Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബി.എല്‍.എസ് പ്രാദേശിക കേന്ദ്രങ്ങള്‍ നിര്‍ജീവം; ഉള്‍പ്രദേശങ്ങളിലെ പ്രവാസികള്‍ വലയുന്നു

20 JUNE 2014 12:18 AM IST
മലയാളി വാര്‍ത്ത.

 മസ്കത്ത് ഇന്ത്യന്‍ എംബസിയുടെ പാസ്പോര്‍ട്ട് സേവനങ്ങള്‍ ഏറ്റെടുത്ത സ്വകാര്യകമ്പനിയുടെ പ്രാദശിക കേന്ദ്രങ്ങള്‍ നിര്‍ജീവമാണെന്ന പരാതി വ്യാപകമാകുന്നു.
ഇതോടെ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കായി നൂറുകണക്കിന് കിലോമീറ്റര്‍ യാത്ര ചെയ്യണ്ട ഗതികേടിലാണ് ഒമാന്‍െറ വിദൂര പട്ടണങ്ങളില്‍ ജോലിചെയ്യുന്ന പ്രവാസികള്‍. 2011 മുതല്‍ മസ്കത്തിലെ ഇന്ത്യന്‍ എംബസിയുടെ പാസ്പോര്‍ട്ട് വിസാ സേവനങ്ങള്‍ ബി.എല്‍.എസ് ഇന്‍റര്‍നാഷണല്‍ എന്ന് സ്വകാര്യ കമ്പനി ഏറ്റടെുത്തിരിക്കുകയാണ്. കരാര്‍ ലഭിച്ച് ഒരു വര്‍ഷത്തിനകം ഒമാനിലെ വിദൂര പട്ടണങ്ങളില്‍ പ്രാദേശിക കേന്ദ്രം തുറക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍, ഒരു സ്വകാര്യ ട്രാവല്‍ ഏജന്‍സിയുടെ ശാഖകളെ പ്രാദേശിക കേന്ദ്രങ്ങളാക്കി മാറ്റിയാണ് ബി.എല്‍.എസ് വ്യവസ്ഥ പാലിച്ചെന്ന് വരുത്തിയത്. ദിവസം രണ്ടുമണിക്കൂര്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഈ മൊബൈല്‍ കേന്ദ്രങ്ങളില്‍ പലതും ഇപ്പോള്‍ ഒട്ടും പ്രവര്‍ത്തന സജ്ജമല്ലെന്നാണ് പരാതി. ആഴ്ചകള്‍ മാത്രം പ്രായമുള്ള മകന് പാസ്പോര്‍ട്ടെടുക്കാന്‍ ശ്രമിച്ച തന്നെ ബി.എല്‍.എസ് കേന്ദ്രം വട്ടം കറക്കിയെന്ന് ഇബ്ര കോളജ് അധ്യാപകന്‍ മുനീറുദ്ദീന്‍ സിദ്ദീഖി പറയുന്നു.

ഇബ്രയിലെ കേന്ദ്രത്തിലേക്കാണ് ആദ്യം പോയത്. ലാഭകരമല്ലാത്തതിനാല്‍ ഇപ്പോള്‍ സേവനം ഇല്ല എന്നായിരുന്നു മറുപടി. ഇനി പാസ്പോര്‍ട്ട് കിട്ടാന്‍ പിഞ്ചു കുഞ്ഞിനെയും കൊണ്ട് 200 കിലോമീറ്റര്‍ അകലെ മസ്കത്തിലേക്കോ ജാലാന്‍ ബനി ബുആലിയിലേക്കോ പോകേണ്ട അവസ്ഥയാണ്.

പാസ്പോര്‍ട്ട് അപേക്ഷകളിലെ ഫോട്ടോ സാക്ഷ്യപ്പെടുത്താന്‍ നേരത്തേ വിദൂരപട്ടണങ്ങളില്‍ എംബസി നിയോഗിച്ച കോണ്‍സുലാര്‍ ഏജന്‍റുമാര്‍ക്ക് അധികാരമുണ്ടായിരുന്നു. എന്നാല്‍, സ്വകാര്യ കമ്പനിയുടെ പ്രാദശിക കേന്ദ്രങ്ങള്‍ ലാഭകരമാക്കാന്‍ എംബസി ഇവരുടെ അറ്റസ്റ്റേഷന്‍ അധികാരം എടുത്ത് കളഞ്ഞു.

അതേസമയം, ബി.എല്‍.എസ് വെബ്സൈറ്റില്‍ കോണ്‍സുലാര്‍ ഏജന്‍റ് സാക്ഷ്യപ്പെടുത്തിയ അപേക്ഷ സ്വീകരിക്കുമെന്ന് പറയുന്നുണ്ടെങ്കിലും നടക്കാറില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (6 minutes ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (17 minutes ago)

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത  (38 minutes ago)

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (2 hours ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (3 hours ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (3 hours ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (3 hours ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (3 hours ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (3 hours ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (4 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (5 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (5 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (5 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (5 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (6 hours ago)

Malayali Vartha Recommends