍ ദേവഗിരി ലിപിയിലും അക്കം രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മാക്രോ ലെറ്ററില്‍ ആര്‍.ബി.ഐ എന്നും സെക്യൂരിറ്റി ത്രെഡില്‍ ആര്‍.ബി.ഐ ഇന്ത്യ എന്നും ഉണ്ട്. സ്വച്ച്‌ ഭാരത ലോഗോയും വിവിധ സംസ്ഥാനങ്ങളുടെ പതിനഞ്ചോളം ഭാഷയില്‍ അക്കം രേഖപ്പെടുത്തിയ പുതിയ അമ്ബതു രൂപ നോട്ട് മെട്രോ നഗരങ്ങളില്‍ എത്തിയ ശേഷം മാത്രമേ കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ എത്തുകയുള്ളൂ. പുതിയ ഇരുന്നൂര്‍ രൂപ നോട്ടുകള്‍ ഈ ആഴ്ച്ച തന്നെ എല്ലാ ബാങ്കുകളിലും എത്തിത്തുടങ്ങും. പ്രവാസ ലോകത്തെ തിരക്ക് പിടിച്ച ജീവിതത്തില്‍നിന്ന് ഒരു മാറ്റം എന്ന നിലയിലാണ് ലത്തീഫ് നോട്ടു ശേഖരണം ഒരു ഹോബിയക്കിയത്. 2015ല്‍ ഇറങ്ങിയ ഒരു രൂപ നോട്ട് ആദ്യം സ്വന്തമാക്കിയ മലയാളികൂടിയാണ് ലത്തീഫ്. ഇന്നും ഈ ഒരു രൂപ നോട്ട് മാര്‍ക്കറ്റിലും ബാങ്കുകളിലും വളരെ അപ്പൂര്‍വ്വമായാണ് കാണപ്പെടുന്നത്.

ഇരുന്നൂറു രൂപയുടെ നോട്ടിന്റെ വലിപ്പം അറുപത്തിയാറ് മില്ലിമീറ്റര്‍ വീതിയും നൂറ്റി നാല്‍പ്പത്തിയാറു മില്ലിമീറ്റര്‍ നീളവുമാണ്. ഇളം മഞ്ഞ നിറത്തിലുള്ള നോട്ടില്‍ അശോക ചക്ക്രത്തിന് പുറമേ സാക്ഷിസ്തൂപ മോണട്രമന്റിന്റെ ചിത്രവും,പ്രധാനമന്ത്രിയുടെ സ്വച്ച്‌ ഭാരതി പദ്ധതിയുടെ ലോഗോയും ഉണ്ട്. ധനകാര്യ മന്ത്രാലയവുമായി ആലോചിച്ചു കഴിഞ്ഞ മാര്‍ച്ചിലാണ് ഇരുന്നൂര്‍ രൂപ നോട്ടുകള്‍ ഇറക്കാന്‍ റിസര്‍വ്വ് ബാങ്ക് തീരുമാനിച്ചത്. വിശിഷ്ട ദിവസങ്ങളില്‍ ഗവണ്മെന്റ് ഇറക്കുന്ന ആയിരം രൂപയുടെയും അഞ്ഞൂറ് രൂപയുടെയും നാണയങ്ങള്‍ റിസര്‍വ്വ് ബാങ്കില്‍ നിന്നും ലത്തീഫ് സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ ദുബായ് ഗവണ്മെന്റ് പുറത്തിറക്കിയ നൂറ് ദിര്‍ഹത്തിന്റെ കോയിന്‍ ദുബായ് റിസര്‍വ്വ് ബാങ്കില്‍ നിന്നും ലത്തീഫ് ശേഖരിച്ചിട്ടുണ്ട്. പുതുതായി നിയമിതനായ ഇന്ത്യന്‍ പ്രസിഡന്റിന്റെ ജന്മദിന അക്കമുള്ള നോട്ടുകള്‍ ശേഖരിച്ചു അദ്ദേഹത്തിനു സമ്മാനിക്കാനുള്ള തയ്യാറെടുപ്പിലാണ് ലത്തീഫ്.

എല്ലാ രാജ്യങ്ങളുടെയും പുതിയതും പഴയതുമായ എല്ലാ കറന്‍സികളും ലത്തീഫിന്റെ ശേഖരണത്തില്‍ ഉണ്ട്. പ്രശസ്തരുടെ ജനന തിയ്യതി ഇന്ത്യന്‍ രൂപയിലെ സീരിയല്‍ നമ്പരുമായി ബന്ധിപ്പിച്ച്‌ നോട്ടുകള്‍ ശേഖരിക്കുന്ന ലത്തീഫ് ഇതിനോടകം പ്രധാനമന്ത്രി ഉള്‍പ്പടെ പ്രമുഖര്‍ക്കെല്ലാം ജന്മദിന നോട്ടുകള്‍ സമ്മാനിച്ചിട്ടുണ്ട്. പ്രശസ്ത വ്യക്തികളുടെ എല്ലാം ജന്മദിന നോട്ടുകള്‍ ശേഖരിച്ച്‌ ആല്‍ബമായി സൂക്ഷിക്കുന്ന ലത്തീഫ് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഫ്രെയിം ചെയ്ത ജന്മദിന നോട്ടുകള്‍ അദ്ദേഹത്തിന് കൊടുക്കാന്‍അവസരത്തിന് വേണ്ടി കാത്ത് നില്‍കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (5 hours ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (5 hours ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (6 hours ago)

നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് 3 കുട്ടികളടക്കം 5 പേര്‍ക്ക് പൊള്ളലേറ്റു  (6 hours ago)

ദയാധനമായി എട്ട് കോടിയോളം രൂപയാണ് യമന്‍ പൗരന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്  (7 hours ago)

ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും  (8 hours ago)

എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് ചാണ്ടി ഉമ്മന്‍  (9 hours ago)

പഴയതും വൃത്തിയില്ലാത്തതുമായ ചെരുപ്പുകള്‍ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് ഒഴിവാക്കുക  (9 hours ago)

ട്രംപിന്റെ പരിഷ്‌കാരങ്ങളില്‍ പതറാതെ ബ്രസീല്‍  (10 hours ago)

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (11 hours ago)

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (11 hours ago)

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (12 hours ago)

ശശി തരൂര്‍ സമയം ആകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുമെന്ന് സുരേഷ് ഗോപി  (12 hours ago)

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...  (13 hours ago)

ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...  (14 hours ago)

Malayali Vartha Recommends